വെറും അഞ്ചുരൂപയ്ക്ക് ടയർ പുതുപുത്തൻ ആക്കി മാറ്റാം, വീട്ടിലുള്ള സാധനങ്ങൾ മതി

കാറുകളുടെയും ബൈക്കുകളുടെയും ടയറുകളിൽ പെട്ടെന്ന് ചെളി പിടിക്കാൻ സാധ്യതയുണ്ട്. മഴക്കാലങ്ങളിൽ ആണ് ചെളികൾ കൂടുതലായി ടയറുകളിൽ പറ്റി പിടിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മൾ വാട്ടർ സർവീസ് ചെയ്താലും പെട്ടെന്ന് ചെളി നിറയുന്നത് മൂലം ബുദ്ധിമുട്ട് അനുഭവപ്പെടും. പലപ്പോഴും നമ്മൾ കഴുകി വൃത്തിയാക്കാർ ഉണ്ടെങ്കിലും തുടരെത്തുടരെ മഴപെയ്യുന്നത് വഴി റോഡിലെ ചളി കുഴികളിൽ വീണ് ടയറുകളുടെ ശോഭ മങ്ങി തുടങ്ങാറാണ് പതിവ്.

എന്നാൽ വാട്ടർ സർവീസ് ഒന്നും ചെയ്യാതെ കുറഞ്ഞ ചിലവിൽ ചെറിയ കാശിനു വീട്ടിലിരുന്ന് കൊണ്ട് തന്നെ വാഹനത്തിന്റെ ടയറുകൾ വൃത്തിയാക്കുന്നതിനെ കുറിച്ച് പറഞ്ഞു തരുകയാണ്. ചിരട്ട, ചകിരി തൊണ്ട് എന്നി സാധനങ്ങൾ ഇതിന് ആവശ്യമാണ്. കൂടാതെ കാർ ഷാംപൂ, സോപ്പ് പൊടി എന്നിവയും ക്ലീനിങ് വേണ്ടി എടുക്കേണ്ടതായുണ്ട്.

ആദ്യമായി കാർ ഷാംപൂ പൊട്ടിച്ച് ചിരട്ടയിൽ ഒഴിക്കുക. ശേഷം സോപ്പ് പൊടി ഇട്ടു നന്നായി മിക്സ് ചെയ്യേണ്ടതാണ്. മിശ്രിതം നന്നായി ഇളക്കണം. കമ്പോ,ഐസ്ക്രീം സ്റ്റിക്കോ ഉപയോഗിച്ച് ഇളക്കി എടുക്കാം. അതിനുശേഷം ചളി ഉള്ള കാറിന്റെ ചക്രത്തിൽ വെള്ളം ഒഴിക്കേണ്ടതാണ്. ശേഷം ചിരട്ടയിൽ മിക്സ്സ് ചെയ്ത ഈ മിശ്രിതം ചകിരി ഉപയോഗിച്ച് കൊണ്ട് നന്നായി തേച്ചു പിടിപ്പിക്കണം. ടയർ നന്നായി ഉരസി കഴുകേണ്ടതാണ്. അഞ്ചു മിനിറ്റ് അത് അതിൽ തന്നെ വെക്കണം. ശുദ്ധമായ വെള്ളം കൊണ്ട് കഴുകിക്കളയാം. കഴുകുമ്പോൾ തന്നെ നല്ല വൃത്തിയായതായി നമുക്ക് അനുഭവപ്പെടും. അതിന്റെ അഴുക്കെല്ലാം മാറി പഴയ കറുത്ത കളറിലോട്ട് തിരിച്ചു വരുന്നത് നമുക്ക് കാണാം. കൂടാതെ കാറുകളുടെ ടയറുകൾവെട്ടി തിളങ്ങുന്നത് നമുക്കു കാണാം .

കാറുകളുടെ ടയറുകൾ മാത്രമല്ല എല്ലാ വാഹനങ്ങളുടെയും ടയറുകളും ടൂവീലറുകൾ ടയറുകളും ഇപ്രകാരം ചെയ്യാവുന്നതാണ്. സമയവും കാശും നമുക്ക് ലാഭിക്കാം. വീട്ടിൽ ലഭ്യമായ സാധനങ്ങൾ മാത്രമേ ഇതിനുവേണ്ടി ആവശ്യമുള്ളൂ. ഇത്തരത്തിലുള്ള അറിവുകൾ വാഹന പ്രേമികൾക്ക് വളരെ ഉപകാരപ്രദമാണ്. തങ്ങളുടെ വാഹനങ്ങൾ വൃത്തിയായും മനോഹരമായും സൂക്ഷിക്കാൻ ഇത് ഉപകരിക്കുന്നു.

ഇതൊരു വാട്ടർ സർവീസ് സെന്ററിൽ കൊടുക്കുകയാണെങ്കിൽ ഒരുപാട് കാശ് ചിലവാകും. കൂടുതലും പുരുഷന്മാർക്കാണ് വാഹനങ്ങളോട് പ്രിയം കണ്ടുവരുന്നത്.ഇന്ന് സ്ത്രീപുരുഷഭേദമന്യേ എല്ലാവരും വാഹനങ്ങൾ ഉപയോഗിക്കുന്നു. വാഹനങ്ങളുടെ മെയിന്റനൻസ് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യം കൂടിയാണ്. സാധാരണ ചക്രങ്ങളിൽ തിളങ്ങുന്നതിന് വേണ്ടി ചിലർ ഷൈനിങ് സ്പ്രേ പെയിന്റ് ഉപയോഗിക്കാറുണ്ട്. മഴക്കാലത്തെ അപേക്ഷിച്ച് വേനൽക്കാലത്ത് ടയറുകളിൽ ചളി പിടിക്കുന്നത് വളരെ കുറവാണ്. അതുകൊണ്ട് തന്നെ കുറച്ചു മെയിന്റനൻസ് മതിയാകും.

Malayalam News Express