വീട്ടമ്മമാർക്ക് വളരെ ഉപകാരപ്പെടുന്ന ചില അടുക്കള ടിപ്സ്, ഇത്ര കാലമായിട്ടും ഇതൊന്നും അറിഞ്ഞില്ല

ഇന്ത്യയിലെ സ്ത്രീകൾ ഒരു ദിവസം നാല് മണിക്കൂർ വരെ അടുക്കളയിൽ സമയം ചെലവഴിക്കുന്നുണ്ട് എന്നാണ് നിഗമനം. അത്രയേറെ സമയം ചിലവഴിക്കുന്നതുകൊണ്ടുതന്നെ അത്രയേറെ എൻജോയ് ചെയ്തു അടുക്കള ജോലികൾ ചെയ്തില്ലെങ്കിൽ ജോലിഭാരം അനുഭവപ്പെടുകയും അടുക്കള ജോലികൾ ദുഷ്‌കരമായി തീരുകയും ചെയ്യും. അതുകൊണ്ട് അടുക്കളയിൽ ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന ജോലിഭാരം ലഘൂകരിക്കുന്നതിനായി നിത്യജീവിതത്തിൽ സ്ത്രീകൾക്ക് കൂടുതലായും ഉപകാരപ്രദമായേക്കാവുന്ന കുറച്ച് ടിപ്സ് ഇതാ.

പച്ചക്കറികൾ വാങ്ങുമ്പോൾ അവ അൽപ ദിവസത്തിനകം കേടായി പോവുന്നത് സാധാരണമാണ്. തക്കാളി,പച്ചമുളക്,ഇഞ്ചി ഇവയാണ് എളുപ്പത്തിൽ കേടാവുന്നവയിൽ ചിലത്. ഇഞ്ചി കേടാവാതെ സൂക്ഷിക്കാൻ ഇഞ്ചി നന്നായി കഴുകിയെടുത്ത ശേഷം നനച്ച ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞ് വെക്കുക. ഇഞ്ചി കുറേദിവസം ഫ്രഷ് ആയി ഇരുന്നോളും. കോട്ടൻ തുണിയുടെ ഈർപ്പം നില നിർത്താൻ ഇടയ്ക്ക് നനച്ച് കൊടുക്കുക.ചില അവസരങ്ങളിൽ നനവുള്ള ടൈപ്പ് ഇഞ്ചി കടയിൽനിന്ന് കിട്ടാറുണ്ട്. അവ എളുപ്പത്തിൽ ചീഞ്ഞ് പോകാതിരിക്കാൻ ചെറു തീയിൽ ചൂടാക്കി ഈർപ്പം മാറ്റി സൂക്ഷിക്കുക.

ചില അവസരങ്ങളിൽ പ്ലാസ്റ്റിക് ടിന്നുകളുടെ അടപ്പ് വളരെ ടൈറ്റ് ആയി മുറുകി ഇരുന്ന് തുറക്കാൻ വളരെ പാടായിരിക്കും. അങ്ങനെ പ്ലാസ്റ്റിക് ടിന്നുകളുടെ അടപ്പ് തുറക്കാൻ പറ്റാതെ വന്നാൽ ചെറുതീയുടെ അരികിൽ അടപ്പിന്റെ ഭാഗം വെച്ച് ഒന്നു പതിയെ റൊട്ടേറ്റ് ചെയ്യുക. ചൂട് തട്ടുമ്പോൾ അടപ്പ് എളുപ്പത്തിൽ തുറക്കാൻ പറ്റുന്നതാണ്.

കറിക്ക് അരിയാനായി കത്തി എടുക്കുമ്പോൾ ആവശ്യത്തിന് മൂർച്ച ഇല്ലെങ്കിലോ? കറിക്കത്തിയുടെ മൂർച്ച കൂട്ടാനായി സാന്റ് പേപ്പർ ഉപയോഗിക്കാവുന്നതാണ്. ഹാർഡ്വെയർ ഷോപ്പിൽ ഇവ ലഭ്യമാണ്.

വലിയ ടിന്നിൽ നെയ്യ് മേടിക്കുമ്പോൾ അല്പകാലം ഇരുന്ന് ഒരു ബാഡ് സ്മെൽ ഉണ്ടാവാനും കേട് ആവാനും സാധ്യതയുണ്ട്. നെയ്യ് കേടാവാതെ സൂക്ഷിക്കാൻ വലിയ ടിൻ നെയ്യ് വാങ്ങുമ്പോൾ അവയിൽ നിന്ന് അൽപം നെയ്യ് മാറ്റി പകർന്നു വെക്കുക. അതുമൂലം ടിൻ എപ്പോഴും തുറക്കുന്നത് ഒഴിവാക്കാം. നനഞ്ഞ സ്പൂൺ ഉപയോഗിക്കാതിരിക്കുക. നനവു പറ്റിയാൽ ഉരുക്കി ഈർപ്പം കളഞ്ഞ് ഉപയോഗിക്കുക.

പല്ലി ശല്യം ഒഴിവാക്കാൻ അൽപം ഗ്രാമ്പൂ (പത്തെണ്ണം), കുരുമുളക് അൽപം കൂടുതൽ എടുക്കുക, ഒരു സവാള ഇവ അൽപം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.അതിൽ ഡെറ്റോൾ സോപ്പ് പൊടിച്ചിടുക. അല്ലെങ്കിൽ നിശ്ചിത അളവിൽ ഡെറ്റോൾ, നന്നായി മിക്സ് ചെയ്ത ശേഷം അരിച്ചെടുക്കുക. അനുസൃതമായ വെള്ളം ചേർത്ത് തളിക്കുക. ബാക്കി വരുന്ന മിശ്രിതം ഫ്രിഡ്ജിൽ സൂക്ഷിക്കുക. രൂക്ഷ ഗന്ധം ഒഴിവാക്കാനാണിത്.

 

 

വീട്ടുപരിസരത്തും പറമ്പിലും എലികളുടെ ശല്യം വലിയ പ്രശ്നം ആവാറുണ്ട്. എലി ശല്യത്തിന് ഒരു കഷ്ണം ബ്രഡോ,അൽപം ഗോതമ്പ് പൊടിയോ എടുക്കുക, രണ്ട് പാരസിറ്റമോൾ പൊടിച്ച് അവയിൽ മിക്സ് ചെയ്ത് ഉരുളയാക്കുക. വളരെ ഫലപ്രദമായ ഒന്നാണിത്. പെരുച്ചാഴി പോലെ വലിയ എലികൾക്ക് നാലോ അഞ്ചോ ഗുളികകൾ ഉപയോഗിക്കുക. വളരെ ഫലപ്രദമാണ്.

 

Summay : Some Easy Kitchen Tips.

Malayalam News Express