വെറും 6 ലക്ഷം രൂപക്ക് 2.5 സെന്റിൽ നിർമിച്ച മനോഹരമായ വീട് പരിചയപ്പെടാം പ്ലാനും ഡീറ്റൈൽസും ഇതാ

ബഡ്ജറ്റ്നുള്ളിൽ വീട് പണിയുക എന്ന് പറയുന്നത് പലപ്പോഴും സംഭവിക്കാത്ത ഒരു കാര്യമാണ്.

നമുക്ക് ഇഷ്ടമുള്ള രീതിയിൽ വീട് പണിതു വരുമ്പോൾ നമ്മൾ ഉദ്ദേശിച്ച ബഡ്ജറ്റ്നേക്കാൾ കൂടി വരുന്നു. കുറഞ്ഞ സ്ഥലത്ത് ചെറിയ ബഡ്ജറ്റിൽ പണിയുന്ന വീടാണ് എല്ലാവർക്കും ആഗ്രഹം. ഇവിടെ വിശദീകരിക്കുന്നത് രണ്ടര സെൻറ് സ്ഥലത്ത് ഒരു വീടിൻറെ മാതൃകയിലുള്ള ക്ലിനിക് പണിത രീതിയാണ്. 435 ചതുരശ്ര അടിയാണ് വലിപ്പം. ഇതിന് ചെലവ് കുറയ്ക്കുന്നതിനായി ഇൻറർലോക്ക് ഇഷ്ടകകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ഗ്രാനൈറ്റ് ഒരു ബെൽറ്റ് വർക്ക് ഉയർത്തിക്കൊണ്ടാണ് അടിസ്ഥാനം നിർമ്മിച്ചിരിക്കുന്നത്. മേൽക്കൂര ജി ഐ പൈപ്പ് വച്ച് നിർമിച്ചിരിക്കുന്നു. ഇതു പോലെ നിരവധി ചിലവു കുറഞ്ഞ രീതികളാണ് ഇതിൽ ചെയ്തിട്ടുള്ളത്. അലൂമിനിയം രൂപകൽപ്പന ചെയ്തിരിക്കുന്ന വാതിലുകളും ജനലും ആണ് വെച്ചിരിക്കുന്നത്. ഇത്തരത്തിൽ ഒരു വീട് നിർമിക്കുകയാണെങ്കിൽ നിങ്ങൾക്ക് ആറ് ലക്ഷം രൂപ മാത്രമാണ് വരുന്നത്. അത്യാവശ്യം ഒരു കുടുംബത്തിന് താമസിക്കുവാനായി ഈ ഒരു സൗകര്യം മതിയാവും. ഡിസൈനർ: കെ വി മുരളീധരൻ ബിൽഡിംഗ് ഡിസൈനർമാർ, ചേലാരി എ എം ടവേഴ്സ് ചേലാരി, തെഞ്ചിപ്പലം (പി‌ഒ), മലപ്പുറം (ഡിടി) ഫോൺ: 04942400202, വാട്ട്‌സ്ആപ്പ്: +91 89 43 154034.

കൂടുതൽ അറിയാൻ വിഡിയോ കാണാം.

Malayalam News Express