10,000 രൂപ അടവിൽ ബ്ലൂടൂത്തോടുകൂടി 70 കിലോമീറ്ററോളം മൈലേജുമായി ഒരു സ്കൂട്ടർ

ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ വാഹനങ്ങൾ ഉപയോഗിക്കുന്ന ആളുകളെ ഏറ്റവും കൂടുതൽ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ഇന്ധന വിലവർദ്ധനവ്. കേരളത്തിൽ ഇപ്പോൾ പെട്രോൾ ലിറ്ററിന് 105 രൂപയും, ഡീസലിന് 93 രൂപയുമാണ് ഈടാക്കുന്നത്. ഇന്ധന വില വർദ്ധന ഒരു സാധാരണക്കാരന്റെ ജീവിത ചെലവിനെ താളം തെറ്റിക്കുന്ന കാര്യമാണ്. ഇപ്പോൾ ഒരു ടൂവീലർ എങ്കിലും സ്വന്തമായി ഇല്ലാത്ത വീടുകൾ വിരളമാണ്. ഇന്ധന വിലവർദ്ധനവിനെ തുടർന്ന് ജനങ്ങൾ കൂടുതൽ മൈലേജുള്ള വാഹനങ്ങൾ തേടി പോവുകയാണ്. ഇലക്ട്രിക് സ്കൂട്ടറുകളും ഈ സാഹചര്യം നന്നായി മുതലെടുക്കുന്നുണ്ട്.

ഈ ഉയർന്ന പെട്രോൾ വില ഉള്ള സാഹചര്യത്തിൽ ജനങ്ങളുടെ പോക്കറ്റ് കീറാത്ത രീതിയിൽ മികച്ച മൈലേജോടുകൂടി ഒരു പുതിയ സ്കൂട്ടർ അവതരിപ്പിച്ചിരിക്കുകയാണ് യമഹ. യമഹയുടെ ഏറ്റവും വിറ്റഴിക്കപ്പെടുന്ന സ്കൂട്ടർ വിഭാഗത്തിലുള്ള മോഡലാണ് ഫാസിനോ. ഈ ഫാസിനോയുടെ ഏറ്റവും പുതിയ മോഡൽ അടുത്തിടെ പുറത്തിറക്കിയിരിക്കുകയാണ് യമഹ. നിരവധി ഹൈടെക് സവിശേഷതകളോടെയൊപ്പം വളരെ മികച്ച മൈലേജ് പ്രതിധാനം ചെയ്യുന്ന മോഡലാണ് യമഹ ഫാസിനോ 125. 68 മുതൽ 70 വരെ മൈലേജ് ഒരു ലിറ്റർ പെട്രോളിൽ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പുതിയ ഫാസിനോയിൽ സ്റ്റോപ്പ് ആൻഡ് സ്റ്റാർട്ട് സിസ്റ്റം എന്ന സാങ്കേതിക വിദ്യ നൽകിയിട്ടുണ്ട്. അതിനാൽ തന്നെ എൻജിൻ ഐഡിലിംഗ സംരക്ഷിക്കാനും ആക്സിലേറ്റർ ത്രോട്ടിൽ കൊടുത്താൽ വാഹനം താനേ തിരിച്ച് സ്റ്റാർട്ട് ആവുകയും ചെയ്യും. വിപണിയിൽ കണ്ടുവരുന്ന സ്കൂട്ടറുകളെ അപേക്ഷിച്ച് ഫാസിനോ 125നു ഒരു ഇലക്ട്രിക് സ്റ്റാർട്ട്റുടെ ആവശ്യമില്ല. ഇതിനുപകരം സ്മാർട്ട് മോട്ടോർ ജനറേറ്റർ എന്ന സാങ്കേതിക വിദ്യ ഘടിപ്പിച്ചിട്ടുണ്ട്. സ്മാർട്ട് മോട്ടോർ ജനറേറ്ററിലുള്ള സെൻസറുകൾ വാഹനത്തെ സ്റ്റാർട്ട് ആക്കാൻ സഹായിക്കും.

മുൻപുണ്ടായിരുന്ന ഫാസിനോയെക്കാൾ നാലു കിലോയോളം കുറവാണ് പുതിയ മോഡൽ ഫാസിനോയ്ക്ക്. 99 കിലോയാണ് ഈ വാഹനത്തിനുള്ളത്. ഫ്രണ്ട് ഡിസ്ക് ബ്രേക്ക് മോഡലിൽ യുബിഎസ് എന്ന സാങ്കേതികവിദ്യയും ഈ മോഡലിൽ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ബ്ലൂടൂത്ത് കണക്ടിവിറ്റിയും പുതിയ ഫാസിനോയെ ആകർഷകമാക്കുന്നു. വാഹനം ഒരു ട്രാഫിക് ബ്ലോക്കിൽ ഒക്കെ പെട്ട് നിർത്തി ഇടേണ്ട സാഹചര്യത്തിൽ വാഹനം താനെ ഓഫ് ആവുകയും ഇതിലൂടെ ഇന്ധനം ലാഭിക്കാനും സാധിക്കും. പിന്നീട് വാഹനം സ്റ്റാർട്ട് ചെയ്യാൻ ആക്സലേറ്റർ കൊടുത്താൽ മതിയാവും.

ഈ സ്‌കൂട്ടറിന്റെ എഞ്ചിൻ ഫ്യുവൽ ഇഞ്ചക്‌റ്റഡ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള 125 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇതിനുള്ളത്. എഞ്ചിൻ 8.2 പിഎസ് പവറും 10.3 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുകയും ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. 73503 മുതൽ 7930 വരെയാണ് ഈ പുതിയ മോഡൽ സ്കൂട്ടറിന്റെ വില.

Malayalam News Express