25 ദിവസത്തിനുള്ളിൽ പൂക്കുന്ന വെണ്ട തൈ ഇങ്ങനെ തയ്യാറാക്കാം..!!

വെണ്ട കൃഷി ചെയ്യുന്ന ആളുകൾ നിരവധിയാണ്. എന്നാൽ പലപ്പോഴും വെണ്ട കൃഷി ചെയ്യുമ്പോൾ ഇത് പൂക്കുന്നതിന് കാലതാമസം എടുക്കാറുണ്ട്. നല്ല രീതിയിൽ വെണ്ടകൃഷി ചെയ്യുന്നതിനും 25 ദിവസത്തിനുള്ളിൽ പൂക്കുന്നതിനും വേണ്ട ചെറിയ ടിപ്പുകൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

മാത്രമല്ല ഈ ടിപ്പുകൾ ഉപയോഗിച്ചാൽ അഞ്ചുമാസം കാലം ഈ ചെടിയിൽ നിന്ന് കായ ശേഖരിക്കാവുന്നതുമാണ്. ആദ്യം ചെയ്യേണ്ടത് നല്ല വിത്തുകൾ തിരഞ്ഞെടുക്കുക എന്നതാണ്. ഹൈബ്രിഡ് വിത്തുകൾ ഇന്ന് ലഭ്യമാണ്. ഇത് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. കൂടാതെ ഗ്രോ ബാഗ് തയ്യാറാക്കുമ്പോൾ ഇതിൽ ആദ്യം ആര്യവേപ്പിന്റെ ഇല കുറച്ച് ഇടണം. ഇതിനു മുകളിലായി തയ്യാറാക്കി വെച്ച മണ്ണ് നിറക്കുക. ഇതിൽ കുഴികൾ കുത്തി മുളപ്പിച്ചെടുത്ത വെണ്ട തൈകൾ വേരോടെ നടേണ്ടതാണ്. വേര് മുറിഞ്ഞു പോകാതെ എടുക്കേണ്ടത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. കൂടാതെ ഒരു ഗ്രോ ബാഗിൽ ഒരു വെണ്ട തൈയും ഇതിനോടൊപ്പം രണ്ട് പയർ തൈകളും നടണം. ഇത് കൂടുതൽ ഗുണം ചെയ്യും. ഇവിടെ ജലസേചനം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതിനായി വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ കുപ്പി മുറിച്ച് തിരി വെച്ച് വെള്ളം നിറച്ച് അറേഞ്ച് ചെയ്യുക. ഇങ്ങനെ ചെയ്താൽ 25 ദിവസം കൊണ്ട് ചെടി പൂക്കും. കൂടാതെ അഞ്ചു മാസം വിളവെടുക്കാനും സാധിക്കും.

Malayalam News Express