കറന്റ്‌ ബില്ല്കു റയ്ക്കാൻ ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി.!! ഏറ്റവും ഉപകാരപ്രദമായ വിവരങ്ങൾ..!!

ഇന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ ഇല്ലാത്ത ഒരു വീട് പോലും നമുക്ക് കാണാൻ സാധിക്കില്ല. മിക്സി, ഗ്രൈൻഡർ, ഫ്രിഡ്ജ്, ഫാൻ എന്നിവ ഇല്ലാത്ത ഒരു ദിവസം പോലും നമുക്ക് ആലോചിക്കാൻ കഴിയില്ല. ഇത്തരത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം കൂടുന്നതോടൊപ്പം കറണ്ട് ബില്ലും വർധിച്ചുവരുന്നുണ്ട്.

ഇത് കുറയ്ക്കാനായി ചില കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതിയാകും. ഇത് എന്താണെന്ന് നമുക്ക് പരിശോധിക്കാം.  ഫാനും, എസിയും ആണ് വേനൽക്കാലത്ത് നമ്മൾ ഏറെ സമയവും ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ. അതുകൊണ്ടുതന്നെ കറണ്ട് ബിൽ കൂടുന്നതിന് പ്രധാന കാരണം ഇതുതന്നെയാണ്. ഇത് ഉപയോഗിക്കുന്ന സമയങ്ങളിൽ മാറ്റം വരുത്തി കറണ്ട് ബില്ല് കുറയ്ക്കാനായി ശ്രമിക്കാം.  മാത്രമല്ല പുതുതായി എസി വാങ്ങാൻ ഉദ്ദേശിക്കുന്ന ആളുകൾ ടെറസിനു പുറത്തും അകത്തും വെള്ള പെയിൻറ് അടിക്കാൻ ശ്രദ്ധിക്കണം.

ഇതു കൂടാതെ മുറിയിൽ ഫിലമെൻറ് ബൾബുകൾ ഉണ്ടെങ്കിൽ അത് മാറ്റി സ്ഥാപിക്കേണ്ടതാണ്. ഇവയ്ക്ക് പകരം എൽഇഡി ബൾബ് യൂസ് ചെയ്യുന്നത് വൈദ്യുതി ബില്ല് കുറയ്ക്കാൻ സഹായിക്കും. അത്തരത്തിൽ തന്നെ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ് ഫ്രിഡ്ജ്. ഇത് ഇടയ്ക്കിടെ അടയ്ക്കുന്നതും, തുറക്കുന്നതും ഒഴിവാക്കിയാൽ തന്നെ വൈദ്യുതി ബില്ലിൽ മാറ്റം വരുന്നതാണ്. ഇത്തരം വളരെ ചെറിയ കാര്യങ്ങൾ തന്നെ ശ്രദ്ധിച്ചാൽ വൈദ്യുതി ബിൽ എളുപ്പത്തിൽ കുറയ്ക്കാൻ സാധിക്കുന്നതാണ്.

Malayalam News Express