നമ്മുടെ രാജ്യത്തെ ഒട്ടനവധി ആളുകൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് സോഷ്യൽ മീഡിയ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് പേരുമായി കോൺടാക്ട് നിലനിർത്തുന്നതിനും വിവരങ്ങൾ അറിയുന്നതിനും എല്ലാം സോഷ്യൽ മീഡിയ ഉപകരിക്കുന്നുണ്ട്.
നമ്മൾ സ്ഥിരമായി വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം, ടെലഗ്രാം, ഗൂഗിൾ മീറ്റ്, സിഗ്നൽ തുടങ്ങിയ പല തരത്തിലുള്ള സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നുണ്ട്. ഇത്തരം സോഷ്യൽ മീഡിയകളിൽ ലഭിക്കുന്ന ഒരു സൗകര്യമാണ് സൗജന്യ ഇന്റർനെറ്റ് കോളിങ് . ഈ സംവിധാനം വഴി നമ്മുടെ സുഹൃത്തുക്കളുമായും വേണ്ടപ്പെട്ടവർ ആയും ഇന്റർനെറ്റ് സൗകര്യമുണ്ടെങ്കിൽ നമുക്ക് ഇഷ്ടാനുസരണം വീഡിയോകോൺ, വോയിസ് കോൾ എന്നിവ ചെയ്യാനാകും.
എന്നാൽ ഈ സൗകര്യത്തിന് നിയന്ത്രണം കൊണ്ടുവരാൻ പോവുകയാണ് കേന്ദ്രസർക്കാർ. ഇതിനുവേണ്ടി കേന്ദ്ര ടെലികോം ഡിപ്പാർട്ട്മെന്റിനെ കേന്ദ്രസർക്കാർ സമീപിച്ചിരിക്കുകയാണ്. നിലവിൽ ഏതൊരു സെല്ലുലാർ നെറ്റ്‌വർക്ക് എടുത്താലും ഇവർ ഇപ്പോൾ ഈടാക്കുന്ന തുകയ്ക്ക് ലഭിക്കുന്ന ഡാറ്റ വളരെ കുറവാണ്. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുന്ന ഈ സേവനത്തിൽ നിയന്ത്രണം കൊണ്ടുവരുന്നത് തികച്ചും അപലപനീയമാണ്. ഇത് ജനങ്ങളിൽ വൻ പ്രതിഷേധം ഉണ്ടാകാൻ കാരണമാകും. അതിനാൽ എല്ലാ സോഷ്യൽ മീഡിയ ഉപഭോക്താക്കളും ഇക്കാര്യം പ്രത്യേകം അറിഞ്ഞിരിക്കുക. ഈ തീരുമാനവുമായി ബന്ധപ്പെട്ട ടെലികോം മന്ത്രാലയത്തിന്റെ മറുപടി ഉടനെ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
