വളരെ എളുപ്പത്തിൽ മൺചട്ടി മയക്കി എടുക്കാം. മിക്ക ആളുകൾക്കും മൺചട്ടിയിൽ പാകം ചെയ്യുന്നത് വളരെ ഇഷ്ടം ആയിരിക്കും പക്ഷേ മയക്കാതെ ഉപയോഗിക്കുന്ന ചെടിയുടെ ഒരു മണ്ണിൻമണം എല്ലാം അതൊരു അരോചകം തന്നെയാണ്. ഇപ്പോഴത്തെ ജീവിത ശൈലിയിൽ ഫ്ലാറ്റിലാണ് താമസിക്കുന്നത് മൺചട്ടി മയക്കുക എന്നു പറയുന്നത് ഒരു ഫുൾ ബുദ്ധിമുട്ടായ കാര്യം തന്നെയാണ് പക്ഷേ വളരെ എളുപ്പത്തിൽ മൺചട്ടി നമുക്ക് മയക്കി എടുക്കാം എങ്ങനെയാണെന്ന് നോക്കാം ഫ്ലാറ്റിൽ എല്ലാം താമസിക്കുന്നവർക്ക് ഗ്യാസിൽ വെച്ച് തന്നെ നമുക്ക് മൺചട്ടി മയ്ക്കിയെടുക്കാം.
ആദ്യം തന്നെ നമുക്ക് മയക്കി എടുക്കാനുള്ള ചട്ടി നന്നായി കഴുകിയെടുക്കുക. കഴുകിയെടുത്ത് അതിനുശേഷം ചട്ടി മുഴുവൻ വെള്ളം എടുക്കുക. എന്നിട്ട് ഗ്യാസ് സ്റ്റൗവിൽ വച്ച് ഒരു മീഡിയം ഫ്രെയിമിൽ ചൂടാക്കിയെടുക്കുക. ഹൈ ഫ്‌ളൈമിൽ ചൂടാക്കുമ്പോൾ ചട്ടി പെട്ടെന്ന് പൊട്ടി പോവാൻ സാധ്യതയുണ്ട്. ഈ വെള്ളം ചൂടായി തുടങ്ങുമ്പോൾ ചട്ടിക്ക് ആവശ്യമായ ചായപ്പൊടി ഇട്ടുകൊടുക്കുക ഒരുപാട് കൂടാനോ ഒരുപാട് കുറയാനോ പാടില്ല. എന്നിട്ട് ഇത് നന്നായി തിളപ്പിച്ചെടുക്കുക. നന്നായി വറ്റിക്കഴിയുമ്പോൾ അതിന്റെ വശങ്ങളിലുള്ള ഇളക്കി യോജിപ്പിച്ചു കൊടുക്കുക. ഈ മിശ്രിതം വറ്റ പകുതിയാകുമ്പോൾ നമ്മൾക്ക് ഗ്യാസ് ഓഫ് ചെയ്യാം. ഒരിക്കലും തീ കൂട്ടിവെച്ച് വറ്റിക്കാൻ പാടില്ല. അതിനു ശേഷം കഴുകി ഉപയോഗിക്കാം. ഇനി അതുമല്ലെങ്കിൽ മറ്റൊരു മാർഗം നമ്മൾ മറക്കാൻ ഉദ്ദേശിക്കുന്ന ചട്ടിയിൽ കഞ്ഞിവെള്ളം ഒഴിച്ച് തിളപ്പിക്കുക.
ഈ കഞ്ഞി വെള്ളം തിളച്ച് വറ്റേണ്ട ആവശ്യമൊന്നുമില്ല നന്നായി തിള വന്നാൽ മാത്രം മതി. ഈ വെള്ളം ഒരു ദിവസം മുഴുവൻ വയ്ക്കുക. പിറ്റേദിവസവും കഞ്ഞി വെള്ളം ഒഴിച്ചു വയ്ക്കുക. കഞ്ഞി വെള്ളം ഒഴിച്ചു വെച്ചാൽ മതി പിറ്റേദിവസം മുതൽ നടക്കേണ്ട ആവശ്യകത ഇല്ല. ഇങ്ങനെ മൂന്ന് ദിവസം അടുപ്പിച്ച് ചെയ്യുക. 3 ദിവസം കഴിഞ്ഞാൽ നമ്മൾക്ക് ഈ ചട്ടി ഉപയോഗിച്ചു തുടങ്ങാം. നിങ്ങൾ പെട്ടെന്ന് ഉപയോഗിക്കുന്നില്ലെങ്കിൽ അതിൽ കുറച്ച് എണ്ണ തടവിയ തിന് ശേഷം എടുത്തു വയ്ക്കുക. നിങ്ങൾക്ക് ഈ രണ്ടു രീതിയിലും ചട്ടി മയക്കി എടുക്കാം.
