വീടുകളിൽ വെക്കാൻ പാടില്ലാത്ത ചില പഴങ്ങൾ

പഴങ്ങൾ ഇഷ്ടമല്ലാത്തവരായി ആരും തന്നെമുണ്ടാവില്ല. നമ്മളിൽ പലരും പഴങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് മിക്കവരും വിപണികളെയാണ് ആശ്രയിക്കുന്നത്. എന്നാൽ എങ്ങനെ വീട്ടിൽ പഴച്ചെടികൾ വളർത്താം. വീട്ടിൽ വെക്കാൻ പറ്റിയ ചില പഴച്ചെടികളാണ് നമ്മൾ നോക്കാൻ പോകുന്നത്. ആദ്യമായി പറയാൻ പോകുന്ന പഴമാണ് അക്കി പഴം. കാണാൻ വളരെയധികം ഭംഗിയും കയപ്പ് രസത്തോട് കൂടിയ രുചിയുമാണ് അക്കി പഴം.

കൂടാതെ അല്പം വിഷാശവും ഇതിലുണ്ട്. അതുകൊണ്ട് തന്നെ വേവിച്ചിട്ടാണ് ഈ പഴം കഴിക്കേണ്ടത്. അടുത്ത ഒന്നാണ് കട്ട്‌നട്ട്. ശേരിക്കും ഇതൊരു ഫലമല്ല. എന്നാൽ നട്ടായി ഉപയോഗിക്കാൻ പറ്റിയ കായയാണ് ഇത്. വലിയ തോട് അത് മുറിച്ചു കഴിഞ്ഞാൽ മധ്യഭാഗത്ത് ഭക്ഷിക്കാൻ പറ്റിയ ഒരു ഭാഗമുണ്ടായിരിക്കുന്നതാണ്. ചെറിയ ഒരു പരിപ്പ് പോലെയുള്ളവയാണ് കഴിക്കാൻ കഴിയുന്നത്. നമ്മൾ വലിയ രീതിയിൽ പരിചരണം നൽകി അവസാനം ചെറിയ പരിപ്പ് മാത്രമേ നമ്മൾക്ക് കഴിക്കാൻ കഴിയുള്ളു.

അടുത്ത പഴമാണ് കിവി. കിവിയുടെ തൈകൾ പല സ്ഥലങ്ങളിൽ വിൽക്കാൻ വെച്ചിരിക്കുന്നത് ഇന്ന് നമ്മൾക്ക് കാണാൻ സാധിക്കുന്നതാണ്. ഇവ നടുന്നതിന് മുൻപ് ആദ്യം അറിഞ്ഞിരിക്കേണ്ടത് ഇതൊരു സബ്ട്രോപിക്കൽ ചെടിയാണ്. തണുപ്പുള്ള രാജ്യങ്ങളിൽ നന്നായി കൃഷി ചെയ്യാൻ കഴിയുന്ന ഒന്നാണ് കിവി.

കേരളത്തിൽ വയനാട്, മൂന്നാർ പോലെയുള്ള ജില്ലകളിൽ കിവി കൃഷി ചെയ്യാൻ സാധിക്കുമെങ്കിലും മറ്റു ജില്ലകളിൽ ഇവ കായ്ക്കില്ല. ഇതിന്റെ തൈ നമ്മൾ വിപണികളിൽ നിന്നും വാങ്ങിച്ചു നമ്മളുടെ തോട്ടങ്ങളിൽ വെച്ചാൽ വളരെ നന്നായി ഇതിന്റെ വളർച്ച കാണിക്കുന്നതാണ്. എന്നാൽ കായ ഉണ്ടാവാൻ വളരെയധികം സാധ്യത കുറവായ പഴമാണ് കിവി.

Malayalam News Express