വർഷത്തിൽ വെറും 12 രൂപ മുടക്കിയാൽ മതി 2 ലക്ഷം രൂപയുടെ ഇൻഷുറന്സ് ഇനി സാധാരണക്കാർക്കും ചേരാം

ഇൻഷുറൻസ് എന്ന് പറയുന്നത് ഇന്ന് ഏതൊരു വ്യക്തിക്കും ആവശ്യമായ ഒന്ന് തന്നെയാണ്. പ്രത്യേകിച്ച് ഇന്നത്തെ ഈ ഒരു സാഹചര്യത്തിൽ.

നമ്മുടെ ജീവിതത്തിൽ പെട്ടെന്ന് നടക്കുന്ന ഓരോ കാര്യങ്ങൾക്കാണ് ഇൻഷുറൻസ് ഏറ്റവും കൂടുതൽ ആവശ്യമായി വരുന്നത്. പെട്ടെന്നു അപകടമോ മറ്റോ സംഭവിച്ചാൽ ആ കുടുംബം തന്നെ കടക്കെണിയിൽ ആവുന്നു. ഇത്തരത്തിൽ നമ്മൾ ഒരു പ്രൈവറ്റ് കമ്പനിയെ സമീപിക്കുക ആണെങ്കിൽ വലിയ പ്രീമിയം തന്നെയാണ് കൊല്ലം തോറും അടയ്ക്കേണ്ടി വരുന്നത്. അതിനാൽ തന്നെ സാധാരണ ആളുകൾ ഇത് തികച്ചും ഒഴിവാക്കുകയാണ് ചെയ്യുന്നത്. എന്നാൽ പെട്ടെന്ന് ജീവിതത്തിൽ അപകടങ്ങൾ വരുമ്പോഴാണ് അബദ്ധം തിരിച്ചറിയുന്നത്. അതു കൊണ്ട് തന്നെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഒരു പദ്ധതിയാണ് സുരക്ഷാ ബീമാ യോജന പദ്ധതി. വർഷത്തിൽ 12 രൂപ മാത്രം അടച്ചാൽ മതി അപകട ഇൻഷുറൻസ് ലഭിക്കുന്നതാണ്. പ്രധാനമായും ഡ്രൈവർമാർക്കും സെക്യൂരിറ്റി ജോലി ചെയ്യുന്നവർക്കും വേണ്ടിയാണ് ഉദ്ദേശിച്ചിട്ടുള്ളത്. 18 വയസ്സു മുതൽ ഉള്ളവർക്ക് ചേരാവുന്നതാണ്. അപ്പോൾ ഇതിൻറെ വിശദാംശങ്ങൾ ആണ് ഈ ഒരു വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാവര്ക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു.

മറ്റുള്ളവർക്കും കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്.

Malayalam News Express