ശരവണ ഭവനിൽ കിട്ടുന്ന തക്കാളി ചട്ണി ഇനി ആർക്കും വിട്ടിൽ ഉണ്ടാക്കാം

ശരവണ ഭവൻ ഹോട്ടൽ കിട്ടുന്ന സർക്കാർ ചട്ടിണി നമുക്കൊന്നു വീട്ടിലുണ്ടാക്കി നോക്കിയാലോ. നമ്മൾ മസാലദോശയുടെ എല്ലാം കൂടെ സൈഡ് ആയിട്ട് നല്ല കട്ടി തക്കാളി ചട്ടിണി നമുക്ക് കിട്ടാറുണ്ട് അത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. നല്ല രുചികരമായ ചക്കയാണ് നമുക്ക് പെട്ടെന്ന് തന്നെ തയ്യാറാക്കാനും സാധിക്കും.

ഒരു പാൻ ചൂടാക്കി അതിനു ശേഷം അതിലേക്ക് കുറച്ച് ഓയിൽ ഒഴിച്ചു കൊടുക്കുക. ഓയിൽ ചൂടായതിനു ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഉഴുന്ന് ചേർത്ത് കൊടുക്കുക. ഉഴുന്ന് 1 ചൂടായി വരുമ്പോൾ അതിലേക്ക് അഞ്ച് വറ്റൽമുളക് ചേർത്ത് കൊടുക്കുക. മുളക് എടുക്കുമ്പോൾ സൂക്ഷിക്കുക നിങ്ങളുടെ എരിവിനനുസരിച്ചുള്ള മുളക് ചേർക്കുക. അതൊന്നും മൂത്ത് വരുമ്പോൾ ഒരു നാല് അല്ലി വെളുത്തുള്ളിയും ഒരു സവാളയുടെ പകുതി ചേർത്ത് ചെറുതായൊന്നു വഴറ്റിയെടുത്ത ശേഷം രണ്ട് വലിയ തക്കാളി ചേർത്തു കൊടുക്കുക. തക്കാളി എടുക്കുമ്പോൾ ശ്രദ്ധിക്കുക പഴുത്ത തക്കാളി എടുക്കാൻ ശ്രമിക്കുക എന്നാലേ അതിന്റെ രുചി നമുക്ക് ലഭിക്കുകയുള്ളൂ.

തക്കാളി നല്ലപോലെ വഴറ്റി വേവിച്ചെടുക്കുക. ഇത് തണുത്തതിനു ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടതിനുശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ ക്യാരറ്റും ഒരു ടേബിൾ സ്പൂൺ അളവിൽ മല്ലിയിലയും ഉപ്പും കളർ വേണമെങ്കിൽ ഒരു സ്പൂൺ കാശ്മീരി ചില്ലി പൗഡർ ചേർത്ത് വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ഇനി ഇതിനെ താളിച്ച് എടുക്കാൻ വേണ്ടി ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ നല്ലെണ്ണ ചൂടാക്കി എടുക്കുക നല്ലെണ്ണ ഇഷ്ടമില്ലാത്തവർക്ക് വെജിറ്റബിൾ ഓയിലോ വെളിച്ചെണ്ണയോ ഉപയോഗിക്കാം. എണ്ണ ചൂടായി വരുമ്പോൾ കടുകിട്ടു കൊടുക്കാം ഒരു വറ്റൽമുളകും ഒരു തണ്ട് മല്ലിയിലയും ഇട്ട് മൂത്തുവരുമ്പോൾ അതിലേക്ക് അര സ്കൂൾ കായപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് നമ്മുടെ തക്കാളിയുടെ കൂട്ട് ചേർത്ത ശേഷം ഒരു ടീ സ്പൂൺ പഞ്ചസാര കൂടി ചേർത്ത് നമുക്ക് നന്നായി ഇളക്കി ഉപയോഗിക്കാം

Malayalam News Express