വർഷകാലത്ത് ചെടിയിൽ നിറയെ വെണ്ട ഉണ്ടാവാൻ ഇതുമാത്രം ഒഴിച്ചു കൊടുത്താൽ മതി.!!

പോഷക ആഹാരം ആയ വെണ്ട വീട്ടിൽ തന്നെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒന്നാണ്. ഇതൊന്നു ഒഴിച്ചു കൊടുത്താൽ മാത്രം മതി വെണ്ടച്ചെടിയിൽ നിറയെ വെണ്ട ഉണ്ടാവുന്നതാണ്. വെണ്ടച്ചെടിയിൽ സാധാരണയായി വരുന്നത് തണ്ടുതുരപ്പൻ പുഴുവിന്റെ ആക്രമണമാണ്.

ചെടിയുടെ ഓരോ ഇലകളായി വാടിപ്പോയി ചെടി മൊത്തത്തിൽ തന്നെ നശിച്ചു പോകുന്നതായി കാണാം. രണ്ടാമത്തെ പ്രശ്നം എന്ന് പറയുന്നത് ഇലച്ചുരുട്ടി പുഴുവിന്റെ ശല്യമാണ്. മൂന്നാമത്തെ പ്രശ്നം എന്ന് പറയുന്നത് ഉറുമ്പിന്റെ ശല്യമാണ്. പിന്നെ വരുന്നതാണ് ഇല മഞ്ഞളിപ്പ്. ഇതൊന്നുമില്ലാതെ വർഷകാലത്ത് വെണ്ട എങ്ങനെ ആരോഗ്യത്തോടെ കൃഷി ചെയ്തെടുക്കാം എന്ന് നോക്കാം. ആദ്യം തന്നെ ചെയ്യേണ്ട കാര്യം വെണ്ടച്ചെടിയുടെ ഇലയിൽ പുഴുക്കളുടെ വിസർജ്യമോ അല്ലെങ്കിൽ ഇല ചുരളിപ്പോ ഉണ്ടെങ്കിൽ ആ ഇല ഉടനടി പറിച്ച് നശിപ്പിച്ചു കളയുക. ഒരിക്കലും ഇല പറിച്ച് ചെടിയുടെ താഴത്തേക്ക് ഇടരുത്. പുഴു ശല്യം മാറുവാൻ ആയി അര ലിറ്റർ വെള്ളത്തിലേക്ക് ഒരുപിടി വേപ്പിൻ പിണ്ണാക്ക് ഇട്ടു കൊടുക്കുക. ഒരു ദിവസം ഇങ്ങനെ ഇട്ടുവച്ചതിനുശേഷം വേണം എടുക്കുവാൻ. നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം അതിൽ നിന്നും ഒരു പാത്രം വെള്ളം എടുക്കുക. വേപ്പിൻ പിണ്ണാക്ക് വെള്ളം എത്ര എടുക്കുന്നോ അതിന് 2 ഇരട്ടി വെള്ളം ചേർക്കുക. അതിനുശേഷം ചെടിയുടെ ചുറ്റുമുള്ള മണ്ണ് ഇളക്കി കൂമ്പാരം ആക്കി ഇടുക. കുറച്ചു വെള്ളം ഇതിൽ നിന്നെടുത്ത് ചുറ്റും ഒഴിച്ചു കൊടുക്കുക.ഇങ്ങനെ ഒഴിച്ചു കൊടുക്കുന്നത് വഴി തണ്ടു തുരപ്പൻ പുഴുവിന്റെ ശല്യം ഉണ്ടാവുകയില്ല. കൂടാതെ ഈ വെള്ളം ചെടിയുടെ ഇലയുടെ മുകളിലൂടെ ഒഴുക്കുന്നത് വഴി ഇല ചുരുട്ടി പുഴുവിന്റെ ശല്യവും ഉണ്ടാവുകയില്ല. രണ്ടു പിടി ഉപ്പ്, രണ്ടു പിടി ഡോളോ മേറ്റ്, രണ്ടു പിടി ചാരം ഇവ നല്ലതുപോലെ യോജിപ്പിച്ച് ചെടിയുടെ ചുവട്ടിൽ ഇട്ടു കൊടുക്കുക. ഉറുമ്പിന്റെ ശല്യം ഉണ്ടാവുകയില്ല.

Malayalam News Express