ഒരാള്‍ 61 വര്‍ഷം ഉറങ്ങാതെ ഇരുന്നാല്‍ ആരുമൊന്ന് ഞെട്ടില്ലെ.സുഖമായി ഉറങ്ങാൻ പോലും കഴിയാത്ത ഒരു വ്യക്തി ഈ ലോകത്തുണ്ട്. കഴിഞ്ഞ 61 വർഷമായി ഉറങ്ങിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. അങ്ങനൊരാളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. വിയറ്റ്നാമില്‍ താമസിക്കുന്ന ഈ വ്യക്തിയുടെ പേര് തായ് എന്‍ജോക് എന്നാണ്.
1962 മുതൽ തന്റെ ഉറക്കം അപ്രത്യക്ഷമായെന്ന് അദ്ദേഹം അവകാശപ്പെടുന്നു.സംഭവം സത്യമാണെന്ന് അന്നാട്ടിലുള്ള ചില ഡോക്ടര്‍മാരും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. തന്റെ ഭാര്യയും മക്കളും ആരും താൻ ഉറങ്ങുന്നത് കണ്ടിട്ടില്ല.
ഒരു ദിവസം രാത്രി വന്ന പനിയ്ക്ക് ശേഷം ഉറങ്ങാൻ സാധിച്ചിട്ടില്ലെന്ന് എൻജോക്ക് പറയുന്നു. എന്നെങ്കിലും ഒരു ദിവസം ഉറങ്ങണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം. വിദഗ്ധഈ രോഗത്തെ ഉറക്കമില്ലായ്മ അഥവാ ഇൻസോമ്‌നിയ എന്നാണ് വിളിക്കുന്നത്. ഇത് ശാരീരികവും,മാനസികവും ആയ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. പ്രശസ്ത യൂട്യൂബര്‍ ഡ്രൂബിന്‍സികിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്‍സോമ്‌നിയ എന്നറിയപ്പെടുന്ന ഈ രോഗാവസ്ഥ ഇദ്ദേഹത്തെ ആദ്യമൊക്കെ അസ്വസ്ഥപ്പെടുത്തിയിരുന്നു. പിന്നീട് ലോകം മുഴുവന്‍ ഉറങ്ങുമ്പോള്‍ അദ്ദേഹം രാത്രികള്‍ കണ്ടങ്ങ് ഇരിക്കും. 80 വയസ്സിലും ദിവസേനയുള്ള വ്യായാമവും, കൃഷിയുമാണ് എൻജോക്കിനെ ആരോഗ്യത്തോടെ പിടിച്ചു നിർത്തുന്നത്. ജോലി കഴിഞ്ഞ് വരുമ്പോൾ സാധരണത്തേതിനെക്കാൾ വളരെ അധികം ക്ഷീണം അനുഭവപ്പെടും. ഒന്ന് രണ്ട് മണിക്കൂർ കിടക്കാറുണ്ട്. എന്നാൽ ഉറങ്ങാൻ സാധിക്കാറില്ലെന്നും എൻജോക്ക് വ്യക്തമാക്കി.
രാത്രിയിൽ കൂടെ താമസിച്ച് ചിലർ സത്യം അറിയാൻ ശ്രമിച്ചു. എന്നാൽ അതൊന്നും ഫലം കണ്ടില്ലെന്നും എൻജോക്ക് പറയുന്നു. നിലവില്‍ 80 വയസുള്ള എന്‍ജോക് തികച്ചും ആര്യോഗ്യവാനാണ് എന്നത് ശാസ്ത്രലോകത്തെ അമ്പരപ്പിക്കുകയാണ്. മരിക്കും മുമ്പ് ഒരു ദിവസമെങ്കിലും സുഖമായി ഒന്നുറങ്ങാന്‍ സാധിക്കണമെന്നതാണ് എന്‍ജോക്കിന്‍റെ ഇപ്പോഴുള്ള ഏറ്റവും വലിയ ആഗ്രഹം.
