വർഷം മുഴുവൻ മാങ്ങ കേടുവരാതെ സൂക്ഷിക്കാൻ ഒരു പൊടിക്കൈ. പഴങ്ങളിലെ രാജാവെന്നാണ് മാങ്ങ അറിയപ്പെടുന്നത്.മാങ്ങ ധാരാളം ഉള്ള സ്ഥലം നമ്മുടെ ഇന്ത്യ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് നമ്മുടെ ദേശീയ ഫലം ആയി മാങ്ങ അറിയപ്പെടുന്നത്. ഒരുകാലത്ത് നാട്ടുമാങ്ങകളുടെ ഒരു കലവറ തന്നെ ആയിരുന്നു നമ്മുടെ കേരളം. മാമ്പഴപുളിശ്ശേരിയും, അച്ചാറും നമ്മുടെ സാധാരണ വിഭവമാണ്.
നമ്മുടെ മാമ്പഴക്കാലസീസൺ കഴിഞ്ഞാൽ മാങ്ങ നമുക്ക് മാർക്കറ്റിൽ ലഭിക്കുമെങ്കിലും, നമ്മുടെ തൊടിയിൽ നിന്ന് ലഭിച്ച മാങ്ങ വർഷം മുഴുവൻ കഴിക്കാൻ പറ്റിയെങ്കിലോ. ആശയം കൊള്ളാം അല്ലെ! എന്നാൽ ഒരു വർഷത്തോളം മാങ്ങ കേടുകൂടാതെ സൂക്ഷിക്കാനാകും.
എങ്ങനെ നമുക്ക് നമ്മുടെ പറമ്പിൽ നിന്ന് ലഭിച്ച മാങ്ങകൾ കേട്ടുകൂടാതെ സൂക്ഷിക്കാം. പൊടിക്കൈ കേൾക്കണോ. എന്നാൽ പറയാം, ആർക്കും അറിയാത്ത കാര്യമൊന്നുമല്ല മാങ്ങ ഉപ്പിലിടുക എന്നത്. എന്നാൽ അത് കൃത്യമായരീതിയിൽ ശാസ്ത്രീയമായി ചെയ്യുന്നത് എങ്ങനെ എന്നത് പലർക്കും അറിയില്ല.
മാങ്ങകളുടെ എണ്ണം അനുസരിച്ച് ഒരു പാത്രത്തിൽ വെള്ളം എടുത്ത് തിളപ്പിക്കുക. നല്ല രീതിയിൽ തിളച്ചാൽ അതിലേക്ക് മാങ്ങകൾ ഇട്ടുകൊടുക്കുക, എന്നിട്ട് വാട്ടിയെടുക്കുക. വാട്ടിയെടുത്ത മാങ്ങ കോരിയെടുത്ത് മാറ്റിവെക്കുക. ശേഷം മാങ്ങ നന്നായി തണുത്താൽ ഉപ്പിലിടുക. ഏറെ ക്ഷമയോടെ ചെയ്യേണ്ട കാര്യമാണ് മാങ്ങ ഉപ്പിലിടൽ. ശ്രദ്ധയോടെ വീഡിയോ കാണുക.
