വീട്ടിൽ അനാവശ്യമായി പുല്ല് വളരുന്നുണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്യാം! പൈസ ചിലവില്ലാതെ ആർക്കും മുറ്റം ഭംഗിയാക്കി വയ്ക്കാം!

വീട്ടിൽ പുല്ലു വളരുന്നത് ആളുകൾക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യമാണ്. ഇടയ്ക്കെങ്കിലും ശ്രദ്ധിച്ചെങ്കിൽ മാത്രമേ വീട്ടുമുറ്റത്തും ഗാർഡനിലും അനാവശ്യമായി പുല്ല് വളരാതിരിക്കുകയുള്ളൂ. എന്നാൽ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ നമുക്ക് സമയമുണ്ടാകില്ല.

എങ്കിലും മാസത്തിൽ ഒരിക്കലെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുറഞ്ഞ സമയം കൊണ്ട് നിങ്ങളുടെ മുറ്റം ഭംഗി ആക്കി എടുക്കാൻ സാധിക്കും. മുറ്റത്ത് നിലവിൽ ഏതൊക്കെ തരത്തിലുള്ള പുല്ലുകളാണ് കൂടുതലായി വളർന്നിരിക്കുന്നത് എന്ന് നോക്കുക. ഇതിൽ ചെറിയ ഉയരത്തിൽ ഒരുപാട് പരന്ന് വളർന്നിരിക്കുന്ന പുല്ലുകൾ നിലനിർത്തിക്കൊണ്ട് ബാക്കിയുള്ള പുല്ലുകൾ വെട്ടി കളയുന്നത് മുറ്റത്തിന് കൂടുതൽ ഭംഗി നൽകുന്നതാണ്. നമ്മുടെ നാട്ടിൻപുറത്ത് വളരുന്ന ചില പുല്ലുകൾ വെച്ചുപിടിപ്പിക്കുന്ന പുല്ലുകൾ പോലെ ഭംഗിയുള്ളവയാണ്. അതിനാൽ ഇത്തരം പുല്ലുകൾ നിലനിർത്താൻ ശ്രദ്ധിക്കുക. മുറ്റത്തിന്റെ നടുഭാഗത്തു നിന്ന് നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ പുല്ലുകൾ മാറ്റാം. ശേഷം ഇവിടെ മെറ്റൽ വിരിക്കുന്നത് കൂടുതൽ നല്ലതാണ്. അനാവശ്യമായി വളർന്നുവരുന്ന പുല്ലുകൾ പറച്ച് ബുദ്ധിമുട്ടുന്നതിനും നല്ലത് ചെറിയ ഉയരത്തിൽ ഇവ കത്രിക ഉപയോഗിച്ച് മുറിച്ചു മാറ്റുന്നതാണ്. സ്വാഭാവികമായി വളരുന്ന പുല്ലുകൾ പറിച്ചുമാറ്റുന്നതിനും നല്ലത് ഇവ നിലനിർത്തിക്കൊണ്ട് മുറ്റം ഭംഗിയാക്കുന്നതാണ്. ഇനി മോഡി പിടിപ്പിക്കുന്നതിന് ചെടിച്ചട്ടികൾ ഉപയോഗിക്കാം.

Malayalam News Express