ഈ ചെടിയുടെ പേര് അറിയാമോ!! വിട്ടുമാറാത്ത പനിയും, ചുമയും, കഫക്കെട്ടും മാറാൻ ഇതിൻറെ ഒരു ഇല മതി

നമ്മുടെ പറമ്പിലും മറ്റും കാണപ്പെടുന്ന നിറയെ ഗുണങ്ങളുള്ള ഒരു സസ്യമാണ് ആടലോടകം . ആടലോടകം എന്ന് കേൾക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല. ആയുർവേദത്തിൽ വളരെയേറെ ഉപയോഗിക്കുന്ന ഒന്നാണ്. ഇതിന് വളരെയധികം ഔഷധഗുണങ്ങൾ ഉള്ളതിനാൽ ഇതിൻറെ ഇലയും, പൂവും, വേരും വിത്തും തുടങ്ങി എല്ലാ ഭാഗങ്ങളും ഉപയോഗിച്ച് വരുന്നു.

ഇതിൻറെ ഇല ഒരു ടേബിൾ സ്പൂൺ ഇതിൻറെ ഇലയുടെ നീരും, തേനും ഒരേ അളവിൽ ഒരു സ്പൂൺ വീതം ദിവസം മൂന്ന് നേരം കഴിച്ചാൽ ചുമയും, കഫവും മാറുന്നതിന് നല്ലൊരു പരിഹാരമാണ്. ഇഞ്ചിനീരും ,ആടലോടകത്തിൻറെ ഇലനീരും, തേനും ചേർത്ത് സേവിക്കുകയാണെങ്കിൽ കഫം പൂർണ്ണമായും ഇല്ലാതെയാകും. ആസ്മയുള്ളവർക്ക് ആടലോടകത്തിൻറെ ഇല വാട്ടിപ്പിടിഞ്ഞ നീരിൽ തേൻ ചേർത്തു കഴിക്കുന്നത് വളരെ നല്ലതാണ്.

പനിക്കും, ജലദോഷത്തിനും ആടലോടകത്തിൻറെ ഇല കഷായം വെച്ചു കഴിച്ചാൽ നല്ലൊരു പരിഹാരമാണ്. ഇതിൻറെ വേര് കഷായം വെച്ചു കുടിച്ചാൽ കൈകാലുകൾക്കുണ്ടാകുന്ന ചുട്ടുനീക്കം മാറി കിട്ടുന്നതാണ്. ആടലോടകത്തിൻറെ പൂവിൽ നിന്ന് നീരെടുത്ത് അത് കണ്ണിൽ ഒഴിക്കുന്നത് കണ്ണിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ശരീരത്തിന് നല്ല കരുത്തും, ഉന്മേഷവും ഉണ്ടാകാൻ ഒരു കോഴിമുട്ട വാട്ടിയതിൽ ആടലോടകത്തിൻറെ ഇലയുടെ നീരും ,അല്പം കുരുമുളകുപൊടിയും മിക്സ് ചെയ്തു കഴിക്കാവുന്നതാണ്. ഔഷധഗുണങ്ങൾ ഏറെ ഉള്ള ഒരു സസ്യമാണ് ആടലോടകം. കൂടുതൽ അറിയാനായി വീഡിയോ കാണാം.

Malayalam News Express