വീടുപണി നടക്കുന്നവർക്കും വീടുപണി തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്കും ഉപകാരപ്രദമായ കാര്യങ്ങൾ ആണ് വിവരിച്ചു തരുന്നത്. വീടുപണിയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പ്ലാസ്റ്ററിങ് അഥവാ തേപ്പ്. പണ്ട് കാലത്ത് സിമന്റ് ഉപയോഗിച്ചാണ് തേച്ചിരുന്നതെൻങ്കിൽ ഇന്ന് പുതിയ ടെക്നോളജി ആയ ജിപ്സം പ്ലാസ്റ്ററിങ് ആണ് ചുമരുകളിൽ ഇടംപിടിച്ചിരിക്കുന്നത്. ജിപ്സം പ്ലാസ്റ്ററിങ് എന്താണ്?എങ്ങനെ ചെയ്യാം? എത്ര രൂപ ചിലവ് വരുന്നു? തുടങ്ങിയ എല്ലാ വിവരങ്ങളും വിവരിക്കുന്നു.
സിമന്റും മണലും ആണ് ആദ്യകാലങ്ങളിൽ തേക്കാൻ ഉപയോഗിച്ചിരുന്നത്. എന്താണ് മിക്സിങ്? എങ്ങനെ തേക്കുന്നു? ഇതിന്റെ ഗുണങ്ങൾ?എത്ര വർഷത്തെ കാലാവധി ഉണ്ട്? ചിലവ്? തുടങ്ങിയ കാര്യങ്ങൾ ജിപ്സം കമ്പനിയിലെ പ്രതിനിധികളുമായി തന്നെ സംസാരിച്ചു പ്രേക്ഷകർക്ക് ക്ലിയർ ചെയ്തു തരുകയാണ് ഈ ചാനലിലൂടെ ചെയ്യുന്നത്. ഇതിനുവേണ്ടി ചാനലിൽ ടിഎംസി എന്ന കമ്പനിയുടെ പ്രതിനിധികളെയാണ് പരിചയപ്പെടുത്തുന്നത്.
ജിപ്സം പൗഡർ രൂപത്തിലാണ് കാണപ്പെടുന്നത്. ഇത് മിക്സ് ചെയ്യാൻ വളരെ എളുപ്പമാണ്. വെള്ളം മാത്രം ഉപയോഗിച്ച് ഇത് മിക്സ്സ് ചെയ്യാവുന്നതാണ്. ആവശ്യാനുസരണം മാത്രമേ മിക്സ് ചെയ്യാവൂ. ഇല്ലെങ്കിൽ പെട്ടെന്ന് കട്ടപിടിക്കാൻ സാധ്യതയുണ്ട്. മിക്സ് ചെയുന്നതിനൊരു റേഷ്യോ ഉണ്ട്. ആദ്യം അടിക്കുന്നത് കുറച്ചു കട്ടി ആയും പിന്നീട് അടിക്കുന്നത് കുറച്ച് ലൂസ് ആയും ആണ് ചെയ്യുന്നത്. സെമെന്റിനെ പോലെ കൈ കൊണ്ട് തൊടാൻ പറ്റാത്തതല്ല. കൈ കൊണ്ട് തൊട്ടാൽ പൊള്ളൽ ഏൽക്കുകയും ഇല്ല. അതുകൊണ്ടുതന്നെ ഇത് കൈ ഉപയോഗിച്ചാണ് പരത്തുന്നത്. കുഴമ്പുരൂപത്തിൽ ആണ് ഇത് ആദ്യം കലക്കി എടുക്കുന്നത്. അതിന് ഒരുപാട് രീതികളുണ്ട്.ഫിനിഷിംഗ് കോട്ട്,ഫാസ്റ്റ് കോട്ട് എന്നിവയ്ക്കനുസരിച്ച് ഇവയുടെ അളവ്കളിൽ വ്യത്യാസം വരാം.
ജിപ്സം ചുമരിൽ തേച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. തൂക്കുകട്ടയും പലക ഉപയോഗിച്ചു ലെവൽ ചെയ്യുകയും ചെയ്യുന്നുണ്ട്. ലെവൽ ചെയ്ത കറക്റ്റ് ചെയ്യാൻ ഇതുപകരിക്കും. ആദ്യം എത്ര തിക്നെസ് വേണമെന്ന് കണക്കുകൂട്ടിയതിന് ശേഷം അവക്കു അനുസരിച്ച് ആവും വർക്ക് ചെയ്യുക. സ്വിച് ബോർഡ് തുടങ്ങിയ ഭാഗങ്ങളിലെ ഗ്യാപ്പ് ടൈറ്റ് ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ ഇളകി വരാനുള്ള സാധ്യത വളരെ കുറവാണ്. പെട്ടെന്ന് സെറ്റ് ആകും എന്നത് ഇതിന്റെ ഒരു പ്രത്യേകതയാണ്. ഒരു കോട്ടു തേച്ചു പിടിപ്പിച്ചതിനു ശേഷം രണ്ടാമത്തെ കോട്ട് പൊട്ടി ബ്ലേഡിൽ വച്ചായിരിക്കും അടിക്കുന്നത്. ഇത് ഫിനിഷിംഗ് ആണ്. കുറഞ്ഞ സമയംകൊണ്ട് സെറ്റ് ആവുകയും,ഇത് ഇളകി വരാൻ വളരെ പ്രയാസവുമാണ്. സിമന്റിനെ അപേക്ഷിച്ച് വളരെ മിനുമിനുത്ത പ്രതലം ജിപ്സം ഉപയോഗിക്കുന്നത് വഴി ലഭിക്കുന്നു. എഡ്ജുകൾ എല്ലാം പെർഫെക്ട് ആയി ഷാർപ്പ്നിങ് ചെയ്യും.
അതുകൊണ്ടുതന്നെ ഇതിനു വളരെ ഗ്ലൈസിങ് ഉണ്ട്. എല്ലാവർക്കും ഉള്ള സംശയം ആണ് ഇതിൽ ആണിയും, ഗ്രിൽ മെഷീൻ ഉപയോഗിക്കാമോ എന്നത്. ഈ സംശയങ്ങളെല്ലാം ഇതിൽ ദൂരീകരിച്ച് കാണിച്ചുതരുന്നു യൂട്യൂബ് അവതാരകൻ. ഇതൊരു നാച്ചുറൽമെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിക്കുന്നു. ജിപ്സം ഇട്ടതിന് പുറമേ പൊട്ടിയോ,വൈറ്റ് വാഷ് അടിക്കേണ്ടതില്ല.നേരെ പ്രൈമർ അടിച്ച് ഡയറക്റ്റ് പെയിന്റ് ചെയ്യാവുന്നതാണ്. പത്ത് ദിവസം കഴിഞ്ഞ് ഇവ പെയിന്റ് ചെയ്യാവൂ . സിമന്റ് ചുമരുകളെ അപേക്ഷിച്ച് ജിപ്സം ചെയ്ത ചുമരുകളിൽ ചൂട് കുറവാണ്. കാരണം ജിപ്സത്തിന്റെ തെർമൽ റെസിസ്റ്റിവിറ്റി സിമന്റിനെ അപേക്ഷിച്ച് കൂടുതലാണ്. അതുകൊണ്ട് അകത്തേക്ക് ചൂടിനെ ആഗിരണം ചെയ്യില്ല.
എന്നാൽ വീടിന്റെ പുറം ഭാഗത്ത് ഇത് ഉപയോഗിക്കില്ല.ഈർപ്പം തട്ടുന്നത്, മഴ പെയ്തു നനയുന്നത് ഇവക്കു ദോഷകരമാണ്. ഈർപ്പം തട്ടാത്ത സിറ്റൗട്ട്, ബാൽകണി തുടങ്ങിയവയിൽ ജിപ്സം ചെയ്യാം. ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുന്നതിനു 20 ശതമാനം മുതൽ 30 ശതമാനം വരെ സിമന്റിനെ അപേക്ഷിച്ചത് ലാഭകരമാണ്. ഏത് പെയിന്റും ഇതിൽ ഉപയോഗിക്കാം. സമയലാഭം ഉണ്ടാകും.നനക്കേണ്ട ആവശ്യവുമില്ല. സീലിങ്ങിൽ ഇത് ചെയ്യുമ്പോൾ ഗം ഉപയോഗിച്ചാണ് ചെയ്യുന്നത്.വാട്ടർപ്രൂഫ് ചെയ്യും. ക്ലോക്ക്, കലണ്ടർ മുതലായവ തൂക്കുന്നതിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല . എന്നാൽ ഇതിന്റെ മൂലകളിൽ ഷാർപ്പ് കൂടുതലായതുകൊണ്ട് തന്നെ പൊട്ടിപ്പോകാനുള്ള ചാൻസ് കൂടുതലാണ് . ഭാഗങ്ങൾ റൗണ്ട് ചെയ്താൽ പ്രശ്നം പരിഹരിക്കാവുന്നതാണ്. കൂടുതലായി ഉപയോഗിക്കുന്ന ഭാഗങ്ങൾ പൊട്ടി വരുമ്പോൾ റൗണ്ട് ചെയ്തിട്ടുണ്ടെങ്കിൽ ഈ പ്രശ്നം പരിഹരിക്കാം. കളർ മിക്സിങ് ചെയ്യാൻ സാധിക്കില്ല. സാധാരണ സിമന്റ് പോലെ ഇതിന്റെ കാലാവധി ലൈഫ് ടൈം ആണ്. മാത്രമല്ല അത് കമ്പനി വാറണ്ടി ആയി കൊടുക്കുകയും ചെയുന്നു. ഈർപ്പം ഇറങ്ങിയാൽ സിമന്റ് പോലെ ഇതും അടർന്നു വീഴാനുള്ള സാധ്യത കൂടുതലാണ്.
