വാഹനങ്ങൾ ഇന്ന് ആളുകൾക്ക് വളരെയധികം പ്രിയപ്പെട്ടവയാണ്. അതുകൊണ്ടുതന്നെ വിവിധ മോഡലുകളിലും വിലയിലും ആകർഷകമായ വാഹനങ്ങൾ ഇന്ന് നിരത്തുകളിൽ ഇറങ്ങുന്നു. കമ്പനികളെ സംബന്ധിച്ച് കോടിക്കണക്കിന് ബിസിനസ് നടക്കുന്ന ഒരു മേഖല കൂടിയാണ് വാഹനവിപണി. ബൈക്ക്, കാറുകൾ, ജീപ്പ് തുടങ്ങിയവയാണ് പ്രധാനമായും ആളുകൾക് പ്രിയം ഏറെയുള്ളത്. എന്നാൽ ഏതൊരു വാഹനം വാങ്ങുമ്പോഴും കമ്പനികൾ ഒരുപാട് ഓഫറുകളും ആനുകൂല്യങ്ങളും നമുക്ക് നൽകാറുണ്ട്. അതിൽ പ്രധാനപ്പെട്ടവയാണ് ഇൻഷൂറൻസ്.
എന്നാൽ ഈ ഇൻഷുറൻസിനെ കുറിച്ച് വേണ്ട രീതിയിലുള്ള ബോധവൽക്കരണം ആളുകൾക്ക് ഇല്ല എന്നത് ഒരു വസ്തുത തന്നെയാണ്. അപകടങ്ങൾ സംഭവിക്കുമ്പോഴും വാഹനത്തിന് പരിക്കുകൾ പറ്റുമ്പോഴും ആണ് പ്രധാനമായും ഇൻഷൂറൻസ് വിവരങ്ങൾ നാം ആരായുന്നത്. എന്നാൽ നമ്മുടെ സുരക്ഷയുടെ ഒരു ഭാഗം കൂടിയാണ് ഇൻഷുറൻസ് എന്ന കാര്യം നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഇൻഷുറൻസിനെ കുറിച്ചുള്ള ആനുകൂല്യങ്ങൾ ഇതിൽ വ്യക്തമായി വിവരിച്ചുതരുന്നു. കാറിനും ബൈക്കിനും കൂടാതെ അഞ്ചു സീറ്റ് വാഹനത്തിന് വരെ തുല്യ രീതിയിൽ നഷ്ടപരിഹാരം ലഭിക്കാനുള്ള വഴിയാണ് അദ്ദേഹം ഇതിൽ പറയുന്നത്.
250 രൂപ കൂട്ടി അടച്ച എല്ലാവർക്കും ഇൻഷുറൻസ് ആയി നഷ്ട പരിഹാരത്തുക ലഭിക്കുമെന്നും അദ്ദേഹം പറയുന്നു. നോൺ ക്ലെയിം എന്നൊരു സംവിധാനമുണ്ട്. അതായത് ആദ്യവർഷം വാഹനം നിരത്തിലിറങ്ങി യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ലെങ്കിൽ രണ്ടാമത്തെ വർഷം ഇൻഷൂറൻസ് കമ്പനികൾ വിട്ടുവീഴ്ച ചെയ്യും. അങ്ങനെ ഓരോ വർഷവും അലവൻസ് കിട്ടും. അഞ്ചു മുതൽ പത്ത് വർഷം കഴിഞ്ഞ് വണ്ടി വിൽക്കുന്ന സമയത്ത് ഇത് തിരിച്ചു കിട്ടുന്നതിനുവേണ്ടി 60 ദിവസത്തിനകം ഇൻഷുറൻസ് പേപ്പർ വാങ്ങിക്കണം. അതായത് വണ്ടിക്ക് യാതൊരുവിധ കംപ്ലൈന്റ് പറ്റിയിട്ടില്ലെന്ന് പേപ്പർ വാങ്ങിച്ചു കഴിഞ്ഞാൽ എക്സ്ചേഞ്ച് വാഹനം എടുക്കുമ്പോഴും ഈ ആനുകൂല്യം നമുക്ക് ലഭിക്കുന്നതാണ്. അതിലും ഇതേ രീതിയിൽ തുടരാം.
എന്നാൽ എന്നാൽ ഇത്തരത്തിൽ ആനുകൂല്യത്തിൽ കുറിച്ച് യാതൊരു ഇൻഷുറൻസ് കമ്പനികളും പറയുന്നില്ല. മറ്റൊന്ന് ഇൻഷൂറൻസ് ചെയ്യുമ്പോൾ നമ്മൾ ഏറ്റവും വിലകുറച്ചു പറയുന്ന ഇൻഷുറൻസ് കമ്പനിയിൽ ആണ് എടുക്കാറുള്ളത്. എന്നാൽ ഇതൊരു തെറ്റായ പ്രവണതയാണെന്നും പറയുന്നു. കാരണം ഇൻഷുറൻസിന് ഒരു രൂപ പോലും കൂട്ടാനോ കുറയ്ക്കാനോ ഇത്തരം കമ്പനികൾക്ക് കഴിയില്ല എന്നതാണ് നഗ്നസത്യം. കുറഞ്ഞ അളവിൽ നമുക്ക് ഇൻഷുറൻസ് കിട്ടുന്നുണ്ടെങ്കിൽ നാം അവരോട് നമ്മുടെ ഏതെല്ലാം ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചിട്ടുണ്ട് എന്ന് ചോദിക്കേണ്ടതുണ്ട്. ഇൻഷുറൻസ് തുക ഇന്ത്യൻ ഗവൺമെന്റ് നിശ്ചയിച്ചതാണ്.
വളരെ തുച്ഛമായ വില മാത്രമേ ഇതിന് വരുന്നുള്ളൂ. അതുകൊണ്ടുതന്നെ പിശുക്ക് തരം കാണിച്ച് നഷ്ടപ്പെടുത്താൻ സാധാരണക്കാരായ ജനങ്ങൾ ശ്രമിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നു. കുടുംബ സുരക്ഷിതത്വത്തിനും കുട്ടികളുടെ സുരക്ഷിതത്വത്തിനും ആണ് നമ്മൾ കൂടുതൽ പ്രാധാന്യം നൽകേണ്ടത്. കൊണ്ടുതന്നെ നിസ്സാര തുകയ്ക്ക് വേണ്ടി നമുക്ക് ലഭിക്കുന്ന വലിയ നേട്ടങ്ങൾ നശിപ്പിക്കരുത്.
