ഇന്നത്തെ കാലത്ത് ഇല ചെടികൾ നട്ടുവളർത്താൻ ആണ് പലർക്കും ഇഷ്ടം. ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവർക്ക് സ്ഥലക്കുറവ് മൂലം വീടിനകത്താണ് ചെടികൾ വളർത്താറുള്ളത്. അങ്ങനെ വളർത്തുന്ന ഒരു ചെടിയാണ് അഗ്ലോണിമ. ചൈനീസ് എവർഗ്രീൻ പ്ലാന്റ് എന്നും അറിയപ്പെടുന്നു. ഇല ചെടികൾ അകത്തളങ്ങൾക്ക് വളരെയേറെ ഭംഗി കൂട്ടുന്നു. ഒരേയിനത്തിൽപെട്ട ചെടികൾ ഒരുമിച്ചു വയ്ക്കുന്നതു ഭംഗിയാണ്. അഗ്ലോനിമയുടെ ഒരുപാട് ഇനങ്ങൾ നമ്മുടെ നാട്ടിൽ ലഭിക്കും.
മറ്റു ചെടികളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ ഇലകളുടെ നിറമാണ്. ചുവപ്പും പച്ചയും കൂടാതെ തന്നെ മറ്റു പല നിറങ്ങളിലും കാണപ്പെടുന്നുണ്ട്. ഇതിന്റെ ഇലകൾക്ക് സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വയ്ക്കുകയാണെങ്കിൽ കൂടുതൽ ഭംഗിയുണ്ടാവുന്നതാണ്. നേരിട്ട് വെയിലേറ്റ് ഇലകൾ കരിഞ്ഞു പോകാനുള്ള സാധ്യത ഉണ്ട്. ഒരുപാട് പരിചരണം ഒന്നും ആവശ്യമില്ല,ഇൻഡോർ പ്ലാന്റുകളിൽ ഏറ്റവും ഭംഗിയുള്ള ഒരു ചെടിയാണിത്. പ്രത്യേകിച്ച് വളമോ,പരിചരണമോ ഒന്നും ആവശ്യമില്ലെങ്കിലും നന്നായി വളരും.
ചകിരിചോറും, മണലും മണ്ണും, ചാണകപ്പൊടിയും, എല്ലുപൊടിയും കലർന്ന ഒരു ബോപട്ടിംഗ് മിശ്രിതത്തിലാണ് ഇതിൻറെ ചെടികൾ നടേണ്ടത്. തൈകൾ പിരിച്ചു നട്ടാണ് പുതിയ ചെടി മുളപ്പിക്കുന്നത്. ചെടി വേറെ ചെടിച്ചട്ടികളിലേക്ക് മാറ്റി നടന്ആ സമയത്ത് ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി ഇങ്ങനെ ഏതെങ്കിലും ഒരു ജൈവവളം ഇട്ടു കൊടുത്താൽ വളരെ നന്നായി വളരും. അതുപോലെതന്നെ വാടിയിലകൾ നീക്കം ചെയ്യേണ്ടതായിട്ടുണ്ട്. വെയിൽ ഇല്ലാത്ത സ്ഥലത്താണ് ചെടികൾ വയ്ക്കുന്നതെങ്കിൽ രണ്ട് ദിവസം കൂടുമ്പോൾ നനച്ചാൽ മതിയാകും. നേരിട്ട് വെയിലേറ്റാൽ ഇലകൾ കരിഞ്ഞു പോകാനുള്ള സാധ്യതയും ഉണ്ട്.
