വീടുപണി തുടങ്ങിയോ? കുറഞ്ഞ നിരക്കിൽ ടൈലുകൾ വാങ്ങാൻ ഒരിടം

സ്വന്തമായി ഒരു വീട് നിർമ്മിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും ആഗ്രഹമാണ്. ഒരു വീട് നിർമ്മിക്കുമ്പോൾ അതിൻ്റെ അടിസ്ഥാനം മുതൽ മുഴുവൻ പണിയും തീരുന്നത് വരെയുളള ഓരോ കാര്യങ്ങളും അത്രമേൽ ശ്രദ്ധിച്ചാണ് ചെയ്യാറ്. ഒരു വീട് വയ്ക്കുമ്പോഴേക്കും വലിയൊരു സാമ്പത്തിക ബാധ്യതയിലേക്ക് പോകുന്നവരും ധാരാളമുണ്ട്. വീടുവയ്ക്കാൻ ആവശ്യമുള്ള സാമഗ്രികൾക്കൊക്കെ അത്രയേറെ വിലയാണ്. ഒരു വീടു വയ്ക്കുമ്പോൾ ഏറ്റവും കൂടുതൽ ആൾക്കാരെ ആകർഷിക്കുന്നത് അതിന്റെ ഫ്ലോറിങ് മെറ്റീരിയൽ ആണ്. അധികം ആൾക്കാരും ഉപയോഗിക്കുന്നത് ടൈലും ഗ്രാനൈറ്റും ഒക്കെയാണ്. അതിൽ തന്നെ ടൈലാണ് അധികം ആൾക്കാരും തിരഞ്ഞെടുക്കുന്നത്. കാരണം വ്യത്യസ്ത നിറത്തിലും പല ഡിസൈനുള്ള ടൈലുകൾ വീടിനു മോടി കൂട്ടി കൊടുക്കും. എന്നാൽ പലപ്പോഴും ടൈൽ മേടിക്കാനായി കടയിലേക്ക് പോയാൽ വലിയൊരു തുകയാണ് അതിനു വേണ്ടി വരുന്നത്.

വളരെ അധികം പണം  ടൈൽ വാങ്ങാനായി ചിലവാകും. എന്നാൽ ഇത്രയധികം പണം ചെലവാക്കിയിട്ടുണ്ടും മനസ്സിനിണങ്ങിയ, ആഗ്രഹിച്ചത് ലഭിച്ചോ എന്ന് ചോദിച്ചാൽ പലർക്കും ഇല്ല എന്നായിരിക്കും മറുപടി. ഇങ്ങനെയൊരു സാഹചര്യത്തിൽ വളരെയധികം വിലകുറവിൽ മനോഹരമായ ടൈലുകൾ ലഭിക്കുന്ന ഒരു ഷോപ്പിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. കൊല്ലം ജില്ലയിലുള്ള labqi tiles എന്ന ഷോപ്പാണ് അത്. ടൈലുകളിൽ പഴയതും പുതിയതുമായ ഡിസൈനുകളുടെ വമ്പൻ കളക്ഷനുകൾ ഇവിടെ ഉണ്ട്. സെറാമിക് ടൈലുകൾ, വിട്രിഫൈഡ് ടൈലുകൾ എന്നിവ വീടിൻറെ മാറ്റ് കൂട്ടാനായി പല ഡിസൈനുകളിലും, പാറ്റേണിലും തിരഞ്ഞെടുക്കാം.18*12 സൈസിലുള്ള ടൈലുകളിൽ വിട്രിഫൈഡ് ടൈലുകൾ 58 രൂപ നിരക്കിലും, സെറാമിക് ടൈലുകൾ48 രൂപ നിരക്കിലുമാണ് ലഭിക്കുന്നത്. ഇതിൽ തന്നെ മാറ്റ് ഗ്ലോസി എന്നിവയും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. 

ബാത്റൂമുകളിൽ ഉപയോഗിക്കാവുന്ന നോർമൽ ടൈപ്പ്, ഹൈലൈറ്റ് ചെയ്യുന്നവ എന്നിങ്ങനെയുള്ള ടൈലുകൾ നിങ്ങളുടെ ഇഷ്ടാനുസരണം പല കളറുകളിലും ഡിസൈനുകളിലും ലഭ്യമാണ്. 18*12 സൈസിലാണ് ഈ ടൈലുകൾ വരുന്നത്. എക്സ്സ് ടൈപ്പ് 2/1 സൈസിലുള്ള ടൈലുകൾ 42 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.ഇവയിൽ തന്നെ 38 രൂപ നിരക്കിലും  36 രൂപ നിരക്കിലും വ്യത്യസ്ത ബ്രാൻഡുകളിൽ വാങ്ങാവുന്നതാണ്.  അത്യാവശ്യം നല്ല രീതിയിൽ ഉള്ള ടൈലുകൾ 58 രൂപ നിരക്കിൽ തന്നെ ലഭിക്കുന്നതാണ്. പറയും പോലെ തന്നെ പ്രാധാന്യമേറിയതാണ് വോൾ ടൈലുകൾ. ഏറ്റവും ട്രെൻഡിങ് പാറ്റേണിലുള്ള കാസ എന്ന ബ്രാൻഡിന്റെ വോൾ ടൈലുകൾ വ്യത്യസ്ത ഡിസൈനുകളിൽ 15*10 സൈസിൽ ഇവിടെ ലഭ്യമാണ്. മാച്ചിങ് ഫ്ലോറുകളുടെ കാര്യമാണെങ്കിൽ, 26 രൂപ നിരക്കിൽ ഇവ ലഭ്യമാണ്. 1*1 സൈസിലാണ് മാച്ചിംഗ് ഫ്ലോറുകൾ വരുന്നത്. നിങ്ങളുടെ ഇഷ്ടത്തിന് വ്യത്യസ്ത കളറുകളിലും ഡിസൈനുകളിലും നിങ്ങളുടെ  തിരഞ്ഞെടുക്കാം. 18*12 സൈസിലുള്ള ടൈലുകൾ 32 രൂപ നിരക്കിൽ വ്യത്യസ്ത ഡിസൈനുകളിൽ ലഭ്യമാണ്. ബ്രാൻഡ് അനുസരിച്ച് ചെറിയ വേരിയേഷൻ മാത്രമാണ് ഇത്തരം ടൈലുകളുടെ വിലയിൽ വരുന്നത്.

2/1 സൈസിലുള്ള ടൈലുകൾ 40 രൂപ നിരക്കിലാണ് വില. ഡബിൾ ചാർജ് ടൈലുകൾ ഫ്ലോറിങ്ങിന് ഉപയോഗിക്കുന്നതാണ്. ഇവ  വ്യത്യസ്ത ഷേഡുകളിലും  വലിപ്പത്തിലും ഇവിടുന്ന് ലഭിക്കും. നാച്ചുറൽ വുഡ് ഫിനിഷിങ് ലഭിക്കുന്ന ടൈലുകൾ 1200 സൈസ് 80 രൂപയാണ് വില.ഫ്ലോറിലും വാൾ ക്ലാഡിങ് ആയും ഒരേ രീതിയിൽ ഇവ ഉപയോഗിക്കാം. ഇത് തന്നെ സാറ്റിൻ, റസ്റ്റിക് ഫിനിഷിൽ ലഭ്യമാണ്. അതുപോലെ തന്നെ 225 രൂപ നിരക്കിൽ ഫുൾ ബോഡി സൈസിലുള്ള സൂപ്പർ വൈറ്റ് ടൈലുകൾ വാങ്ങാവുന്നതാണ്. ക്വാളിറ്റി മാറുന്നതിനനുസരിച്ച് ഇവയിൽ കുറഞ്ഞ വിലക്കുള്ള ടൈലുകളും ലഭ്യമാണ്. കോസ്റ്റ് എഫക്റ്റീവ് durable ആയ ഡബിൾ ചാർജ് ടൈലുകൾ സ്ക്വയർഫീറ്റിന് 78 രൂപ നിരക്കിലാണ് വില. 58 രൂപ നിരക്കിൽ പഴയരീതിയിൽ ഉപയോഗിച്ചിരുന്ന രീതിയിലുള്ള ടൈലുകളും ലഭ്യമാണ്. ഫയറിൽ നിന്നും പ്രൊട്ടക്ഷൻ ലഭിക്കുന്ന ഗ്രാനൈറ്റ് ടൈപ്പ് ടൈലുകൾ 110 രൂപ മുതൽ ലഭ്യമാണ്.  കിച്ചൻ പർപ്പസിന് ആവശ്യമായ ഗ്രാനൈറ്റ് സ്ലാബുകളും ലഭ്യമാണ്. 45 രൂപ മാത്രമാണ് ഇതിൻെറ വില. ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയ്ക്ക് നല്ല ക്വാളിറ്റിയുള്ള ടൈലുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കൊല്ലത്തുള്ള ഈ ഷോപ്പുമായി ബന്ധപ്പെടാവുന്നതാണ്.

Contact – 928806557

Malayalam News Express