ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ് വീടെന്നത്. ഒരു ആയുഷ്കാലം മുഴുവൻ സമ്പാദിക്കുന്നത് എല്ലാം വീടിനു വേണ്ടിയാണ് മിക്ക ആളുകളും ചിലവാക്കുന്നത്. പണ്ട് കാലത്തെ പരമ്പരാഗതരീതിയിലുള്ള വീടുകൾ ആയിരുന്നു. ഓല ഓട് തുടങ്ങിയ വീടുകൾ പിന്നീട് പാർപ്പിട ടെറസ് വീടുകൾക്ക് വഴിമാറി. ചുരുങ്ങിയ ചിലവിൽ ഉണ്ടാക്കുന്നത് മുതൽ വലിയ കോടിക്കണക്കിന് രൂപയുടെ വീടുകൾ വരെ ഇന്ന് ആളുകൾ നിർമ്മിക്കുന്നു. ഫ്ലാറ്റുകളും വില്ലകളും ഒരുപരിധിവരെ വന്നെങ്കിലും സ്വിമ്മിങ് പൂളും ടു തീയേറ്ററും എല്ലാം അടങ്ങിയ പുതിയ വീടുകളും ഇന്നത്തെ തലമുറയ്ക്ക് ഹരമാണ്. എന്നാൽ സാധാരണക്കാരെ സംബന്ധിച്ച് വളരെ ചിലവ് കുറഞ്ഞ രീതിയിൽ ഈ കാലയളവിൽ ഉണ്ടാക്കുന്ന വീടുകളോട് ആണ് പ്രിയം കൂടുതലുള്ളത്. അത്തരത്തിലൊരു വീടിനെക്കുറിച്ച് ആണ് ഇനി വിവരിക്കുന്നത്.
14 ലക്ഷം മാത്രമേ ഇതിനു ചില വരുന്നുള്ളൂ. വീടിന് മുറ്റം നിറയെ ഇന്റർലോക്ക് ആണ് ചെയ്തിരിക്കുന്നത്. കയറിച്ചെല്ലുമ്പോൾ തന്നെ കാണുന്നത് വിശാലമായ സോഫ ആണ്. വിശാലമായ നാല് വിൻഡോ കളും കൊടുത്തിട്ടുണ്ട്. സോഫയിൽ ഒരു 15 പേർക്ക് എങ്കിലും മിനിമം ഇരിക്കാനുള്ള കപ്പാസിറ്റി ഉണ്ട്. ലിവിങ് റൂമിന് നല്ല സ്പേസ് കിട്ടുന്നത് ആയും നമുക്ക് തോന്നുന്നു. മുന്നിലായി ഒരു ക ബോർഡിന്റെ ടിവി യൂണിറ്റ് കൊടുത്തിരിക്കുന്നു. വിശാലമായ എൽഇഡി ബോർഡ് ആണ് സെറ്റ് ചെയ്തിരിക്കുന്നത് കൂടാതെ ചെറിയ റാകുകളും നിർമിച്ചിരിക്കുന്നു. ഇവയിൽ ട്രോഫികൾ ഭംഗിയായി അടുക്കി വെക്കാം വീട്ടുടമസ്ഥൻ ഒരു ക്രിക്കറ്റ് കളിക്കാരൻ ആയതുകൊണ്ട് തന്നെ ധാരാളം മെഡലുകളും ഇ റാക്കിൽ കാണുന്നുണ്ട്.
ഹംസ എന്നാണ് ഈ വീടിന്റെ ഉടമയുടെ പേര്. ലിവിങ് റൂമിന് ഓപ്പോസിറ്റ് ആയി തന്നെയാണ് ഡൈനിങ് ഹാൾ സ്ഥിതി ചെയ്യുന്നത്. അവിടെ ഒരു മീഡിയം സൈസിലുള്ള ടേബിൾ ഇട്ടിട്ടുണ്ട് മിനിമം ആറുപേർക്ക് ഇടുന്ന കഴിക്കാവുന്ന ഒരു സ്ഥല പരിധി അവിടെയുണ്ട്. ടേബിള് ചിലവ് കുറഞ്ഞ രീതിയിലാണ് നിർമിച്ചിട്ടുള്ളത്. ഇരുമ്പിനെ സ്ക്വയർ പൈപ്പിൽ വെൽഡ് ചെയ്തതാണ് ഇത് സെറ്റ് ചെയ്തിരിക്കുന്നത്. 5mm ഗ്ലാസും ഇതിനു മുകളിൽ ഇട്ടിട്ടുണ്ട്. കൂടാതെ കൂടാതെ ചുറ്റും ഫൈബർ ഇന്റെ ചെയർ ആണ് നൽകിയിരിക്കുന്നത്. തൊട്ടടുത്തയാണ് കിച്ചൺ സ്ഥിതി ചെയ്യുന്നത്. കിച്ചണിൽ L ഷേപ്പിൽ രാക്ക് കാബോർഡിൽ ഉണ്ടാക്കിയിരിക്കുന്നു.
താഴെ accp door കൊടുത്തിട്ടുണ്ട്. വീതി കൂടിയ സിങ്ക് കിച്ചന്റെ സവിശേഷതയാണ്. കിച്ചണിലും മുകളിൽ കാബോർഡിന്റെ നിറയെ ഡോർ പ്ലേറ്റുകൾ വെക്കാനായി സെറ്റ് ചെയ്തിരികുന്നു. 3 ബെഡ് റൂം വിശാലമായി സെറ്റ് സെറ്റ് ചെയ്തിരിക്കുന്നു. ഹാളിൽ ഒരു ബാത്റൂം സ്ഥിതിചെയ്യുന്നുണ്ട്. വീട് മുഴുവനും വെള്ളനിറത്തിലുള്ള പെയിന്റ് ആണ് അടിച്ചിരിക്കുന്നത്. ഓറഞ്ച് നിറമുള്ള ഷെഡിൽ ബെഡ്റൂം ഇന്റെ മുകൾഭാഗത്ത് പെയിന്റ് ചെയ്തിരിക്കുന്നു.
പ്ലൈവുഡ് തടികൊണ്ടാണ് കട്ടിൽ നിർമിച്ചിരിക്കുന്നത്. കുഷ്യൻ ടൈപ്പ് കിടക്കയാണ് റൂമിലുള്ളത്. കിഡ്സ് ബെഡ്‌റൂം ഓറഞ്ച് കളറിൽ പെയിന്റ് ചെയ്തിരിക്കുന്നു. Led ബൾബുകൾ മുകളിൽ അലങ്കരിച്ചിരിക്കുന്നു. 3 ഡോർ ഉള്ള കാബോർഡ് കട്ടിലിനിടയിൽ സ്ഥിതി ചെയുന്നു. 3 ഡോർ അലമാര സ്ഥിതി ചെയ്യുന്നത് റൂമിനു സെന്ററിലയാണ്. 3 ജനൽ റൂമുകളിൽ കൊടുത്തത് കൊണ്ട് തന്നെ നല്ല കാറ്റും വെളിച്ചവും കിട്ടുന്നു. അലമാര മൈക്ക് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. 1200 സ്‌ക്വയർഫീറ്റാണ് വീട് മൊത്തത്തിൽ ഉള്ളത്. ചിലവ് ചുരുക്കുന്നത് ഇതിനായി വീടിന്റെ ചുമർ ഇന്റർലോക്ക് ഇഷ്ടികയാണ് ഉപയോഗിച്ചിരിക്കുന്നത്. മണൽ, സിമന്റ് എന്നിവ ഉപയോഗിച്ച് തേക്കേണ്ടത് ഇല്ല. ഫ്ലോർ മാർബൊണാട്ടാണ് വിരിച്ചിരിക്കുന്നത്.
https://www.youtube.com/watch?v=TIJLfQ1oAoM
