നമ്മുടെ വീടിൻറെ തെക്കുപടിഞ്ഞാറെ മൂല ആണ് കന്നിമൂല എന്ന് പറയുന്നത്. നമ്മൾ ഏതൊരു വീട്ടിൽ പോയാലും വാസ്തുപരമായി ശ്രദ്ധിക്കുന്ന ഒരു കാര്യം കൂടിയാണ് വീടിൻറെ കന്നിമൂല എന്നത്. എത്ര വലിയ വീടാണെങ്കിലും കന്നിമൂല ശരിയായില്ലെങ്കിൽ ഒന്നും ശരിയാവില്ല എന്ന് പണ്ടുകാലത്ത് ഉള്ള ആളുകൾ മുതൽ വിശ്വസിക്കുന്നുണ്ട്. വീടിൻറെ കന്നിമൂല നല്ലതല്ലെങ്കിൽ ആ രോഗ്യപ്രശ്നങ്ങൾ, സാമ്പത്തിക മാന്ദ്യത, സ്വസ്ഥത കുറവ് എന്നിവയെല്ലാം ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്.
ഇവർക്ക് എത്ര കഠിനപ്രയത്നം ചെയ്താലും ഭാഗ്യം തുണയ്ക്കാതിരിക്കുന്ന അവസ്ഥ ഉണ്ടായേക്കാം. ഭാര്യാഭർതൃ ലഹളകൾ, അസുഖങ്ങൾ എന്നിവ ഇവർക്ക് സ്ഥിരമായി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെയാണ് പഴമക്കാർ വീടിൻറെ കന്നിമൂല എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കേണ്ടതാണ് എന്ന് പറയുന്നത്.
ജ്യോതിഷപണ്ഡിതർ കന്നിമൂലയിലെ ഐശ്വര്യം വർധിക്കുന്നതിനു വേണ്ടി ചില കാര്യങ്ങൾ ശ്രദ്ധിക്കാൻ ആയി പറയുന്നുണ്ട്. ജ്യോതി ശാസ്ത്രം അനുസരിച്ച് വീടിൻറെ കന്നിമൂലയിൽ പ്രത്യേകതരത്തിലുള്ള ചെടികൾ നട്ടുപിടിപ്പിക്കുന്നത് സമ്പത്തും, സമൃദ്ധിയും വന്നുചേരാൻ കാരണമാകുമെന്നാണ് വിശ്വാസം. ഇവ എന്താണെന്ന് നോക്കാം.
പ്രധാനമായും മൂന്ന് ചെടികളാണ് ഇത്തരത്തിൽ വീടിൻറെ കന്നിമൂലയിൽ നമ്മൾ വളർത്തേണ്ടത്. ഒന്നാമത്തേത് തുളസിച്ചെടി ആണ്. ധാരാളം ഔഷധഗുണങ്ങളുള്ള തുളസിച്ചെടി പണ്ടുകാലം മുതൽ തന്നെ വീടുകളിൽ വളർത്താറുള്ളതാണ്. ഇത് കന്നിമൂലയിൽ വളർത്തുന്നത് കടബാധ്യത കുറയ്ക്കുന്നതിനും, പോസിറ്റീവ് എനർജി കൊണ്ടുവരുന്നതിനും സഹായിക്കും. രണ്ടാമത്തേതാണ് കറുകപ്പുല്ല്. ഗണപതിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചെടി കൂടിയാണിത്.
അതുകൊണ്ടുതന്നെ ഇത് വളർത്തുന്നത് ഏറെ നല്ലതാണ്. മൂന്നാമത്തെ ചെടിയാണ് മുക്കുറ്റി. ഇതൊരു ചട്ടിയിലോ മറ്റോ വളർത്താനായി ശ്രദ്ധിക്കുക. ഇത് വീട്ടിലെ സമാധാനം കൊണ്ടുവരുന്നതിനും, കടബാധ്യതകൾ ഇല്ലാതാക്കുന്നതിനും സഹായിക്കുമെന്നാണ് പറയുന്നത്. ഈ മൂന്ന് ചെടികൾ കന്നിമൂലയിൽ സ്ഥാപിക്കുകയാണെങ്കിൽ നിങ്ങളുടെ അസ്വസ്ഥതകളും, മാറുകയും, സമ്പത്ത് പെരുകുകയും ചെയ്യുന്നതാണ്.
https://youtu.be/-PZDM1Bs8f4
