നമ്മൾ വീട് വൃത്തിയാക്കുമ്പോൾ എപ്പോഴും തറ തുടക്കാറുണ്ട്. തറ തുടക്കാന് നമ്മൾ പലതരത്തിലുള്ള ലോഷനുകൾ ഉപയോഗിക്കാറുണ്ട്. എന്നാലും ഇപ്പോഴും കൂടുതൽ ആയി വീടുകളിൽ ഉപയോഗിക്കുന്നത് പുൽത്തൈലം പോലുള്ള തൈലങ്ങൾ ആണ്.
നല്ല സുഗന്ധവും നല്ലൊരു കീടനാശിനി ആയതു മൂലമാണ്. ഈ പുൽതൈലം നമുക്ക് ലഭിക്കുന്നത് ഇഞ്ചിപുല്ല് എന്നുപറയുന്ന പുല്ലു ഉണക്കി എടുത്തു വാറ്റുമ്പോഴാണ്. ഇത് അനായാസമായി ആർക്കു വേണമെങ്കിലും വളർത്താവുന്ന പുല്ലാണ്. എന്നാൽ ഇത് വിപണിയിൽ എത്തുമ്പോൾ വലിയ വില തന്നെ ലഭിക്കുന്നതാണ്. പുൽതൈലം നമ്മൾ കീടനാശിനിയായും അതു പോലെ ഗ്രന്ഥങ്ങളിൽ ചിതൽ വരാതിരിക്കാനും തുടച്ചു കൊടുക്കാറുണ്ട്. അപ്പോൾ ഇതിൻറെ ഗുണങ്ങളും ഇതിനെപ്പറ്റിയുള്ള അറിവുകളും ആണ് ഈ ഒരു വിഡിയോയിൽ വിശദമാക്കുന്നത്. അപൂർവം ചില പുൽതൈലങ്ങൾ ഭക്ഷണപദാർത്ഥങ്ങൾ കേടുവരാതിരിക്കാനും ചേർക്കാറുണ്ട്. ഇടുക്കി, വയനാട് ഭാഗങ്ങളിലെല്ലാം അപൂർവ്വ തരത്തിലുള്ള ഇഞ്ചിപുല്ല് വളരുന്നത് കാണാറുണ്ട്. അപ്പോൾ ഈ ഒരു പുൽതൈലം വീട്ടിലുള്ളവർ എല്ലാവരും അറിഞ്ഞിരിക്കേണ്ട കുറച്ച് അറിവുകൾ ആണ് ഈ ഒരു വീഡിയോയിൽ ഉള്ളത്. എല്ലാവർക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ള ആളുകൾക്ക്
കൂടി ഇത് പറഞ്ഞു കൊടുക്കാവുന്നതാണ്.
