August 5, 2020

വിവാഹമോചനത്തിന് കാരണം; നടി മേഘ്‌ന വിന്‍സെന്റും ഡോണും പറയുന്നത്

നടി മേഘ്നാ വിൻസെൻറ്റിനെ ആരും അറിഞ്ഞില്ലെങ്കിലും ചന്ദനമഴയിലെ അമൃതയെ അറിയാത്തവ വളരെ ചുരുക്കം പേർ മാത്രമേ ഉണ്ടാവുകയുള്ളു.

ചന്ദനമഴ എന്ന ഹിറ്റ് സീരിയലിൽ നിന്ന് മേഘ്‌ന മാറി കഴിഞ്ഞു കുറച്ചുനാൾ കഴിഞ്ഞപ്പോൾ ആയിരുന്നു മേഘ്നയും നദി ഡിംപിളിന്റെ ചേട്ടനായ ഡോൺ തമ്മിൽ വിവാഹിതരാകാൻ പോകുന്നു എന്ന് ആറിഞ്ഞത്. പിന്നെ വിവാഹ സംബന്ധമായ എല്ലാം ഫോട്ടോകളും സോഷ്യൽ മീഡിയയുമായി ഇരുവരും പങ്കുവെച്ചിരുന്നു, പക്ഷേ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇവർ തമ്മിൽ ഡിവോഴ്സ് ആയെന്നു ജനം അറിയുന്നത്. വിവാഹശേഷവും മേഘ്‌നയുടെ വീട്ടുകാരുടെ നിർബന്ധപ്രകാരം അഭിനയം തുടർന്നത് ആണ് ഡിവോഴ്‌സിന് കാരണമെന്ന് പറയുന്നു.

പലർക്കും ഈ വാർത്ത കേൾക്കുമ്പോൾ സെരിയാണോ തെറ്റാണോ എന്ന് സംശയം തോന്നിയേക്കാം, എന്നാൽ അതിനൊക്കെ വിരാമം കുറിച്ചു കൊണ്ട് തന്നെ ഡോൺ ഫേസ്ബുക് സ്റ്റാറ്റസ് സിംഗിൾ ആക്കുകയും, വിവാഹസംബന്ധമായ ഫോട്ടോകൾ എല്ലാം ഡിലീറ്റ് ചെയ്യുകയുമുണ്ടായി, ഇതുപോലെതന്നെ മേഘ്‌നയും അവരുടെ അക്കൗണ്ടിൽനിന്ന് ഫോട്ടോകൾ കളഞ്ഞിരുന്നു.

ഇതുകൂടാതെ ഉടനെ തന്നെ ഡോൺ പുനർവിവാഹിതനാകാൻ പോകുന്നു എന്ന വാർത്തയാണ് പുറത്തു വന്നത്. മുപ്പത്തിമൂന്നുകാരനായ ഡോണിന് ഇരുപത്തിനാലുകാരിയാണ് വധു, തൃശ്ശൂർ ജില്ലയിൽ കുട്ടനല്ലൂർ എന്ന സ്ഥലത്ത് വിവാഹ രജിസ്ട്രേഷന് വേണ്ടി സമർപ്പിച്ച അപേക്ഷയിൽ നിന്നാണു വിവാഹത്തിനെ പറ്റി ഉള്ള വാർത്ത പുറത്തായത്, ഡോണിന്റെ പുനർവിവാഹം ആണെങ്കിലും അവിവാഹിതയായ മണ്ണാർക്കാട് സ്വദേശിയാണ് വധു.

വാർത്തകളെല്ലാം പുറത്തായപ്പോൾ ഡോൺ തന്നെ സോഷ്യൽ മീഡിയയിലൂടെ കാര്യങ്ങൾ വ്യക്തമാക്കുകയുണ്ടായി, ഒരു വർഷത്തോളം പിരിഞ്ഞു താമസിച്ചു എന്നും അതിനു ശേഷം ആണ് പരസപര സമ്മതത്തോടെ ഡിവോഴ്സ് നടന്നതെന്നും, ഇപ്പോൾ ഡിവോഴ്സ് ആയിട്ട് എട്ട് മാസം കഴിഞ്ഞു എന്നും അദ്ദേഹം തുറന്നുപറഞ്ഞു. ഒപ്പം ലോകം ഇങ്ങനെയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ തികച്ചും അപ്രസക്തമായ ഈ വാർത്ത എന്തിനു മുന്നിലോട്ട് വലിച്ചിഴക്കുന്നു എന്നു ഡോൺ ചോദിക്കുകയുണ്ടായി. എന്തായാലും പരസ്പരസമ്മതത്തോടെ ഡിവോഴ്സ് ആയ ഇവർക്ക് എത്രയും പെട്ടെന്ന് ഒരു പുതിയ ജീവിതം ഉണ്ടാകട്ടെ.

Leave a Reply