നമ്മുടെ സംസ്ഥാനത്ത് വ്യാഴാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്.
നമുക്കറിയാം നമ്മുടെ സംസ്ഥാനം ലോക് ഡൗൺ, കണ്ടോൺമെൻറ് സോൺ തുടങ്ങിയവയൊക്കെ ആയി മാറിയിരിക്കുകയാണ്. ഈ ഒരു സമയത്ത് ചെറിയ പെരുന്നാൾ ആഘോഷം ഏതൊരു തരത്തിലാവും എന്ന് പലർക്കും സംശയം ഉണ്ടാകും. അതിനെ അനുബന്ധിച്ചുള്ള ഒരു അറിയിപ്പ് ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചെറിയ പെരുന്നാൾ ആഘോഷങ്ങൾ സാധാരണയായി പള്ളിയിൽ പോയി നിസ്കരിക്കുക യാണ് ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ വീടുകളിൽ ആയിരിക്കണം നിസ്കാരം എന്ന് പറയുന്നത്. നമ്മുടെ സംസ്ഥാനം ഈ ഒരു അവസ്ഥയിൽ ആയതിനാൽ തന്നെ ആഘോഷങ്ങൾക്കു വളരെ കടുത്ത നിയന്ത്രണം തന്നെയുണ്ട്. അയൽ വീടുകളിൽ പോലും കൂട്ടായ ഒരു നിസ്കാരം പാടില്ല എന്നുള്ളത് എല്ലാവരും മനസ്സിലാക്കി വെക്കണം. അതു പോലെ ബന്ധുജന സന്ദർശനവും മറ്റും ഒന്നും തന്നെ അനുവദിക്കില്ല എന്നാണ് പറയുന്നത്. ആഘോഷ ദിവസം ആയതിനാൽ തന്നെ പോലീസിന്റ കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. അത്യാവശ്യമായി പുറത്തു പോകുന്നവരാണെങ്കിൽ സത്യവാങ്മൂലം കൈയിൽ വയ്ക്കേണ്ടതുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്. എല്ലാവർക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ളവർക്ക്
കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്.
