രാവിലേ എഴുനേറ്റാൽ ഉടനെ തന്നെ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെ

രാവിലെ ഉണരുമ്പോൾ തന്നെ. ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ നമ്മൾക്ക് നോക്കാം. രാവിലെ ഉണരുമ്പോൾ തന്നെ ഈ കാര്യങ്ങൾ ചെയ്താൽ അന്നേ ദിവസം വളരെ ദോഷകരമായി മാറുന്നതായിരിക്കും. രാവിലെ എഴുന്നേറ്റാൽ ഉടനെ കണ്ണാടിയിൽ നോക്കുന്നത് പലരുടെയും ശീലമാണ്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ദാരിദ്ര്യം ഒഴിയില്ല എന്നാണ് വിശ്വാസം. എന്നാൽ മുഖം കഴുകിയതിന് ശേഷം കണ്ണാടിയിൽ നോക്കാവുന്നതാണ്.

രാവിലെ എഴുന്നേറ്റാൽ ഉടനെ ആഹാരം കഴിക്കുന്നത് ദോഷകരമായി പറയുന്നു. ശരീരത്തിലെ ഊർജ്ജവും രക്തയോട്ടവും കുറവായതിനാലാണ് ഇങ്ങനെ പറയപ്പെടുന്നത്. ഇങ്ങനെ ചെയ്യുന്നവർക്ക് പലതല രോഗങ്ങൾ ജീവിതത്തിൽ വന്നു ചേരുന്നതായിരിക്കും. രാവിലെ എഴുന്നേറ്റാൽ ഉടനെ അശുഭകരമായ വാർത്ത കേൾക്കുന്നത് അത്ര നന്നല്ല. അതുകൊണ്ട് തന്നെ ഒരു ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ഇതുമായി സംബന്ധിച്ചുള്ള ചിത്രങ്ങൾ കാണാതെയിരിക്കുക.

രാവിലത്തെ മണിക്കൂറുകൾ ശുഭകരമായ സമയമാകുന്നു. ഈ സമയം ശുഭകരമായ കാര്യങ്ങൾക്ക് നിയോഗിക്കപ്പേണ്ടതാകുന്നു. അതുകൊണ്ട് തന്നെ രാവിലെ തന്നെ ആരുമായി വഴക്ക് കൂടാതെയിരിക്കുക. കൂടാതെ അശുഭകരമായ വാക്കുകളും പറയാതെയിരിക്കേണ്ടതാണ്. രാവിലെ എഴുന്നേറ്റാൽ നിർബന്ധമായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

രാവിലെ എഴുന്നേക്കുമ്പോൾ തന്നെ വലത്തോട്ട് തിരിഞ്ഞ് നമ്മളുടെ ഇരുകൈകളും ഒരുമിച്ചു വെച്ച് തുറന്നിരിക്കുന്നതായിരിക്കണം ആദ്യം കാണണ്ടേത്. രാവിലെ എഴുന്നേറ്റാൽ ഉടനെ ഭൂമി ദേവിയെ വനങ്ങുന്നത് ഉത്തമമായി കാണുന്നു. ഇങ്ങനെ ചെയ്യുന്നത് നമ്മളുടെ പാദങ്ങൾ ഭൂമിദേവിയോd അനുവാദം ചോദിക്കുന്നതായിട്ടാണ് സാങ്കൽപ്പം. കൂടാതെ ശരീരത്തിലെ ഊർജ്ജം ആദ്യം തന്നെ ഭൂമിയിലേക്ക് പോകാതിരിക്കാൻ ഭൂമി ദേവിയെ വനങ്ങുതിലൂടെ സാധിക്കുന്നതാണ്. മേൽ പറഞ്ഞ കാര്യങ്ങൾ കൃത്യമായി ചെയുകയും ചെയ്യാതെയിരിക്കുകയും ചെയ്തു കഴിഞ്ഞാൽ ഒരു ദിവസം തുടങ്ങുമ്പോൾ തന്നെ ശുഭകരമായ കാര്യങ്ങൾ മാത്രമായിരിക്കും ലഭിക്കുന്നത്.

Malayalam News Express