മിക്ക ആളുകൾക്കും ഓൺലൈൻ സേവനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിരവധി സംശയങ്ങൾ ഉണ്ടായിരിക്കും. അത്തരത്തിൽ വിവാഹ സർട്ടിഫിക്കറ്റിനായി എങ്ങനെയാണ് ശരിയായ രീതിയിൽ അപേക്ഷ സമർപ്പിക്കുക എന്ന് നമുക്ക് പരിശോധിക്കാം.
ആദ്യത്തെ വിഭാഗമാണ് പൊതുവിവാഹ രജിസ്ട്രേഷൻ എന്നത്. ഇത് വിവാഹം നടന്ന് 45 ദിവസത്തിനുള്ളിൽ തന്നെ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഈ ദിവസങ്ങൾക്കുള്ളിൽ തന്നെ ബന്ധപ്പെട്ട പഞ്ചായത്ത്, അല്ലെങ്കിൽ മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസർ വഴിയാണ് വിവാഹത്തിനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്. കാലതാമസത്തിന് അനുസരിച്ച് ഫൈനും ഈടാക്കുന്നതായിരിക്കും. വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഹാജരാക്കേണ്ട രേഖകൾ എന്തെല്ലാമാണ് എന്ന് പരിശോധിക്കാം. വിവാഹിതരാകുന്ന ആളുകളുടെ ഫോട്ടോ, മൊബൈൽ നമ്പർ, വധൂവരന്മാരുടെ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മണ്ഡപം ഓഡിറ്റോറിയം എന്നിവയുടെ കത്ത്, കല്യാണക്കുറി എന്നിവ പ്രത്യേകം കരുതാൻ ആയി ശ്രദ്ധിക്കുക. വിവാഹം നടന്നതിന്റെ തെളിവായി ബന്ധപ്പെട്ട വൈദികർ, അല്ലെങ്കിൽ പഞ്ചായത്ത് അധികാരികളുടെ സാക്ഷ്യപത്രവും സമർപ്പിക്കേണ്ടതാണ്. രജിസ്ട്രേഷൻ സമയത്ത് വിവാഹിതരായ രണ്ടുപേരും രജിസ്ട്രാറുടെ മുന്നിലും ഒപ്പ് വയ്ക്കേണ്ടതുണ്ട്. ഇതിനായുള്ള അപേക്ഷ ഓൺലൈനായി തന്നെ നിങ്ങൾക്ക് സമർപ്പിക്കാൻ സാധിക്കും. ബന്ധപ്പെട്ട രേഖകളും ഫീസും അടക്കം കേരള സർക്കാരിൻറെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ വെബ്സൈറ്റ് വഴി അപേക്ഷ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതിലെ സിവിൽ രജിസ്ട്രേഷൻ എന്ന ഐക്കണിൽ ക്ലിക്ക് ചെയ്തു കൊണ്ട് വിവരങ്ങൾ കൊടുത്ത് ഓൺലൈനായി തന്നെ വിവാഹ രജിസ്ട്രേഷൻ ആയി അപേക്ഷിക്കാവുന്നതാണ്.
