വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചകിരി ചോർ ഉണ്ടാക്കാം

ചകിരി കൊണ്ട് ഇങ്ങനെയും ഒരു ഉപകാരം ഉണ്ടായിരുന്നോ എന്ന് നിങ്ങൾ എല്ലാവരും ഉറപ്പായും അത്ഭുതപ്പെട്ടുപോകും നമ്മുടെ വീടുകളിൽ അടുക്കളത്തോട്ടം ഉണ്ടാക്കാൻ ഇഷ്ടമുള്ള ഒരാളാണോ നിങ്ങൾ. പ്രത്യേകിച്ചു നഗര ജീവിതങ്ങളിൽ ഫ്ളാറ്റുകളിൽ താമസിക്കുന്ന ആളുകൾക്ക് വിത്ത് മുളപ്പിക്കാൻ ഇനി മണ്ണ് ഇല്ല എന്ന പരാതി വേണ്ട. ചാക്കിൽ മണ്ണ് നിറച്ച് ഇനി വീട്ടിലേക്ക് എടുത്തു കൊണ്ടുവരാനും ബുദ്ധിമുട്ടണ്ട. നമ്മുടെ നിത്യോപയോഗ സാധനമായ നാളികേരത്തിൽ നിന്ന് കിട്ടുന്ന ചകിരി കൊണ്ട് ചകിരി ചോർ ഉണ്ടാക്കാം.

വിത്ത് മുളപ്പിക്കാൻ ഇനി മണ്ണ് നിങ്ങൾക്കൊരു പ്രശ്നമാവില്ല. എങ്ങനെയെന്നല്ലേ? നമ്മൾ ഉപയോഗിക്കാൻ എടുക്കുന്ന നാളികേരത്തിന്റെ ചകിരി എടുത്ത് ചെറുതായി മുറിച്ച് എടുത്തതിനുശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ടു ഒന്ന് അടിച്ചു കൊടുക്കുക . ഇങ്ങനെ ചെയ്യുന്നതുവഴി വഴി ചകിരിനാരും ചോറും നിങ്ങൾക്ക് വേർതിരിഞ്ഞു കിട്ടും .ഇങ്ങനെ വേർതിരിഞ്ഞു വന്ന ചകിരിച്ചോറ് കുറച്ചു വെള്ളം ഒന്നു നനച്ചു കൊടുത്തു ഒരു ട്രേയിലോ അതുമല്ലെങ്കിൽ നമ്മുടെ കയ്യിലുള്ള ചെടിച്ചട്ടിയിലോ വച്ച് നമുക്ക് ആവശ്യമായിട്ടുള്ള ചെടികളുടെ വിത്തുകൾ മുളപ്പിച്ച് എടുക്കാം.

എന്നും നനച്ചു കൊടുക്കേണ്ട എന്നൊരു ഗുണവും ഇതിനുണ്ട്. വിപണിയിൽ ഈ മിശ്രിതത്തിനു നല്ല വിലയാണ് ഉള്ളത് എന്ന് നിങ്ങൾ അന്വേഷിച്ചാൽ അറിയാൻ കഴിയും. വിത്തുകൾ തിരഞ്ഞെടുക്കുമ്പോൾ ഹൈബ്രിഡ് വിത്തുകൾ തന്നെ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെതന്നെ ചകിരിനാര് കൊണ്ടും നമ്മുടെ ചെടികൾക്ക് ഒരുപാട് ഉപകാരങ്ങൾ ഉണ്ട്.അതിൽ ഒന്ന് നമ്മുടെ ചെടിച്ചട്ടികളിൽ ചകിരിനാര് ഇട്ടു വെള്ളം ഒഴിച്ചുകൊടുത്താൽ ചട്ടിയിൽ ഈർപ്പം നിലനിർത്താൻ ഇത് സഹായിക്കും എന്നുള്ളതാണ്. എന്നും നനക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ ചെടി വാടി പോകുമെന്നുള്ള ടെൻഷനും വേണ്ട. 

Malayalam News Express