പല പെൺകുട്ടികളുടെയും സ്വപ്നങ്ങളും ജോലിയും എല്ലാം വിവാഹത്തോടെ അസ്തമിക്കാറാണ് പതിവ്. പഠനം തുടരാമെന്ന് മോഹന വാഗ്ദാനം നൽകിയാണ് വിവാഹം കഴിക്കുമെൻങ്കിലും പിന്നീട് ഗർഭിണിയാകുന്നതോടു കൂടി അടുക്കളയിൽ ഒതുങ്ങി കൂടേണ്ടി വരും. ഒരുപാട് മിടുക്കികളായ പെൺകുട്ടികളുടെ ജീവിതം അങ്ങനെ അടുക്കളയിൽ തളച്ചിടേണ്ടി വരുന്നു.
പഠിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാഹചര്യങ്ങൾ മൂലം അത് നടക്കാതെ വരുന്നു. ഗർഭിണിയാകുന്നതോടെ കുഞ്ഞിന്റെ കാര്യത്തിലും വീട്ടു കാര്യത്തിലും കൂടുതൽ ശ്രദ്ധ വേണ്ടതുകൊണ്ട് തന്നെ, പിന്നീട് ഒരു പഠനം എന്നതും ജോലി എന്നതും പല പെൺകുട്ടികൾക്കും സ്വപ്നം കാണാൻ കഴിയാത്തതാണ്. എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് പഠിച്ച് ഒരു ജോലി നേടിയാൽ കുഞ്ഞിനെ നോക്കാൻ ആളില്ല എന്ന പേരും പറഞ്ഞു ജോലിക്ക് പോകാനും കഴിയാറില്ല.
ഇന്ന് എല്ലാ പെൺകുട്ടികളും പഠിക്കാൻ മുൻപന്തിയിൽ ആണെങ്കിലും അതിൽ എത്രപേർ സമൂഹത്തിന് ഉന്നത രീതിയിൽ ഉയർന്ന സ്ഥാനങ്ങളിൽ ജോലി ചെയ്യുന്നു എന്ന കാര്യം സംശയമാണ്. മിക്ക എൻട്രൻസ് പരീക്ഷകളിലും ഉയർന്ന എക്സാംമുകളിലും ഉന്നത വിജയം കരസ്ഥമാക്കിയ പെൺകുട്ടികൾ പിന്നീട് എവിടെ മാഞ്ഞു പോകുന്നു എന്ന കാര്യം നാം ആലോചിക്കേണ്ടതാണ്.
എന്നാൽ ഇത്തരത്തിൽ നിന്നും വിഭിന്നമായ ഒരു കഥയാണ് സനാ സിദ്ദിഖിന്റെത്. സന ജനിച്ചത് പെരുമ്പാവൂർ ആണെങ്കിലും പതിനെട്ടാമത്തെ വയസ്സിൽ തന്നെ വിവാഹം കഴിഞ്ഞ് മലപ്പുറത്ത് എത്തേണ്ടിവന്നു. മിശ്രവിവാഹം ആയതുകൊണ്ടുതന്നെ കുടുംബത്തിൽനിന്ന് വളരെയധികം എതിർപ്പുകൾ ഉണ്ടായിരുന്നു. വിവാഹം കഴിക്കുന്ന സമയത്ത് ഭർത്താവിന് വെറും 21 വയസ്സ് മായിരുന്നു പ്രായം. രണ്ടുപേർക്കും ജോലിയോ ഡിഗ്രിയോ പോലും കയ്യിൽ ഇല്ലായിരുന്നു. പെട്ടന്ന് ഗർഭിണി ആയതോടുകൂടി കുടുംബക്കാരും നാട്ടുകാരും മുഴുവൻ ഇവർ അടിച്ചു പിരിയും എന്ന് ബെറ്റ് പോലും വെച്ച് എന്ന് സന പറയുന്നു.
ലപ്പുറത്തെ ഒരു ഓർത്തഡോക്സ് കുടുംബം ആയതുകൊണ്ട് തന്നെ അടുക്കള ഭരണം പെട്ടെന്ന് സനയുടെ കയ്യിൽ വന്നു. എന്നാൽ ഇതിനൊക്കെ തിരക്കിലും രണ്ടുപേരും ചേർന്ന് വിദൂരവിദ്യാഭ്യാസം വഴി ഡിഗ്രി കരസ്ഥമാക്കി. തളർത്തലുകൾ ഒരുപാട് ഉണ്ടായിട്ടും അവർ രണ്ടുപേരും കഠിന പരിശ്രമത്തിലൂടെ വിജയം കരസ്ഥമാക്കി. ഗൂഗിൾ വഴി വീട്ടിലിരുന്ന് പഠിക്കാൻ പറ്റിയ ഒരു കോഴ്സ് തെരഞ്ഞെടുക്കുകയും ചെയ്തു. അതേസമയം സനയുടെ ഭർത്താവ് പ്രിന്റിംഗ് പ്രസ്സ് ചെറിയ രീതിയിൽ തുടങ്ങി.
ഭർത്താവ് ഒന്ന് സപ്പോർട്ട് നൽകിയപ്പോൾ സന ഉയരങ്ങൾ കീഴടക്കി. അതിനിടയിൽ രണ്ടാമതൊരു കുഞ്ഞു കൂടി ഇവർക്കു ജനിച്ചു. ഒന്നും ഇവരുടെ കഴിവുകൾക്ക് ഒരു തടസ്സമായിരുന്നില്ല. പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ ഇവർ സ്വപ്നം കണ്ട് കണ്ട് ജീവിത ഇവർ കൈകളിലൊതുക്കി. ഏർലി ചൈൽഡ് എഡ്യൂക്കേഷൻ എക്സ്പോർട്ട് ആൻഡ് റിസർച്ച സ്പെഷലിസ്റ്റ്, ബ്ലോഗ്ഗർ, ചൈൽഡ് സൈക്കോളജിസ്റ് എന്നി നിലകളിൽ സന ഇപ്പോൾ പ്രവർത്തിക്കുന്നു. കൂടാതെ ചെറിയ രീതിയിൽ ഒരു യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. ഏറ്റവും വലിയ അത്ഭുതം എന്താണെന്നുവെച്ചാൽ 2020-ലെ ഓൾ ഇന്ത്യ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് സനക്കാണ് ലഭിച്ചത്.
ഭർത്താവിന്റെ പ്രിന്റിംഗ് പ്രസ്സ് ഇപ്പോൾ വലിയ ഒരു ഡിസൈനിങ് മേഖലയായി മാറി. പ്രമുഖ കമ്പനികൾക്കു വേണ്ടി അദ്ദേഹം ഡിസൈൻ ചെയ്തു . അങ്ങനെ വിവാഹം കഴിഞ്ഞ് 12 വർഷം ആകുമ്പോഴേക്കും ആഗ്രഹങ്ങൾ കൈപ്പിടിയിലൊതുക്കി സന സ്വപ്നം കണ്ട് ജീവിതം സ്വന്തമാക്കി. ഇത് ഒരു ഇൻസ്പിരേഷൻ സ്റ്റോറി മാത്രമല്ല മറ്റുള്ളവരെ മോട്ടിവേഷൻ കൂടി ചെയ്യുന്നതാണ്. ചെറിയ പ്രായത്തിനുള്ളിൽ ഒരു അത്ഭുതം പോലെ സംഭവിച്ച കാര്യങ്ങളാണ് എന്ന് സന പറയുന്നില്ല അതിനു പിന്നിൽ താൻ അനുഭവിച്ച കഷ്ടപ്പാടുകളും പരിശ്രമവും വിലമതിക്കാനാവാത്തതാണ് സന കൂട്ടിച്ചേർക്കുന്നു.
സന ഒരുപാട് പെൺകുട്ടികൾക്ക് ഒരു പ്രതീക്ഷ നൽകുന്നു. ജീവിതത്തിന്റെ ഏത് അവസരങ്ങളിലും തളരാതെ പോരാടാൻ നമ്മെ ഓർമ്മിപ്പിക്കുന്നു. അവഗണനകളും അടിച്ചമർത്തലുകളും ഒരു വെല്ലുവിളിയായി കണ്ടു നമ്മൾ ആഗ്രഹിച്ച പോലെ ജീവിതം കെട്ടിപ്പടുക്കാൻ പെൺകുട്ടികളെ പ്രാപ്തമാക്കും സനയുടെ മോട്ടിവേഷൻ സ്റ്റോറി എന്ന കാര്യത്തിൽ സംശയമില്ല.
