എല്ലാ വീടുകളിൽ ഉള്ള ഒരു ചെടിയാണ് തുളസി എന്ന് പറയുന്നത്. തുളസി നമ്മുടെ വീടുകളിൽ ഉള്ളതു ഒരു പുണ്യം തന്നെയായാണ് കണക്കാക്കപ്പെടുന്നത്. ദൈവികമായി ഇത് വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്നു.
എന്നാൽ അതിനൊക്കെ ഉപരി നമ്മുടെ ശരീരത്തിന് വളരെ ഏറെ ഗുണമുള്ള ഒരു ചെടിയാണ് ഇത്. ഇത് വളർത്തുന്നതിൽ പലതും മുരടിച്ചു പോകുന്നു എന്നൊരു പ്രശ്നം സാധാരണയായി ഉണ്ടാവാറുണ്ട്. ഒരിക്കലും തുളസിച്ചെടികൾ കൂട്ടമായി വളർത്തരുത്. മൂന്നിൽ കൂടുതൽ ചെടികൾ ഒരുമിച്ച് വളർത്താതെ ഇരിക്കുന്നതാണ് നല്ലതു. അല്ലെങ്കിൽ ഇത് മൂലം ചെടികൾ മുരടിച്ചു പോകുവാൻ സാധ്യത ഉണ്ട്. മാത്രമല്ല ഇതിൽ വരുന്ന പൂവ് പറിച്ചു കളയേണ്ടതാണ്. അല്ലെങ്കിൽ അതും മുരടിച്ചു പോകുവാൻ ഒരു കാരണം തന്നെ ആണ്. അതു പോലെ സൂര്യപ്രകാശം ആവശ്യമാണെങ്കിലും നേരിട്ട് സൂര്യപ്രകാശം അധികം അടിക്കുന്നത് ഇത് കൊഴിഞ്ഞു പോകുവാൻ കാരണമാകുന്നതാണ്. ധാരാളം വെള്ളവും നൽകേണ്ടതുണ്ട്. വേനൽക്കാലമായതിനാൽ രണ്ടു മൂന്നു തവണയും വെള്ളം ഒഴിച്ച് കൊടുക്കാൻ മറക്കരുത്. ഇതിന്റ ഗുണങ്ങളും മറ്റു വിശേഷങ്ങളും ആണ് ഈ ഒരു വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാവർക്കും
ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു.
