അമിതമായ ഗ്യാസ് ശല്യം മൂലം ദുരിതമനുഭവിക്കുന്ന ഒരുപാട് ആൾക്കാർ നമ്മുടെ ചുറ്റിനും ഉണ്ട്. ഇത്തരക്കാർക്ക് ഈ അസുഖം കാരണം നന്നായിട്ട് ഭക്ഷണം കഴിക്കാനും ദൈനംദിന കാര്യങ്ങൾ ചെയ്യാനും പെടാപ്പാടുപെടുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ആത്മവിശ്വാസം ഇല്ലായ്മയും ഉന്മേഷക്കുറവും ഈ രോഗമുള്ളവരിൽ സ്ഥിരമായി കാണപ്പെടുന്നു. ഭക്ഷണം കഴിക്കുന്ന രീതികളും ചില ഭക്ഷണ പദാർത്ഥങ്ങളുമാണ് ഗ്യാസ്ട്രബിൾ ഉണ്ടാകാനുള്ള പ്രധാന കാരണം.
നമ്മുടെ ശരീരത്തിൽ ഗ്യാസ്ട്രബിൾ ഉണ്ടാകാനുള്ള പ്രധാനമായ കാരണങ്ങൾ ഇവയൊക്കെയാണ്.
ഭക്ഷണം കഴിക്കുമ്പോളൊ വെള്ളം കുടിക്കുമ്പോളൊ ആമാശയത്തിലേക്ക് ഗ്യാസ് എത്തിപ്പെടാൻ സാധ്യതയുണ്ട്. സംസാരിച്ചു കൊണ്ട് ഭക്ഷണം കഴിക്കുകയോ,കുഴൽ വഴി ജ്യൂസ് പോലുളള പദാർത്ഥങ്ങൾ കുടിക്കുകയോ, കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ഭക്ഷണം കഴിക്കുന്നത് കൊണ്ടും ഒകെ ആണ് ഗ്യാസ് ആമാശയത്തിലേക്ക് പ്രവേശിക്കുന്നത്.
വയറിനു ഉള്ളിൽ തന്നെ ഗ്യാസ് ചില രസമാറ്റ പ്രക്രിയമൂലം ഉണ്ടായി വരാം മലബന്ധം ആണ് ഈ തരത്തിൽ ഗ്യാസ് ഉത്ഭവികാൻ കാരണം ആകുന്നത്. മലബന്ധം ഉണ്ടാകുമ്പോൾ വയറിനു ഉള്ളിൽ മീതേയിൽ ഗ്യാസ് ആണ് രൂപപ്പെടുന്നത്. ഇത് ചിലവർക്കു കീഴ്ശ്വാസം ആയി പുറന്തള്ളും എന്നാൽ ചിലർക്കു അത് വയറിനു ഉള്ളിൽ തന്നെ പുറത്തു പോകാതെ കിടക്കുകയും തന്മൂലം ഗ്യാസ്ട്രബിൾ ഉണ്ടാവുകയും ചെയ്യും.
നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുന്ന ചില ഭക്ഷ്യവസ്തുക്കളാണ് വായു സംബന്ധമായ അസുഖം ഉണ്ടാക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത്. ഈ പറഞ്ഞ ഭക്ഷ്യവസ്തുക്കൾ കഴിക്കേണ്ട രീതിയിൽ കഴിച്ചാൽ ഒരു പരിധിവരെ വരെ നമ്മൾക്ക് ആന്ത്രവായുകോപം ഒഴിവാക്കാനാകും. സ്ഥിരമായി മലയാളികളുടെ തീൻമേശയിൽ കാണാവുന്ന ഗ്യാസ്ട്രബിൾ ജനിപ്പിക്കുന്ന പത്ത് ഭക്ഷണപദാർത്ഥങ്ങളും, ആന്ത്രവായുകോപം ഉണ്ടാവാതെ എങ്ങനെ അത് ഭക്ഷിക്കാം എന്നുള്ളതും നോക്കാം.
പയർ,കടല,പരിപ്പ്,ബീൻസ് തുടങ്ങിയ ഭക്ഷണം പദാർത്ഥങ്ങളിൽ ഫൈബർ കണ്ടെന്റ് കൂടുതലാണ് . നമ്മുടെ ആമാശയങ്ങൾക്കുള്ളിൽ ഫൈബർനെ ദഹിപ്പിക്കാനുള്ള എൻസൈമുകൾ ഇല്ല. ആയതിനാൽ ചെറുകുടലിൽ ചെന്നാണ് ഈ ഫൈബറുകൾ ദഹിക്കുന്നത്. ഇക്കാരണങ്ങളാൽ ഗ്യാസ്ട്രബിൾ ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. ഇത്തരം ഭക്ഷണങ്ങൾ നന്നായി വേവിച്ച് ചൂടോടെ കഴിക്കുന്നത് ഒരു പരിധിവരെ ആന്ത്രവായുകോപം തടയാൻ സാധിക്കും. പാൽ ചേർത്തുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതുമൂലം ചില ആൾക്കാരിൽ വായു സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാറുണ്ട്. ലക്റ്റീസ് പദാർത്ഥങ്ങളാണ് പാൽ ചേർത്തുള്ള വിഭാഗങ്ങളിൽ ഉള്ളത്. ഇത് കഴിച്ചാൽ പ്രശ്നമുള്ളവർ പാലിന്റെ പുളിപ്പിച്ച ഉൽപ്പന്നങ്ങളായ തൈരോ വെണ്ണയോ ഒക്കെയാക്കി കഴിക്കുന്നതാവും ഉത്തമം. ആപ്പിൾ കഴിക്കുമ്പോൾ ചിലർക്ക് വായുകോപം ഉണ്ടാവാറുണ്ട്. ആപ്പിൾ പുഴുങ്ങി കഴിക്കുന്നത് ആവും ഇത്തരക്കാർക്ക് അനുയോജ്യം. ഗോതമ്പ്,ബാർലി,ഓട്‌സ് പോലുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോൾ പ്രശ്നം ഉണ്ടാകുന്ന ആൾക്കാർ ഇതിന്റെ ഉപോല്‍പന്നമായ മൈദ,ആട്ട കൊണ്ടുണ്ടാക്കിയ ഭക്ഷണങ്ങൾ കഴിക്കുക. കാര്ബോനേറ്റ് ഡ്രിങ്ക്‌സായ സോഡാ,കൂൾഡ്രിംഗ്സ് മുതലായവ ഒഴിവാക്കുക. മദ്യം ബിയർ എന്നിവയും ഗ്യാസ് പ്രോബ്ലം ഉള്ളവർ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. ആർട്ടിഫിഷ്യൽ സ്വീറ്റ്നേർസ് ഉപയോഗിച്ചുണ്ടാക്കുന്ന ബേക്കറി സാധനങ്ങൾ കഴിക്കാതിരിക്കുക. ഇലവർഗ്ഗങ്ങൾ കഴിക്കുമ്പോൾ ചൂടോടുകൂടി കഴിക്കുക. അതുപോലെതന്നെ കിഴങ്ങു വർഗ്ഗത്തിൽ പെട്ട ചേന ,ചെമ്പ് ,കാരറ്റ് മുതലായവ വേവിച്ചു ചൂടായിട്ടു കഴിക്കുക. ഉള്ളി,വെളുത്തുള്ളി മുതലായവ നന്നായി വേവിച്ച് ചവച്ചരച്ച് കഴിക്കുക.
ഭക്ഷണക്രമങ്ങൾ ശരിയായ രീതിയിൽ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ആന്ത്രവായുകോപം തടുത്തുനിർത്താനാവും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
