വീട്ടുമുറ്റത്ത് കോവക്ക അടുക്കടുക്കായി കിടക്കാനിതാ ഒരു അടിപൊളി വിദ്യ!

കോവക്ക മിക്ക വീടുകളിലും ഉണ്ടാകുന്ന പച്ചക്കറിയാണ്. എന്നാൽ മൊത്തം ചുറ്റി വളർന്നാലും കായ്ഫലം അധികമൊന്നും ഉണ്ടാകണമെന്നില്ല. എന്നാൽ കോവക്ക കുല കുത്തി വളർത്താൻ ഇതാ ഒരു പൊടികൈ.

നമ്മൾ കോവക്കയുടെ ചെടി ടെറസ്സിലെ ഗ്രോബാഗിലോ മണ്ണിലോ ആണ് നട്ടതെങ്കിലും അതിന്റെ വള്ളി ഉണങ്ങി വാടി നിൽക്കുവാണെങ്കിൽ അവയൊക്കെ ഒന്ന്  ഒടിച്ചു മാറ്റുകയും മുറിച്ചു കളയുകയും ചെയ്യുക. വള്ളി നട്ടു കമ്പ് കൂടി നാട്ടികൊടുക്കേണ്ടതുണ്ട്. നിലത്തു പടർത്തരുത്. ഉറച്ച മണ്ണൊക്കെ ഒന്നു ഇളക്കികൊടുക്കുക. മുകളിലേക്ക് ഉയർന്നുപോയാൽ 6 അടിയൊക്കെ ആകുമ്പോഴേക്കും നല്ല മൂത്ത് തുടങ്ങിയിട്ടുണ്ടാകും.

മൂത്ത് തുടങ്ങിയ വള്ളി കമ്പിൽ നിന്ന് മാറ്റികൊടുക്ക. ചുറ്റിപിടിച്ച വള്ളി പൊട്ടാതെ വേണം കോവക്കയുടെ വള്ളി അഴിച്ചെടുക്കാൻ. കുറെയധികം ശിഖരങ്ങൾ പോയിട്ടുണ്ടെങ്കിൽ 2 അടി ഉയരത്തിൽ വെച്ച് മുറിച്ചു മാറ്റി വള്ളി മാത്രമായി മാറ്റിയെടുക്കുക. അപ്പോൾ ശിഖരങ്ങൾ മുറിച്ചുമാറ്റിയെടുത്ത ഭാഗത്തു നിന്ന് പുതിയ തിളിർപ്പുകൾ വരുന്നതായി കാണാം. ഒരു തണ്ടിൽ നിന്ന് 10 മുതൽ 50 വരെ വള്ളികൾ ഉയർത്തിവിടാനാകും. മൂത്ത ബ്രാഞ്ചിൽ നിന്ന് ധാരാളം കോവക്ക പൂക്കൾ ഉണ്ടാകുന്നത് കാണാനാകും.

ഇങ്ങനെ കമ്പ് നാട്ടി വെച്ച ചെറിയ ബ്രാഞ്ചിലൊക്കെ നിറയെ കോവക്ക ഉണ്ടാകുന്നത് കാണാനാകും. ഉറുമ്പിനെ തുരത്താനായി ഒരു ലിറ്റർ വേപ്പെണ്ണ വെള്ളത്തിൽ നേർപ്പിച്ചു തളിച്ചുകൊടുക്കുക. ഒരു സ്പൂൺ സോപ്പ് പൗഡർ 2 ലിറ്റർ വെള്ളത്തിൽ ചേർത്തു ഒഴിച്ചുകൊടുക്കുക. ഇതുപോലെ ഇളക്കിയിട്ട മണ്ണിലേക്ക് ഇതിന്റെ തണ്ട് ഈർക്കിൽ ഉപയോഗിച്ചു പിൻ ചെയ്തുകൊടുക്കുക. ഓരോ റൌണ്ട് ചുറ്റിക്കഴിഞ്ഞാൽ അതിന്റെ നോഡിൽ ചാണാപ്പൊടി കമ്പോസ്റ്റു എന്നിവ ഇട്ടുകൊടുക്കണം. ഉണക്കമീൻ എണ്ണയൊഴിക്കാതെ വറുത്തെടുത്ത ശേഷം മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുത്തു കോവയ്ക്കയുടെ കടയ്ക്കൽ ഇട്ടുകൊടുക്കുക. ഉണക്കമീൻ ഉപ്പുള്ളതായതുകൊണ്ട് വളരെ ഗുണപ്രദമാണ്. ഇങ്ങനെ മാസത്തിൽ ഒരു തവണ മാത്രം ചെയ്യുക. മാത്രമല്ല അര സ്പൂൺ മാത്രമേ ഇട്ടുകൊടുക്കാവൂ.

ഇങ്ങനെ നിലത്തുനട്ടവയ്ക്കും തോട്ടം ഉണ്ടാക്കിയവർക്കും ചെയ്യാവുന്നതാണ്. നിലത്തുനട്ടവയ്ക്കും 40 രൂപയ്ക്കു ഒരു വെള്ള ഗ്ലാസ് കവർ കിട്ടും. അത് ചരിച്ച പന്തലിട്ട് മുകളിൽ കവർ ഇട്ടുകൊടുക്കുക. അത് കോവയ്ക്ക പൂവ് പോകാതെ സംരക്ഷിക്കും.

Malayalam News Express