മിക്ക ആളുകളുടെയും അടുക്കളത്തോട്ടത്തിൽ ഉള്ള ഒരു ചെടിയായിരിക്കും വഴുതന എന്നത്. എന്നാൽ ഇവയിൽ വരുന്ന കീടശല്യം എല്ലാ ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ. ഇത് എളുപ്പത്തിൽ എങ്ങനെ മാറ്റിയെടുക്കാം എന്ന് നമുക്ക് ഇവിടെ പരിശോധിക്കാം.
ഇതിനായി നമുക്ക് ഏറ്റവും ആവശ്യമായിട്ടുള്ളത് പപ്പായയുടെ ഇലകളാണ്. ഇത് മാത്രമല്ല കീടങ്ങളെ തുരത്തുന്നതിനുള്ള പ്രത്യേകതരം പ്രോപ്പർട്ടികളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇതെങ്ങനെയാണ് കീടങ്ങൾക്കെതിരെ ഫലപ്രദമായി ഉപയോഗിക്കുക എന്ന് നോക്കാം. ഇതിനായി ഒരു ബക്കറ്റ് എടുക്കുക. ശേഷം ഇലകൾ ചെറുതായി മുറിച്ച് അതിലേക്ക് ഇടണം. ഇലകൾ നല്ലതുപോലെ ക്രഷ് ചെയ്യാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ശേഷം ഇതിലേക്ക് ഒരു മുക്കാൽ ബക്കറ്റ് വെള്ളം ഒഴിക്കുക. ഇനി ഇലകൾ നല്ലതുപോലെ ഞെരടി വെള്ളവുമായി യോജിപ്പിക്കാൻ ശ്രദ്ധിക്കുക. ഒരു രാത്രി മുഴുവൻ ഇതുപോലെതന്നെ സൂക്ഷിക്കേണ്ടതുണ്ട്. ബക്കറ്റ് ഒരു അടപ്പ് ഉപയോഗിച്ച് മൂടി വയ്ക്കാവുന്നതാണ്. പിറ്റേദിവസം അരിപ്പ ഉപയോഗിച്ച് വെള്ളം നല്ലപോലെ അരിച്ചെടുക്കുക. ഇനി നമുക്ക് കീടബാധ ഏറ്റിട്ടുള്ള വഴുതനയുടെ ചുവട്ടിൽ ഇത് ഒഴിച്ചുകൊടുക്കാവുന്നതാണ്. ഇലകളിലും സ്പ്രേ ചെയ്തു കൊടുക്കാൻ ശ്രദ്ധിക്കണം. ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ ഒരാഴ്ച കൊണ്ട് തന്നെ നിങ്ങളുടെ വഴുതന ചെടിയിലെ കീടബാധകൾ എല്ലാം പോയി പുതിയ ഇലകൾ വരുന്നത് കാണാൻ സാധിക്കും. ഈ രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ.
https://www.youtube.com/watch?v=6K7Ytr4YzLQ
