20 വർഷമായി ഒരു രൂപ മാത്രം വാങ്ങുന്ന ഡോക്ടർ വൈറലാകുന്നു! ഡോക്ടറുടെ കൂടുതൽ വിശേഷങ്ങളറിയാം!

സോഷ്യൽമീഡിയകളിൽ ഇപ്പോൾ തരംഗമായ നിൽക്കുന്നത് രോഗികളിൽ നിന്ന് ഒരു രൂപ മാത്രം വാങ്ങി 20 വർഷം ആയി ജോലിചെയ്യുന്ന ഒരു ഡോക്ടറുടെ കഥയാണ്. ഡോക്ടർ ഭാസ്കർ റെഡ്ഢിയാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. തൻറെ അമ്മ മരണക്കിടക്കയിൽ വെച്ച് പറഞ്ഞ ആഗ്രഹമാണ് 20 വർഷമായി ഇദ്ദേഹം നിറവേറ്റി പോരുന്നത്. ആന്ധ്രപ്രദേശിലെ കുർണൂലിൽ ആണ് ഡോക്ടർ താമസിക്കുന്നത്.

മുൻപ് ഡൽഹിയിൽ ആയിരുന്ന ഇദ്ദേഹം ഹോമിയോപ്പതിക് മെഡിസിൻ ആൻഡ് സർജറിയിൽ ബിരുദം നേടിയിട്ടുണ്ട്. മെഡിക്കൽ പ്രാക്ടീസിന് വേണ്ടിയാണ് ആന്ധ്രപ്രദേശിലേക്ക് താമസം ആക്കിയിരിക്കുന്നത്. അദ്ദേഹത്തിൻറെ അമ്മ അസുഖം ബാധിച്ച് ഏറെ നാളായി കിടപ്പിലായിരുന്നു. ഡൽഹിയിൽ വച്ചാണ് ഇവർ മരണപ്പെട്ടത്. ഡോക്ടറോട് അമ്മ അവസാനമായി ആവശ്യപ്പെട്ടത് രോഗികളിൽ നിന്ന് ഒരു രൂപ മാത്രം നൽകി വൈദ്യസഹായം നൽകണമെന്നാണ്. അത്തരത്തിൽ അമ്മയുടെ ആഗ്രഹപ്രകാരം ആണ് പിന്നീട് എല്ലാ പ്രായത്തിലുള്ള രോഗികളിൽ നിന്നും ഡോക്ടർ ഭാസ്കർ റെഡി ഒരു രൂപ ഫീസ് വാങ്ങി ചികിത്സിക്കാൻ തുടങ്ങിയത്.

രാവിലെ മുതൽ വൈകുന്നേരം വരെ സ്വന്തം ക്ലിനിക്കിൽ തന്നെ ഇദ്ദേഹം രോഗികളെ പരിചരിക്കാൻ സമയം കണ്ടെത്തുന്നുണ്ട്.  സ്വന്തമായി മരുന്നുവാങ്ങാൻ ശേഷി ഇല്ലാത്തവർക്ക് അതും വാങ്ങി നൽകാൻ  സഹായങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്.  അതുകൊണ്ടുതന്നെ ആ പ്രദേശത്തെ ആളുകൾക്ക് ഏറെ പ്രിയങ്കരനാണ് ഡോക്ടർ ഭാസ്കർ. ഏതെങ്കിലും കാരണത്താൽ ആശുപത്രിയിൽ എത്താൻ സാധിക്കാത്ത രോഗികളുടെ വീട്ടിലെത്തി ഇദ്ദേഹം ചികിത്സ നൽകുന്നുണ്ട്. കഴിഞ്ഞവർഷം മഹാമാരി കേസുകൾ വർധിച്ച സമയത്ത് തൻറെ ക്ലിനിക് മൊബൈൽ ക്ലിനിക്ക് ആക്കി ഓൺലൈനായി സേവനങ്ങൾ അദ്ദേഹം ലഭ്യമാക്കിയിരുന്നു. 

ഇതുകൂടാതെ ഇദ്ദേഹത്തിൻറെ കാറിൽ എപ്പോഴും ആവശ്യ മരുന്നുകളും ഉപകരണങ്ങളും കൊണ്ടുനടക്കാറുമുണ്ട്. 2010ൽ ഉണ്ടായിരുന്ന ഒരു ആക്സിഡൻറ് ആണ് ഈയൊരു തീരുമാനത്തിന് കാരണമെന്ന് അദ്ദേഹം പറയുന്നു. ആ ഒരു ആക്സിഡന്റിൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ ആയത് കാറിൽ ഉപകരണങ്ങളും മരുന്നുകളും ഉണ്ടായതുകൊണ്ടാണ്. അതിനുശേഷം ഇത് ശീലമാക്കുകയായിരുന്നു.  ഈയൊരു കാലത്ത് ഇത്തരത്തിൽ സേവനം നൽകുന്ന ഡോക്ടർ നമ്മുടെ സമൂഹത്തിലെ വലിയ അത്ഭുതം തന്നെയാണ്.

Malayalam News Express