നമ്മൾ എല്ലാവരും വീടുകളിൽ മുട്ട പുഴുങ്ങാറുണ്ട്. സാധാരണ ഏതെങ്കിലും ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് അതിൽ മുട്ടയിട്ട് തിളപ്പിച്ച് പുഴുങ്ങി എടുക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ പലപ്പോഴും ഇങ്ങനെ സാധാരണരീതിയിൽ പുഴുങ്ങിയെടുക്കുമ്പോൾ ഒരുപാട് ഗ്യാസ് നഷ്ടമാവുകയും മുട്ട പൊട്ടി പോവും ചെയ്യാറുണ്ട്. എന്നാൽ മുട്ട പൊട്ടി പോകാതെയും ഗ്യാസ് ഒരുപാട് പാഴാകാതെയും ലഭിക്കുന്നതിന് വളരെ ഫലപ്രദമായ ഒരു മാർഗ്ഗമാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
ഇതിനായി മുട്ട പുഴുങ്ങുന്നതിനായി നമ്മൾ തിരഞ്ഞെടുക്കുന്നത് കുക്കർ ആണ്. പ്രഷർകുക്കറിലേക്ക് ആവശ്യത്തിനുള്ള മുട്ട ഇട്ടശേഷം ആവശ്യത്തിന് വെള്ളം ഒഴിക്കുക. അതിനുശേഷം ഇതിലേക്ക് ചേർക്കേണ്ടത് സവാളയുടെ തൊലി ആണ്. മുട്ട പൊട്ടി പോകാതെ ലഭിക്കുന്നതിന് ഇത് സഹായിക്കും. അല്പം ഉപ്പും കൂടി ചേർക്കുന്നത് നല്ലതാണ്. ഇനി കുക്കറിൽ 2 വിസിൽ അടിച്ചാൽ മതി. മുട്ട നന്നായി പാകമാകും.
ഇനി മുട്ട ഒരു അടപ്പുള്ള പ്ലാസ്റ്റിക് പാത്രത്തിലേക്ക് മാറ്റുക. അതിനു ശേഷം പാത്രം നന്നായി കുലുക്കുക. തുറന്നു നോക്കി കഴിഞ്ഞാൽ മുട്ടയുടെ തോട് വളരെ എളുപ്പത്തിൽ മാറ്റാനുള്ള പരുവത്തിൽ ലഭിക്കും. ഇപ്പോൾ മുട്ട ഒട്ടുംതന്നെ പൊട്ടിപ്പോകാതെ വൃത്തിയായി ലഭിക്കും. ഇനി ഈ ലഭിച്ച മുട്ടത്തോട് മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക. അതിനുശേഷം മുട്ടയോടൊപ്പം പുഴുങ്ങാൻ ഇട്ട സവാളയുടെ തൊലി വെള്ളത്തോടു കൂടി മുട്ട തോടിലേക്ക് ചേർക്കുക. ഇനി ഈ മിശ്രിതം ചെടികളിൽ നല്ല വളം ആയി ഉപയോഗിക്കാവുന്നതാണ്. ഇപ്പോൾ നമ്മൾ സാധാരണ മുട്ട പുഴുങ്ങുക എന്ന കാര്യം കൊണ്ട് തന്നെ ഒന്നിലധികം ഗുണങ്ങളാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ആയതിനാൽ ഈ രീതി എല്ലാവരും പരീക്ഷിച്ചു നോക്കൂ.
