വിവാഹം എന്നത് വളരെ പരിപാവനമായ ഒരു കർമമാണ്. വ്യത്യസ്ത മത വിഭാഗങ്ങളിൽ വിശ്വസിക്കുന്ന ആളുകളിലും ഒരുപോലെ കണക്കാക്കപ്പെടുന്ന വളരെ പ്രാധാന്യമുള്ള ഒരു ചടങ്ങാണിത്. വിവാഹത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് താലി. താലിയെ സംബന്ധിച്ച് ഇപ്പോഴത്തെ തലമുറയിൽ ഉള്ള ആളുകൾക്ക് വളരെയധികം സംശയങ്ങൾ ആണുള്ളത്. ഇവയിൽ പ്രധാനപ്പെട്ട ഒരു സംശയമാണ് വിവാഹശേഷം താലി ഊരി വയ്ക്കാമോ എന്നുള്ളത്. ഭൗതികമായി ഇതിനുള്ള ഉത്തരം ഊരി വെക്കാം എന്ന് തന്നെയാണ്. എന്നാൽ ഇതിന് ആത്മീയമായ ചില തലങ്ങൾ കൂടി ഉണ്ട്.
ഒരുപാട് സ്ത്രീകൾ, പ്രത്യേകിച്ച് ഹൈന്ദവാചാരങ്ങളിൽ കല്യാണം കഴിഞ്ഞ് സ്ഥിരമായി താലി ധരിക്കുന്ന ആളുകളുണ്ട് . ഇവർക്ക് താലി ഊരി വയ്ക്കുക എന്നത് വളരെയധികം പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. വിവാഹ ബന്ധം എന്നുള്ള പവിത്രമായ ബന്ധത്തിന്റെ അടയാളമായാണ് ഇവർ ഇത് കൊണ്ട് നടക്കുന്നത്. യഥാർത്ഥത്തിൽ താലിയുടെ ഉപയോഗം പെൺകുട്ടി വിവാഹിതയാണ് എന്ന് തെളിയിക്കുന്നത് തന്നെയാണ്. ഇത് വളരെ കാലങ്ങൾക്ക് മുമ്പ് തന്നെ ആചരിച്ചു വന്നിരിക്കുന്ന രീതിയാണ്. അതായത് പണ്ടുകാലത്ത് ഏതെങ്കിലും പുരുഷന് ഒരു പെൺകുട്ടിയെ കണ്ടു ഇഷ്ടമായാൽ ദല്ലാളിനെ വിട്ടു പെണ്ണ് ചോദിക്കുകയാണ് രീതി.
എന്നാൽ ഈ പെൺകുട്ടി വിവാഹം കഴിഞ്ഞതാണെങ്കിൽ യോദ്ധാക്കളായ ആളുകൾ പെൺകുട്ടിയുടെ ഭർത്താവിനെ തോൽപ്പിച്ച് പെൺകുട്ടിയെ സ്വന്തമാക്കാൻ ഉള്ള വഴികൾ തേടും. എന്നാൽ താലി, സിന്ദൂരം എന്നിവ വഴി പെൺകുട്ടി വിവാഹിതയാണെന്ന് മനസ്സിലാക്കാൻ സാധിക്കും. അതിനാൽ തന്നെ പ്രശ്നങ്ങൾ ഒഴിക്കവാക്കാനും സാധിക്കും. അതിനാൽ താലി ഭർത്താക്കൻമാരുടെ ജീവൻ കാക്കും എന്നുള്ള ചൊല്ല് പ്രസക്തമാണ് . താലി ധരിക്കുക എന്നത് എല്ലാവരുടെയും വ്യക്തിപരമായ തീരുമാനമാണ്. യഥാർത്ഥത്തിൽ ഒരു വിവാഹജീവിതത്തിൽ വേണ്ടത് മനപ്പൊരുത്തം മാത്രമാണ്. എങ്കിൽ തന്നെയും താലിയുടെ മഹാത്മ്യം വളരെ വലുതാണ്. ഹൈന്ദവ വിശ്വാസത്തിൽ താലിയുടെ പ്രസക്തിയെപ്പറ്റി കൂടുതലായി അറിയാം.
