വീട്ടിലെ മിക്സി നിറയേ എത്ര വൃത്തിയാക്കിയാലും പോകാത്ത കറയാണോ? ഈ ട്രിക്ക് ഒന്ന് ട്രൈ ചെയ്യൂ

പല വീടുകളിലേയും മിക്സികളുടെ അവസ്ഥ ശ്രദ്ധിച്ചിട്ടുണ്ടോ. കണ്ടാൽ തന്നെ അറപ്പുളവാക്കുന്ന രീതിയിലായിരിക്കും ചിലതിൻ്റെ ഒക്കെ അവസ്ഥ. നിറയെ കറപിടിച്ച് ഇരിക്കുകയായിരിക്കും. അരയ്ക്കുന്ന ഭക്ഷണത്തിൻ്റെ ഭാഗങ്ങൾ വീണും, പൊടിപിടിച്ചും, മറ്റ് പല രീതിയിലും മിക്സി വേഗം കറ പിടിക്കും. എത്ര വൃത്തിയാക്കിയാലും പോകാത്ത കറകളും ഉണ്ട്. നല്ല വെള്ള നിറത്തിലുള്ള മിക്സി ആണെങ്കിൽ ഈ കറ പെട്ടെന്ന് തന്നെ എടുത്ത് അറിയുകയും ചെയ്യും. ചുരുങ്ങിയ ചിലവിൽ ഇത്തരത്തിലുള്ള കറ പൂർണമായും ഇല്ലാതാക്കാൻ ഒരു അടിപൊളി വിദ്യയുണ്ട്.

ഇതിനായി നമുക്ക് ആവശ്യമുള്ളത് മൂന്ന് സാധനങ്ങൾ മാത്രമാണ്. ഒരു നാരങ്ങ, കുറച്ച് പേസ്റ്റ്, കുറച്ചു ബേക്കിംഗ് സോഡാ. ആദ്യം ഒരു ചെറിയ ബൗൾ എടുക്കുക. അതിലേക്ക് ഒരു നാരങ്ങ രണ്ടായി മുറിച്ച് പകുതി നാരങ്ങാ നീര് എടുക്കുക. നാരങ്ങ ഇല്ലെങ്കിൽ രണ്ട് ടീ സ്പൂൺ വിനാഗിരി ഉപയോഗിച്ചാലും മതിയാവും. ഇനി ഇതിലേക്ക് കുറച്ച് പേസ്റ്റ് ചേർത്ത് കൊടുക്കാം. ഒരു ടീ സ്പൂൺ അളവിൽ കുറച്ചു ബേക്കിംഗ് സോഡയും ചേർത്തുകൊടുക്കാം. ബേക്കിംഗ് സോഡ നല്ല വെളുത്ത നിറം കിട്ടാൻ സഹായിക്കും. ഇത് മൂന്നും കൂടി നല്ല രീതിയിൽ ഒന്ന് മിക്സ് ചെയ്തു എടുക്കുക. നമുക്ക് ആവശ്യമുള്ള മിശ്രിതം ഇപ്പോൽ റെഡിയായി.

ഇത് അപ്ലൈ ചെയ്തു കൊടുക്കാൻ,  നേരത്തെ എടുത്ത നാരങ്ങയുടെ തൊലി എടുക്കുക. അത് ഈ മിശ്രിതത്തിൽ മുക്കുക. ഇപ്പോൽ ആ നാരങ്ങയുടെ തൊലിയിൽ ഈ മിശ്രിതം പറ്റി പിടിച്ചിട്ട് ഉണ്ടാകും. ഇത് നല്ല രീതിയിൽ മിക്സിയിൽ തേച്ചുപിടിപ്പിക്കുക. നാരങ്ങയുടെ തൊലി ആയതുകൊണ്ട് തന്നെ മിക്സിയുടെ എല്ലാ ഭാഗത്തേക്കും ചെല്ലാൻ അതിന് കഴിയും. നല്ല രീതിയിൽ എല്ലാ ഭാഗത്തും തേച്ചുപിടിപ്പിക്കുക. ഒരു 5 മിനിറ്റ് നേരം കഴിഞ്ഞ ശേഷം ഒരു പഴയ ബ്രഷ് എടുത്ത് പല്ലു തേയ്ക്കുന്നതു പോലെ നല്ല രീതിയിൽ മിക്സിയിൽ തേച്ചു കൊടുക്കാം. ബ്രഷിൻ്റെ ചെറിയ നാരുകൾ മിക്സിയെ വൃത്തിയാക്കും.

അതിനു ശേഷം മിക്സി എടുത്ത് ഒരു ഈർപ്പമുള്ള ടവൽ ഉപയോഗിച്ച് തുടക്കാം. ഇപ്പോൾ തന്നെ മിക്സിയിലെ കറ നല്ല രീതിയിൽ മാറിയിട്ട് ഉണ്ടാകും. ഇനിയും മിക്സിയുടെ ചെറിയ ദ്വാരങ്ങളിലും ഇടകളിയും കറ പറ്റി പിടിച്ചിരിക്കുകയാണെങ്കിൽ ഒരു ചെറിയ ചെവിത്തോണ്ടി എടുത്ത് ഈ മിശ്രിതത്തിൽ മുക്കി നല്ല രീതിയിൽ തേച്ചു കൊടുക്കാം. അതിനുശേഷം ഒരു നനഞ്ഞ ടവ്വൽ ഉപയോഗിച്ച് മിക്സിയെ വീണ്ടും തുടച്ച് എടുക്കാം. ഇപ്പോൾ മിക്സി നല്ല പുതുപുത്തൻ പോലെ വെട്ടിത്തിളങ്ങും. ഇടയ്ക്കിടെ മിക്സി വൃത്തികേട്  ആകാറുണ്ടെങ്കിൽ ഇത്തരത്തിൽ ഒന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്. വലിയ ചിലവില്ലാത്ത തന്നെ മിക്സിയെ പുതുപുത്തൻ ആക്കിയെടുക്കാൻ ഈ വിദ്യ സഹായിക്കും.

Malayalam News Express