ഇന്ന് കാറുകൾ ഇല്ലാത്ത വീടുകൾ വളരെ ചുരുക്കമാണ്. വാഹനങ്ങൾ ഇപ്പോൾ എല്ലാവർക്കും അത്യാവശ്യം തന്നെയാണ്. വാഹനം എടുക്കുമ്പോൾ തീർച്ചയായും നമ്മൾ എല്ലാവരും ഇൻഷുറൻസ് കൂടി എടുക്കുന്നു.
എന്നാൽ ഇൻഷുറൻസ് പുതുക്കാതെ കൊണ്ടു നടക്കുന്നവർ നമ്മുടെ കൂട്ടത്തിൽ ധാരാളമുണ്ട്. എന്നാൽ ഇതിന്റ അനന്തരഫലങ്ങൾ എന്നു പറയുന്നത് വളരെ വലുതാണ്. എങ്ങനെ ഇൻഷുറൻസ് പേപ്പർ എടുക്കാമെന്നും ഇൻഷുറൻസ് പുതുക്കാതെ വന്നാൽ എന്തൊക്കെയാണ് സംഭവിക്കുന്നതെന്നും പലർക്കും അറിയില്ല. അതു കൊണ്ടാണ് പലരും കൃത്യസമയത്ത് ഇൻഷുറൻസ് പുതുക്കാത്തത്. ഇൻഷുറൻസ് ഇല്ലാത്ത കാർ അപകടത്തിൽപെട്ടു കഴിഞ്ഞാൽ വലിയ നാശനഷ്ടം ആണ് നമുക്ക് ഉണ്ടാവുന്നത്. അതു കൊണ്ട് കാർ ഇൻഷുറൻസ് എന്ന് പറയുന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. ഇത് തിരഞ്ഞെടുക്കുമ്പോൾ അറിയേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഇൻഷുറൻസ് പുതുക്കാനുള്ള സമയം കഴിഞ്ഞു പോകാതിരിക്കാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അനുയോജ്യമായ കാർ ഇൻഷുറൻസ് എങ്ങനെ തെരഞ്ഞെടുക്കാം എന്നും ഒരു പോളിസി എടുക്കുന്നതിന് മുമ്പുള്ള ക്ലെയിം ബോണസ്നെ പറ്റിയുള്ള വിവരണങ്ങൾ എന്തെല്ലാമാണെന്നും മറ്റുമാണ് ഈ ഒരു വിഡിയോയിൽ പറയുന്നത്. കൂടുതൽ അറിയുവാനായി വീഡിയോ കാണാവുന്നതാണ്. എല്ലാവർക്കും
ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു.
