സംസ്ഥാനത്തു ജൂൺ 16 വരെ ലോക്കഡോൺ നീട്ടിയിരിക്കുന്നു നിയന്ത്രണങ്ങൾ ശക്തം ഏതൊക്കെ കടകൾ തുറക്കാം?

നമുക്കറിയാം നമ്മുടെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നു. കുറച്ചു നാളുകൾ അതായത് മെയ് 8 മുതലാണ് ലോക ഡൗൺ തുടങ്ങിയത്.

പിന്നീട് എക്സ്ടെന്റ് ഇപ്പോൾ ജൂൺ 9 വരെ ആയിരുന്നു ലോക്കഡൗൺ ഇട്ടിരുന്നത്. എന്നാൽ ഇപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ എത്താത്തതിനാൽ തന്നെ ഇപ്പോഴും ലോകഡോൺ വേണമെന്ന് തന്നെയാണ് അറിയുന്നത്. അതിനാൽ തന്നെ ജൂൺ 16 വരെ ഇപ്പോൾ ലോക്ക് ഡൗൺ നീട്ടിയിരിക്കുകയാണ്. ഇപ്പോൾ ലോക് ഡൗൺ മാറുകയാണെങ്കിൽ വീണ്ടും പഴയ പോലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് വളരെ കൂടുകയും അവസാനം വളരെയധികം വ്യാപനം നടക്കുകയും ചെയ്യുന്നതാണ്. ഇപ്പോഴും മരണനിരക്ക് ഉയരുന്നു എന്നുള്ളതാണ് എല്ലാവരെയും പേടിപ്പിക്കുന്ന ഒരു വസ്തുത. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.2 ശതമാനം ആയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് തുടർന്ന് കഴിഞ്ഞാൽ പത്തിൽ താഴെ ആകും എന്നാണ് കരുതപ്പെടുന്നത്. ഇപ്പോൾ നിലവിലുള്ള നിയന്ത്രണങ്ങൾ എല്ലാം തന്നെ കടുപ്പിച്ച് തന്നെയായിരിക്കും സർക്കാർ മുന്നോട്ടു പോകുന്നത്. വെള്ളിയാഴ്ചകളിൽ അധിക കടകൾ തുറക്കാം എന്നും പറയുന്നു. ഇതിനെക്കുറിച്ചുള്ള കൂടുതൽ വ്യക്തത വരുത്തും എന്ന് കരുതുന്നു.

അപ്പോൾ എല്ലാവരും ഇത് അറിഞ്ഞിരിക്കേണ്ടതുണ്ട്.

Malayalam News Express