സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ ആണോ നിങ്ങൾ? ഇങ്ങനെ ചെയ്താൽ മതി!

നമുക്കെല്ലാവർക്കും അറിയാം ലക്ഷ്മീദേവി ആണ് ഐശ്വര്യത്തിന് ദേവത. ലക്ഷ്മി ദേവി അനുഗ്രഹിച്ചാൽ നമുക്ക് ഉണ്ടാകുന്ന കടബാധ്യതയും മറ്റു ബുദ്ധിമുട്ടുകളും എല്ലാം നീങ്ങി നമുക്ക് അഭിവൃദ്ധിയും ഐശ്വര്യവും ലഭിക്കും. വളരെയധികം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ആളുകൾ പലപ്പോഴും ലക്ഷ്മിദേവിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കാറുണ്ട്. എന്നാൽ ആഗ്രഹിക്കുന്ന രീതിയിൽ ദേവിയുടെ അനുഗ്രഹം ഉണ്ടാകാറില്ല. ഇതിന് എന്ത് പ്രതിവിധിയാണ് ചെയ്യേണ്ടത് എന്ന് പല ആളുകളും അന്വേഷിക്കാറുണ്ട്. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിനുവേണ്ടി ചെറിയൊരു കാര്യം മാത്രമാണ് നമ്മൾ ചെയ്യേണ്ടത്. ചെറിയൊരു കർമ്മമാണ് ഇവിടെ നടത്തേണ്ടത്.

ഇതിനായി നമുക്ക് ആവശ്യമുള്ളത് ഒരു കിഴിയാണ്. ഏലയ്ക്ക, മഞ്ഞൾ, കർപ്പൂരം എന്നിവ അടങ്ങിയ കിഴി ആണ് നമ്മൾ തയ്യാറാക്കേണ്ടത്. ഇത് മഞ്ഞ തുണിയിൽ ആണ് കിഴി കെട്ടേണ്ടത്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം വിളക്ക് തെളിച്ച ശേഷം ഒരു താലത്തിൽ മേൽപ്പറഞ്ഞ വസ്തുക്കൾ എടുത്തുകൊണ്ടുവന്ന് ലക്ഷ്മി ദേവിയെ ധ്യാനിച്ച് പ്രാർത്ഥിക്കുക. അതിനുശേഷം ഇവ കിഴികെട്ടി തലക്കു ചുറ്റും മൂന്നുവട്ടം ഉഴിയുക. ഇനി ഇത് എടുത്ത് പണം എവിടെയാണ് സൂക്ഷിക്കുന്നത് അവിടെ കൊണ്ട് വെക്കുക. ഇത് മാസത്തിലൊരിക്കൽ ആവർത്തിക്കുക. പഴയ കിഴി മനുഷ്യൻ ചവിട്ടാത്ത സ്ഥലത്ത് കളയാവുന്നതാണ്.

ഓരോ പ്രാവശ്യവും കിഴി വെക്കുമ്പോൾ പുതിയ കിഴി വെച്ചതിനു ശേഷം മാത്രം പഴയ കിഴി എടുത്തു കളയുക. ഇങ്ങനെ എല്ലാ മാസവും ചെയ്താൽ നിങ്ങൾക്ക് തന്നെ മാറ്റം കാണാൻ സാധിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം കൊണ്ട് വീട്ടിൽ പണം കുമിഞ്ഞു കൂടുകയും സാമ്പത്തിക ബാധ്യതകൾ വളരെ വേഗം നീങ്ങുകയും ചെയ്യും. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിനായി മേൽപ്പറഞ്ഞ രീതിയിൽ കർമ്മങ്ങൾ ചെയ്യുക.

Malayalam News Express