വീട്ടിൽ ശല്യക്കാരായി വരുന്ന ഒച്ചുകളെ എങ്ങനെ തുരത്താം

മഴക്കാലമായാൽ വീടിനുള്ളിലും പരിസരപ്രദേശങ്ങളിലും എല്ലാം ഒച്ചുകളെ കൊണ്ട് നിറയുന്നത് കേരളത്തിലെ പതിവുകാഴ്ചയാണ്. ഗാസ്ട്രോപ്പോഡ എന്നറിയപ്പെടുന്ന കക്ക വർഗത്തിൽ ഉൾപ്പെടുന്നതും ഈർപ്പമുള്ള ഏതുസാഹചര്യത്തിലും ജീവിക്കുന്നതും അന്തരീക്ഷവായു ശ്വസിക്കുന്നതുമായ വിവിധയിനം മോളസ്കകൾ ഒച്ച് എന്ന പേരിൽ അറിയപ്പെടുന്നു. ഒരു കാലുള്ള ഏക ജീവിയാണ് ഒച്ച്. കരയിൽ ഒച്ചുകളെ കാണപ്പെടുന്നുണ്ടെങ്കിലും ഇത് ഒരു സമുദ്രജീവിയാണ്. കരയിൽ ജീവിക്കുന്ന ഒച്ചുകൾക്ക് ഈർപ്പമുള്ള ചുറ്റുപാടുകൾ കൂടിയേ കഴിയൂ. എന്നാൽ മരുഭൂമിയിൽ പോലും വിജയകരമായ ജീവിക്കുന്ന ഒച്ചുകളുമുണ്ട്.

 

ഒരു നല്ലവിഭാഗം ഒച്ചുകളും മനുഷ്യന്റെ ഭക്ഷണമാണ്. കക്കയുള്ള ഒച്ചുകളിൽ അപൂർ‌‌വം ചിലതിന്റെ കക്ക ഉരച്ചെടുത്ത് ബട്ടനും മറ്റുചില ആഭരണങ്ങളും ഉണ്ടാക്കുന്നു. കോൺ കുടുബാംഗങ്ങളായ ഒച്ചുകൾ വളരെയധികം വിഷമുള്ളവയാകുന്നു.  ഒരു കാശു മുടക്കും ഇല്ലാതെ തന്നെ ഒച്ചുകളെ തുരത്താനുള്ള മരുന്ന് തയ്യാറാക്കാനുള്ള വഴിയാണ് പറഞ്ഞു തരുന്നത്. ഉപയോഗശൂന്യമായ സ്പ്രേയറുകൾ ഇതിനായി നമ്മൾക്ക് ഉപയോഗിക്കാവുന്നതാണ്.

 

വീടിന്റെ ഉള്ളിൽ കടക്കുന്ന ഒച്ചുകളെ മാത്രം തുരത്താൻ വേണ്ടിയുള്ള അളവിലാണ് ഈ മരുന്ന് ഇപ്പോൾ തയ്യാറാക്കുന്ന വിധം പറയുന്നത്. ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ പൊടി ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. പൊടിയുപ്പ് വെള്ളത്തിനോട് നന്നായി ചേർത്ത് ഈ ലായനി ഒരു സ്പ്രേയർലേക്ക് മാറ്റാവുന്നതാണ്. ഈ സ്പ്രേയർ ഉപയോഗിച്ച് വീടിന്റെ ഉള്ളിലും പരിസരപ്രദേശത്തും കാണുന്ന ഒച്ചുകളുടെ മേൽ സ്പ്രേ ചെയ്യുക. നിമിഷങ്ങൾക്കകം ഒച്ചുകൾ ഇല്ലാതാവും.  വളരെ വേഗം പെറ്റു പെരുകുകയും വീടിന്റെ പരിസരത്ത് വളർത്തുന്ന ചെടികൾ ഭക്ഷണമാക്കുന്ന രീതി ഒച്ചുകൾകുണ്ട്. ആയതിനാൽ ഇതിന്റെ എണ്ണം നിയന്ത്രിക്കേണ്ട ആവശ്യം അനിവാര്യമാണ്.

Malayalam News Express