വീട്ടിൽ കറ്റാർവാഴ തളച്ചു വളരാനായി നമ്മൾ കളയുന്ന അടുക്കളയിലെ ഈ ഒരു വേസ്റ്റ് മാത്രം മതി

ഒരുപാട് ഗുണങ്ങളുള്ള ഒരു സാധനമാണ് അലോവേര. ഇത് നമ്മുടെ വീടുകളിൽ തന്നെ നട്ട് പിടിപ്പിക്കുന്നത് ഏറെ നല്ലതാണ്. ചർമ്മ സംരക്ഷണത്തിനും, മുടി സംരക്ഷണത്തിനും, രോഗങ്ങൾക്ക് പ്രതിവിധിയുമായ ഈ ചെടി നമ്മുടെ വീടുകളിൽ തന്നെ നമുക്ക് വളരെ ഈസിയായി വളർത്തിയെടുക്കാൻ കഴിയും. അപ്പോൾ നമുക്ക് കറ്റാർവാഴ എങ്ങനെ കാടുപോലെ വളർത്തിയെടുക്കാം എന്ന് നോക്കാം. എന്നാൽ മിക്കവാറും പേരുടെ ഒരു പരാതിയാണ് എത്ര നട്ടാലും കറ്റാർവാഴ പിടിച്ചു കിട്ടുന്നില്ല എന്നത്.

എന്നാൽ ഇന്ന് നമുക്ക് കറ്റാർവാഴ തഴച്ചു വളരാനായി എങ്ങനെയാണ് അതിനെ പരിപാലിച്ചു നടേണ്ടത് എന്ന് നോക്കാം. എന്നാൽ ഈ കറ്റാർ വഴക്ക് ഒരുപാട് വെള്ളത്തിന്റെ ആവശ്യമില്ല. ഇടക്കിടക്ക് കുറെച്ചെയായി മാത്രം വെള്ളം ഒഴിച്ച് കൊടുക്കുക. അതുമാത്രമല്ല അലോവേര വേരുപിടിച്ചു കിട്ടിയാൽ പിന്നെ നല്ല വെയിലുള്ള സ്ഥലങ്ങളിലേക്ക് വെച്ച് വളർത്തി എടുക്കുക.

ഇനി ഇത് പെട്ടന്ന് വളർന്ന് കിട്ടാനായി മണ്ണിനൊപ്പം തന്നെ കുറച്ചു ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർത്ത് മിക്‌സാക്കുക. എന്നിട്ട് അതിലേക്ക് കുറച്ചു മണലും കൂടി ചേർത്ത് മിക്‌സാക്കുക. ശേഷം മുട്ടയുടെ തോടും കൂടി പൊടിച്ചു ഈ മണ്ണിനൊപ്പം ചേർത്തിളക്കുക. എന്നിട്ട് ചട്ടിയിലേക്ക് ഈ മിക്സ് ആക്കിയ ശേഷം ഒരു കറ്റാർ വാഴ തൈ അതിലേക്ക് നട്ട് പിടിപ്പിക്കുക.

അതുപോലെ തന്നെ കറ്റാർ വാഴ നടുമ്പോൾ ചട്ടിയുടെ മുകൾ ഭാഗം വരെയും മണ്ണിട്ട് നിരത്തുക. ശേഷം കറ്റാർവാഴ തൈ അതിന്റെ തണ്ടുകൾ മണ്ണിലാകാതെ വേരുകൾ മാത്രം അടിയിലായി വെച്ച് മണ്ണിടുക. ശേഷം ഇതിനു പറ്റിയ ഏറ്റവും നല്ലൊരു വളമാണ് ഉണങ്ങിയ പായൽ. ഇത് മഴയുള്ള സമയങ്ങളിൽ ഉണ്ടാകുന്ന പായൽ ഉണക്കാകുമ്പോൾ ചുരണ്ടി എടുക്കുക. എന്നിട്ട് അതിനെ കറ്റാർവാഴയുടെ ചുവട്ടിലായി ഇട്ട് കൊടുക്കുക.

ഇങ്ങനെ ചെയ്യുമ്പോൾ കറ്റാർവാഴ നല്ലപോലെ തഴച്ചു വളരുകയും, കുരിടിച്ചു പോകാതെ തൈകൾ ഒരുപാട് പൊട്ടി മുളച്ചു വരികയും ചെയ്യും. ഇനി ചായ തിളപ്പിച്ചതിനു ശേഷം ബാക്കിവരുന്ന തേയിലയും ഇതുപോലെ തന്നെ കറ്റാർ വാഴക്ക് വളമായി ചേർക്കാവുന്നതാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് ഈസിയായി കറ്റാർവാഴ വളർത്തിയെടുക്കാം. കൂടുതൽ വിശദമായ അറിവിലേക്കായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.

Malayalam News Express