വെറും 80 രൂപയ്ക്ക് ഒരു വർഷ പ്ലാവ് തൈകൾ വിൽക്കുന്ന നഴ്സറിയെ പരിചയപ്പെടാം

ചക്ക ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാവില്ല. ചക്ക കൊണ്ട് പലതരം വിഭവങ്ങളാണ് ഓരോത്തരും ഉണ്ടാക്കുന്നത്. ചക്ക ഇഷ്ടമാണെങ്കിലും പലരുടെ വീടുകളിൽ പ്ലാവ് കൃഷിയുണ്ടാവില്ല. കൃഷി ചെയ്യാത്തത് പലർക്കും പല കാരണങ്ങളാണ്. എന്നാൽ കൃഷി ചെയ്യാൻ ആഗ്രെഹമുള്ളവർ കൃഷി ചെയ്തിട്ട് വേണ്ട രീതിയിൽ ഫലം കാണാതെ പോവുന്നു എന്നതാണ് സത്യം. പ്ലാവ് കൃഷി ചെയ്യുമ്പോൾ നിരവധി കാര്യങ്ങൾ ശ്രെദ്ധിക്കേണ്ടിയിരിക്കുന്നു.

കൂടുതൽ ഈർപ്പമുള്ള കാലാവസ്ഥ മേഖലയിലാണ് പ്ലാവ് കൃഷി ചെയ്യാൻ ഏറ്റവും ഉചിതം. ഭൂമിയിലെ ജലാംശയത്തിന്റെ അളവ് വർധിക്കുന്നതും അതുപോലെ മണ്ണിലെ വായുസഞ്ചാരം കുറയുന്നതും പ്ലാവിനു അത്രക്ക് നല്ലതല്ല. ഇന്ന് നല്ല പ്ലാവിന്റെ തൈകൾ നഴ്സറികളിൽ ലഭ്യമാണ്. വളരെ നന്നായി പരിചരിക്കാൻ സാധിച്ചാൽ നല്ല കായകളാണ് പ്ലാവ് തരുന്നത്. അതുപോലെ തന്നെ വാണിജ്യടിസ്ഥാനത്തിലും ചക്ക ഏറെ പ്രാധാന്യമാണ് നൽകുന്നത്.

ഇന്ന് കേരളത്തിൽ പ്ലാവിന്റെ എണ്ണം വളരെ കുറവാണെങ്കിലും കൃഷി ചെയ്തു നല്ല രീതിയിൽ പരിചരിച്ച് വളർത്തുന്നവർ അനേകം പേരാണ്. അതുകൊണ്ട് തന്നെ അവർക്ക് സന്തോഷകരമായ ഒരു വാർത്തയായിട്ടാണ് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത്. ഒരു പ്ലാവ് തൈ നഴ്സറിയിൽ നിന്നും 80 രൂപയ്ക്ക് ലഭിച്ചാൽ എങ്ങനെയുണ്ടാവും. കാണുമ്പോൾ അതിശയകരമാണെങ്കിലും സംഭവം ശരിയാണ്.

വെറും 80 രൂപയ്ക്ക് പ്ലാവിന്റെ തൈ ലഭ്യമാകുന്ന നഴ്സറിയാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. വളരെ ഗുണനിലവാരമുള്ള ഈ തൈകൾ ലഭ്യക്കാൻ ചുവടെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കുക. നമ്മളുടെ പല സംശയങ്ങളും ഈ വീഡിയോയിലൂടെ തീരുന്നതാണ്. മണ്ണുത്തിയിലുള്ള മുരളിയുടെ നേഴ്‌സറിയിൽ നിന്നുമ്മൻ വെറും 80 രൂപയ്ക്ക് പ്ലാവ് തൈകൾ ലഭ്യമാകുന്നത്. എല്ലാവര്ക്കും ഇതൊരു ഉപയോഗമാവും.

Malayalam News Express