വീടു പണിയുമ്പോൾ നമ്മളെല്ലാവരും ഏറ്റവും അധികം ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് അതിൻറെ ഫ്ളോറിങ് എന്നു പറയുന്നത്.
ടൈൽസ്, മാർബിൾ എന്നതിനെല്ലാം പുറമെ വീടിനു ഒരു വുഡൻ ടച്ച് കൊടുക്കുന്നവർ ഉണ്ട്. ഇത്തരത്തിലുള്ളവർക്ക് വളരെയധികം സന്തോഷകരമായ ഒരു കാര്യമാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്. നിങ്ങളുടെ ഫ്ലോറിങിന് പോലും വുഡൻ ടച്ച് കൊടുക്കാവുന്നതാണ്. വുഡൻ ഫ്ലോറിങ്ങിന് വ്യാപകമായി ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. എങ്കിലും കുറച്ചു പേർക്കെങ്കിലും ഇതിനെ കുറിച്ച് അറിയാതെ പോയിട്ടുണ്ടാകും. ചിലർ അറിഞ്ഞിട്ട് ഉണ്ടെങ്കിലും ഇതിനു വളരെ വലിയ വില കൊടുക്കേണ്ടി വരും എന്ന് കരുതി ഒഴിവാക്കുന്നവരും ഉണ്ടാകും. എന്നാൽ ഇതിന് വളരെ സവിശേഷതകളുണ്ട്. മറ്റു ഫ്ളോറിങ് ചെയ്യുന്നതിനേക്കാൾ കൂടുതൽ കാലം ഇത് നിലനിൽക്കും എന്നുള്ളതാണ് പ്രത്യേകത. വെള്ളം കയറിയാൽ പോലും ഇതിനു വലിയ കേടുപാടുകൾ സംഭവിക്കുകയില്ല. കാണാനും കൗതുകുകരം തന്നെയാണ്. ഒരു 3 ഡി എഫ്ഫക്റ്റ് ഫീൽ ചെയ്യും. അപ്പോൾ ഇതിന്റെ വിശദംശങ്ങൾ ആണ് ഈ ഒരു വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വീടു പണിയാൻ ആഗ്രഹിക്കുന്ന എല്ലാ ആളുകൾക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ള ആളുകൾ
കൂടി ഇത് ഷെയർ ചെയ്തു കൊടുക്കാവുന്നതാണ്.
