നമ്മുടെ രാജ്യത്തെ ആഭ്യന്തര യാത്രകൾക്ക് ഉള്ള വിമാന നിരക്കുകൾ ഇപ്പോൾ കുത്തനെ കുറഞ്ഞിരിക്കുകയാണ്. മുൻപുണ്ടായിരുന്ന വിമാന ടിക്കറ്റ് നിരക്കിനെക്കാൾ നേർ പകുതി ആണ് ഇപ്പോൾ ഉള്ള നിരക്ക്. വിവിധ വിമാനകമ്പനികൾ ഇതനുസരിച്ച് ഇപ്പോൾ വിമാന ടിക്കറ്റ് നിരക്ക് കുറച്ചിരിക്കുകയാണ്. ആഭ്യന്തര വിമാനയാത്രകൾക്ക് ആണ് ഇപ്പോൾ ടിക്കറ്റ് നിരക്ക് കുറച്ചിരിക്കുന്നത്. ആഭ്യന്തര വിമാന യാത്രകൾക്കുള്ള ടിക്കറ്റ് നിരക്കിന്റെ പരിധി കേന്ദ്ര സർക്കാർ എടുത്തുമാറ്റിയതിനാലാണ് ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞിരിക്കുന്നത്. ഇത് കണക്കിലെടുത്തുകൊണ്ട് വിമാനയാത്രകൾക്ക് ജനങ്ങളെ ആകർഷിക്കുന്നതിനുവേണ്ടിയാണ് എല്ലാ വിമാനക്കമ്പനികളും ടിക്കറ്റ് നിരക്ക് കുത്തനെ കുറിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 31 മുതൽ ആണ് വിമാന ടിക്കറ്റ് നിരക്ക് പരിധി കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞത്. ഇതേതുടർന്ന് എല്ലാ വിമാന കമ്പനികളും ഇപ്പോൾ മത്സരത്തിലാണ്. നിലവിൽ ആകാശ എയർ, ഇൻഡിഗോ, എയർ ഏഷ്യ, ബോഫെസ്റ്റോ, വിസ്താരാ എന്നീ എയർലൈൻ കമ്പനികൾ ടിക്കറ്റ് നിരക്ക് 50 ശതമാനം കുറച്ചിട്ടുണ്ട്.
ടിക്കറ്റ് നിരക്ക് ആദ്യം കുറച്ചത് ആകാശ എയർ എന്ന് വിമാന കമ്പനിയാണ്. അതിനുശേഷം ഉപഭോക്താക്കളുടെ തിരക്ക് പരിഗണിച്ചുകൊണ്ട് ഈ അവസരം മുതലെടുത്തുകൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് ടിക്കറ്റ് നിരക്കുകൾ എല്ലാ വിമാനക്കമ്പനികളും കുറിച്ചിരിക്കുന്നത്. ആയതിനാൽ ദൂര യാത്രകൾ നടത്തുന്ന ആളുകൾ വിമാന നിരക്കുകൾ കൂടി പരിഗണിച്ച് യാത്രകൾ നടത്താൻ ശ്രദ്ധിക്കുക.
