കൊതുകുകൾ എല്ലാവർക്കും ശല്യം ഉണ്ടാക്കുന്നവയാണ്. കൊതുകൾ പെരുന്നതിലൂടെ മനുഷ്യർക്ക് വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകും. പലതരത്തിലുള്ള ചികിത്സയ്ക്ക് വിധേയമാകാവുന്ന തരത്തിലുള്ള അവസ്ഥകൾ കൊതുകുകൾ ഉണ്ടാക്കാറുണ്ട്. ഇത് തടയുന്നതിന് കൊതുകുകളെ അകറ്റിനിർത്തേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്.
പ്രധാനമായും കൊതുകൾ പെറ്റു പെരുകാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ് നമ്മൾ ആദ്യമായി ചെയ്യേണ്ടത്. എങ്കിൽ തന്നെയും കൊതുകുകളുടെ പ്രജനനം തടയുന്നതിന് ഒരു പരിധിയുണ്ടാകും. എന്നാൽ വീടിനുള്ളിൽ ഇവ കടക്കാതിരിക്കാൻ നമുക്ക് ഒരു കാര്യം ചെയ്യാൻ സാധിക്കും. കൊതുകുകൾക്ക് വളരെ അധികം അരോചകമുള്ള ഒരു വസ്തുവാണ് കടുക്. ഇവയുടെ ഗന്ധം കൊതുകുകളെ വീട്ടിൽനിന്ന് അകറ്റി നിർത്താൻ സാധിക്കും. കടുക് ഉപയോഗിച്ചുകൊണ്ടുള്ള ഫലപ്രദമായ ഒരു മാർഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കടയിൽ നിന്നും നമുക്ക് ചേരാതുകൾ വാങ്ങാൻ സാധിക്കും. എവിടെയെല്ലാം ആണോ കൊതുകുകൾ അധികമായി വരുന്നത്, അവിടെ വെക്കാൻ തക്കവണ്ണത്തിൽ ചിരാതുകൾ എടുക്കുക. അതിനുശേഷം ഇതിലേക്ക് കടുക് ചെറുതായി പൊടിച്ചെടുത്തത് അര ടീസ്പൂൺ വീതം ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് വിളക്കെണ്ണ ഒഴിച്ചു കൊടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് തിരി ഇട്ടു കൊടുക്കുക. കുറഞ്ഞത് നാലു മണിക്കൂറെങ്കിലും തിരി ഇതിനുള്ളിൽ കിടക്കണം. എങ്കിൽ മാത്രമേ കടുകിന്റെ ഗുണങ്ങൾ ഇതിൽ പറ്റി പിടിക്കുകയുള്ളൂ. വൈകുന്നേരം ആകുമ്പോൾ ഈ തിരി കൊടുക്കാവുന്നതാണ്. ഇങ്ങനെ മാത്രം ചെയ്താൽ മതി, കൊതുകുകൾ വീടിന് പരിസരത്ത് പോലും വരില്ല.
https://www.youtube.com/watch?v=mfTPWLydu9k
