മുരിങ്ങയില ഏവരുടെയും പ്രിയപ്പെട്ട ഫുഡ് ആണ്. ഇല, കായ, വിത്ത്, തൊലി, പൂവ് തുടങ്ങിയവയെല്ലാം മുരിങ്ങയിൽ ഉൾപ്പെടുന്നു. വിവിധ രാജ്യങ്ങളിൽ മുരിങ്ങയില നട്ടുവളർത്തുന്നത് ആയി കാണപ്പെടുന്നു. മുരിങ്ങയില പച്ചയായും ഇല ഉണക്കി പൊടിയായി ഉപയോഗിക്കാം. ഉണക്കി പൊടിച്ചു വെച്ചാൽ ദീർഘകാലം കേടുകൂടാതെ ഇരിക്കും. സോപ്പ് ചായ ജ്യൂസ് തുടങ്ങിയവ മുരിങ്ങ കൊണ്ട് ഉണ്ടാക്കാം. കൂടാതെ ഇവ പൊടിച്ചു ഫുഡിൽ മറ്റും ചേർക്കുന്നത് നല്ലതാണ്.
സൂപ്പർ ഫുഡ് എന്നാണ് മുരിങ്ങ അറിയപ്പെടുന്നത്. 100 ഗ്രാം മുരിങ്ങയിലയിൽ 700 ഗ്രാം ഓറഞ്ചിൽ ഉള്ള വിറ്റമിൻ സി യും 400 ഗ്രാം ക്യാരറ്റിൽ ഉള്ള വൈറ്റമിൻ എയും 400 ഗ്രാം പാലിലുള്ള കാൽസ്യവും 300 ഗ്രാം ചീരയിൽ ഉള്ളതിനേക്കാൾ ഇരുമ്പും ബദമിലുള്ളജിനേക്കാൾ വിറ്റാമിൻ E യും തൈരിൽ ഉള്ളതിനേക്കാൾ ഇരട്ടി പ്രൊറ്റീനും അടങ്ങിയിരിക്കുന്നു. ഇല കഴുകി ചെറുതായി വേവിച്ച ശേഷം മഞ്ഞൾ, ഇഞ്ചി, കുരുമുളക്, ചേർത്ത് തിളപ്പിച്ച അരിച്ചെടുക്കുക.
