വീട്ടിലെ കരണ്ട് ചിലവ് ലാഭിക്കാൻ ഇതാ കിടിലൻ പ്രോഡക്റ്റ്! വളരെയധികം ഉപകാരപ്രദമാകും!

ദൈനംദിന ചെലവുകൾ വളരെയധികമായി ഉയർന്നു വരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ദിവസേനയുള്ള ചെലവുകളിൽ ഏതെങ്കിലുമൊന്ന് കൂടിയാൽ അത് സാധാരണക്കാരായ ജനങ്ങളുടെ സാമ്പത്തിക മേഖലയുടെ താളം തെറ്റിക്കും. അതിനാൽ തന്നെ എല്ലാ കാര്യങ്ങളിലും നമ്മൾ ശ്രദ്ധയോടെ വേണം ചെലവ് കണ്ടെത്താൻ. ഇത്തരത്തിൽ നമുക്ക് വളരെയധികം ചെലവ് വരുന്ന ഒരു കാര്യമാണ് കറണ്ട് ചാർജ്.

നമ്മൾ ഈ വിഷയത്തിൽ അശ്രദ്ധമായിരിക്കുന്നതിനാൽ വളരെയധികം വഴികളിലൂടെ നമ്മുടെ വീട്ടിൽ കരണ്ട് പാഴാകുകയും ഇത് കരണ്ട് ബിൽ വളരെയധികം ഉയർത്തുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തെ തടയുന്നതിനുവേണ്ടി ഒരു അടിപൊളി പ്രോഡക്റ്റ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സ്റ്റോം എന്ന കമ്പനിയുടെ ടൈമർ സോക്കറ്റ് ആണ് നമ്മുടെ താരം. ഈ സോക്കറ്റ് ഇന്ത്യൻ പ്ലഗ്ഗുകളിൽ പിടിപ്പിക്കാവുന്നതാണ്. ഈ സോക്കറ്റിൽ നമുക്ക് ടൈം സെറ്റ് ചെയ്യാൻ സാധിക്കും. ഇതാണ് ഇതിന്റെ പ്രധാനപ്പെട്ട സവിശേഷത. അഞ്ചു മണിക്കൂർ വരെ നമുക്ക് ഈ സോക്കറ്റിൽ സമയം സെറ്റ് ചെയ്യാൻ സാധിക്കും.

രണ്ടു മണിക്കൂറാണ് നമ്മൾ സമയം ഇതിൽ സെറ്റ് ചെയ്യുന്നതെങ്കിൽ ഏത് ഉപകരണമാണോ നമ്മൾ ഈ സോക്കറ്റ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നത്, അത് രണ്ട് മണിക്കൂറിനുശേഷം തനിയെ ഓഫ് ആകുന്നതാണ്. നമ്മൾ പലപ്പോഴും ടിവി, വൈഫൈ മോഡം, മൊബൈൽ ഫോൺ, ലാപ്ടോപ് ചാർജറുകൾ എന്നിവ സ്വിച്ച് ഓൺ ചെയ്തതിനുശേഷം ഉപയോഗിച്ചുകഴിഞ്ഞാൽ ഓഫാക്കാൻ മറക്കാറുണ്ട്.

ഈ വഴിയിലൂടെ തന്നെ നിരവധി കറണ്ട് പാഴാകുന്നുണ്ട്. ഇത് നമ്മുടെ കറണ്ട് ബില്ലിൽ വലിയ മാറ്റം കൊണ്ടുവരും. എന്നാൽ ടൈമർ സോക്കറ്റ് ഉപയോഗിച്ചാൽ നമ്മൾ ക്രമീകരിക്കുന്ന സമയത്ത് സ്വിച്ച് തനിയെ ഓഫ് ആകുന്നതാണ്. ഇത് വഴി പലവിധത്തിൽ നമുക്ക് കറണ്ട് ലഭിക്കാൻ സാധിക്കും. ആമസോണിൽ നിന്നും 700 രൂപയ്ക്ക് ഇത് ലഭിക്കുന്നതാണ്. ഉപകാരപ്രദമാകുമെന്ന് തോന്നിയാൽ ഉടൻ തന്നെ വാങ്ങി ഉപയോഗിക്കുക. ഉറപ്പായും ഫലം ചെയ്യും.

Malayalam News Express