വെണ്ട നിറയെ കായ്ക്കാൻ വീട്ടിലുള്ള ഈ ഒരു വേസ്റ്റ് മതി

കേരളത്തിലെ മാറി വരുന്ന കാലാവസ്ഥ അനുസരിച്ച് കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ് വെണ്ടകൃഷി. നല്ല ഇനം വിത്തുകൾ ധാരാളമായി കൃഷി ഭവൻ മുഖാന്തരവും അല്ലാതെയും നമുക്ക് ലഭിക്കും. ഈ വിത്തുകൾ ആറ് മുതൽ എട്ട് മണിക്കൂർ വരെ വെള്ളത്തിലിട്ട് ഈർപ്പം വന്നശേഷമാണ് മുളപ്പിച്ച എടുക്കുന്നത്.

തേങ്ങാ വെള്ളത്തിലോ, കഞ്ഞി വെള്ളത്തിലോ ആണ് ഇത് സാധാരണ കുതിർക്കാറുണ്ട്. നന്നായി കുതിർത്തശേഷം വിത്തുകൾ മുളപ്പിക്കാനുള്ള ട്രേകളിൽ അല്ലെങ്കിൽ ചെറിയ പ്ലാസ്റ്റിക് കുപ്പികളിൽ നമുക്ക് മുളപ്പിക്കാം. ചകിരിച്ചോർ നിറച്ച ചട്ടികളിലാണ് വിത്ത് മുളപ്പിക്കാൻ വയ്ക്കുന്നത്.

മൂന്നുദിവസം ഈർപ്പം നനച്ച് മുളപ്പിച്ച ശേഷം, ഇത് മാറ്റി നടാവുന്നതാണ്. നമുക്ക് സ്ഥല പരിമിതികൾ ഉള്ളതുകൊണ്ട് തന്നെ ചെടിച്ചട്ടികളിൽ ആണ് ഇത് മാറ്റി നടുന്നത്. ഗ്രോബാഗുകളിലും നടാവുന്നതാണ്. 1:1എന്ന അനുപാതത്തിൽ മണ്ണും ചാണകപ്പൊടിയും മിശ്രിതമായി നിറച്ചാണ് ഗ്രോബാഗുകളിലും ചെടിച്ചട്ടികളിലും ഇതിന്റെ മിശ്രിതം തയ്യാറാക്കുന്നത്. ഇതിനകത്തേക്ക് കുറച്ച് എല്ലുപൊടിയും ചേർത്ത് കൊടുക്കുക. ചെടികളുടെ വേരിന്റെ വളർച്ചയ്ക്ക് എല്ലുപൊടി ഏറെ ഗുണം ചെയ്യുന്നുണ്ട്.

ചെറിയ കുഴിയുണ്ടാക്കി ചെടിച്ചട്ടിയിലെ മിശ്രിതത്തിലേക്ക് ഈ ചെടി നമുക്ക് നടാവുന്നതാണ്. നട്ട ശേഷം നന്നായി ചെറുതായി നനയ്ക്കുക. നല്ല വെയിലത്ത് ഈ ചട്ടി വയ്ക്കരുത് തണലത്ത് വയ്ക്കുക. കപ്പലണ്ടി പിണ്ണാക്ക് ചാണകം ഇതൊക്കെ നമുക്ക് നനച്ച് ഇതിന്റെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. ചെടികള് പെട്ടെന്ന് വളരാൻ ഇത് ഏറെ സഹായകരമാണ്.

40 45 ദിവസം ആവുമ്പോഴേക്കും ഇതിൽ കായ്കൾ വരാൻ തുടങ്ങും. 30 ദിവസം കഴിയുമ്പോഴേക്കും നമുക്ക് ഇതിന് പൊട്ടാസ്യം കൂടുതലുള്ള വളങ്ങൾ ഇട്ടു കൊടുക്കാവുന്നതാണ്. ജൈവവളം തന്നെ ഇതിനുവേണ്ടി ഉപയോഗിക്കാവുന്നതാണ്. പഴത്തൊലി, മരച്ചീനിയുടെ തൊലി, ഇത്തരം സാധനങ്ങൾ നമുക്ക് ഇതിന് ഇട്ടു കൊടുക്കാവുന്നതാണ്. അങ്ങനെ, എങ്ങനെ വെണ്ടകൃഷി ശാസ്ത്രീയമായി വീടുകളിൽ ചെയ്യാം എന്നതും, വീട്ടിലെ വേസ്റ്റ് വളമാക്കി ഉപയോഗിക്കാമെന്നുള്ള കാര്യവും വിശദമായി മനസിലാക്കാൻ വീഡിയോ കാണുക.

Malayalam News Express