സ്റ്റൂളിന്റെ നടുക്ക് തുളയിടാനുള്ള കാരണം എന്താണെന്നറിയുമോ?

നമ്മുടെ ദൈനംദിന ജീവിതത്തിൽ കണ്ടുവരുന്ന പല വസ്തുക്കളുടെയും രൂപഘടനയെ പറ്റി നമ്മൾ ശ്രദ്ധിക്കാറേയില്ല. ഒരു ഉപകരണം എന്തുകൊണ്ട് ഈ ഷേപ്പിൽ നിർമ്മിച്ചതെന്നോ, അത് നിർമ്മിക്കുവാൻ ഉപയോഗിച്ച് സാമഗ്രി എന്താണെന്നോ നമ്മൾ പാടെ അവഗണിക്കുന്ന ഒരു കാര്യമാണ്. ഈ രീതിയിൽ നമ്മൾ അവഗണിച്ച ഒരു കാര്യമാണ് നമ്മുടെ വീടുകളിലുള്ള സ്റ്റൂളിന്റെ മധ്യഭാഗത്തുള്ള ചെറിയ തുള. അതൊരു വെറും തുളയല്ലേ എന്ന് നിസാരവൽക്കരിക്കാൻ വരട്ടെ. ആ തുള കൊണ്ട് ഒരുപാട് ഗുണങ്ങൾ ആ സ്റ്റൂളിനുണ്ട്.

സ്റ്റൂളിന്റെ ഹോളുകൊണ്ടുള്ള ഒരു ഉപകാരം സ്റ്റുളിനെ വേഗം ഒടിയതെ കാത്തു സൂക്ഷിക്കുക എന്നുള്ളതാണ്. ഇതുകൊണ്ടുള്ള മറ്റൊരു ഉപയോഗം കുറേ സ്റ്റുളുകളെ തട്ടുകളായി അടുക്കി വെക്കുമ്പോൾ സ്റ്റൂളുകൾക്കിടയിൽ വാക്വം രൂപപെടാതിരിക്കാനും സ്റ്റൂളുകൾ തമ്മിൽ ഞെരുക്കം അനുഭവപ്പെടാതിരിക്കാനും സഹായിക്കുന്നു. തന്മൂലം വളരെ വേഗം നമ്മുക്ക് സ്റ്റൂളുകൾ ഈ റാക്കുകളിൽ നിന്ന് പുറത്തെടുക്കാൻ സാധിക്കും. തുള കൊണ്ടുള്ള മറ്റൊരു ഉപയോഗം എന്തെന്ന് വെച്ചാൽ സ്റ്റൂളുകൾ എടുത്തുകൊണ്ട് നടക്കാനുള്ള എളുപ്പമാണ്.

ഭൂരിഭാഗം സ്റ്റൂളുകൾക്കും വൃത്താകൃതിയിൽ ആയിരിക്കും തുള നൽകുക. അതിനും ചില കാരണങ്ങളുണ്ട്. നമ്മൾ സ്റ്റുളുകളിൽ ഇരിക്കുമ്പോൾ വൃത്താകൃതിയിലുള്ള തുളയിലെക്കാരിക്കും കൂടുതൽ പ്രഷർ അനുഭവപ്പെടുക. വൃത്താകൃതി അല്ലാതെ ഒരു ചതുരാകൃതിയിലുള്ള ഹോളുകൾ കൊടുത്തിരുന്നെതെങ്കിൽ നമ്മൾ ഇരിക്കുമ്പോൾ ഉണ്ടാകുന്ന പ്രഷർ ചതുരത്തിന്റെ നാലു കോണുകളിലേക്ക് മാത്രം എത്തപ്പെടുകയും വേഗം സ്കൂളുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യും. വൃത്തത്തിന് കോണുകൾ ഇല്ലാത്തതുകൊണ്ട് ഈ പ്രശ്നം ഒഴിവാക്കനാകും. അച്ചുകളിൽ ഈ സ്റ്റുളുകൾ നിർമ്മിക്കാൻ ഒന്നും കൂടി എളുപ്പം വൃത്താകൃതിയിലുള്ള തുളകൾ നൽകുന്നതാണ്.

ചുരുക്കിപ്പറഞ്ഞാൽ ഒരു സ്റ്റൂളിനെ ബലപ്പെടുത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് വൃത്താകൃതിയിലുള്ള തുളകൾ. തുളയില്ലാതെ ഇറങ്ങുന്ന സ്റ്റൂൾകളെക്കാൾ ഉറപ്പും സ്ഥിരതയും തുളയുള്ളരു സ്റ്റൂൾ നൽകുന്നുണ്ട്. ഒരുപാട് പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷമാണ് നമ്മൾക്ക് ഇടയിലേക്ക് ഓരോ വസ്തുക്കളും വില്പനയ്ക്ക് എത്തുന്നത്. ഒരു വസ്തുവിലുമുള്ള ഒരു ചെറിയ തുള പോലും അതിന്റെ ഈടിനെ ബാധിക്കുന്നതാണ്.

Malayalam News Express